Metals & Non Metals | Palladium | GK Boys

Metals & Non Metals | Palladium | GK Boys
പലേഡിയം (Palladium)

പ്ലാറ്റിനത്തിന്റെ സ്വഭാവസവിഷേശതകളോട് ചേർന്നു നിൽക്കുന്ന ലോഹമാണ് പലേഡിയം. 1803ൽ വില്യം ഹൈഡ് വൊളാസ്റ്റൺ എന്ന രസതന്ത്രജ്ഞനാണ് പലേഡിയം ലോഹം കണ്ടെത്തിയത്. ആവർത്തനപ്പട്ടികയിൽ പ്ലാറ്റിനത്തിനു മുകളിൽ കിടക്കുന്ന ലോഹമാണ് പലേഡിയം. പത്തൊൻപതാം നൂറ്റാണ്ടിൽ പലേഡിയം കണ്ടെത്തുന്നതിനു തൊട്ടു മുമ്പ് കണ്ടെത്തിയ ഛിന്നഗ്രഹമായിരുന്നു പലാസ്. ഇതിന്റെ പേരിൽ നിന്നാണു പലേഡിയത്തിന് ആ പേര് കിട്ടിയത്. പ്ലാറ്റിനം കുടുംബത്തിൽപെട്ട പലേഡിയം ലോഹത്തിന് വാതകങ്ങളെ പിടിച്ചു നിർത്താൻ കഴിയും. സാധാരണ താപനിലയിൽ ലോഹത്തിന്റെ 800 മടങ്ങ് വ്യാപ്തിയുള്ളത്ര ഹൈഡ്രജൻ വാതകത്തെ വരെ പിടിച്ചു നിർത്താൻ പലേഡിയത്തിനു കഴിയും. ടെലികോം രംഗത്ത് ഈ ലോഹം ധാരാളമായി ഉപയോഗിക്കുന്നു. സ്വർണം, പ്ലാറ്റിനം, പലേഡിയം മുതലായ ഉൽകൃഷ്ടലോഹങ്ങൾ അക്വാറീജിയയിൽ ലയിക്കുന്നു.
പല്ലാഡിയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

■ പലേഡിയതിന്റെ പ്രതീകം - Pd
■ പലേഡിയതിന്റെ അറ്റോമിക നമ്പർ - 46
■ എന്താണ്‌ "വൈറ്റ്‌ ഗോള്‍ഡ്‌" ? - നിക്കൽ, പലേഡിയം, പ്ലാറ്റിനം, മാംഗനീസ് തുടങ്ങിയ ലോഹങ്ങൾ സ്വർണവുമായി ചേർത്തുണ്ടാക്കുന്ന ലോഹസങ്കരം
■ രാസപ്രവർത്തനങ്ങളിൽ ഉൽപ്രേരകങ്ങളായി ഉപയോഗിക്കുന്ന ലോഹങ്ങൾ - പലേഡിയം, നിക്കൽ, പ്ലാറ്റിനം




No comments:

]]>
Powered by Blogger.