Metals & Non Metals | Oxygen | GK Boys
ഓക്സിജന്‍ (Oxygen) |
---|
ഇത്തിരിക്കുഞ്ഞനായ ഒരു ബാക്ടീരിയ ആണ് സയനോബാക്ടീരിയ. നാമെല്ലാം ഭൂമിയിൽ ജീവിക്കുന്നതിന് സത്യത്തിൽ നന്ദി പറയേണ്ടത് ഈ ബാക്ടീരിയയോടാണ്. കാരണം, കാർബൺ ഡയോക്സൈഡ് ശ്വസിച്ച് ഓക്സിജൻ പുറത്തുവിടുന്ന ഈ ജീവിയാണ് ഭൂമിയിൽ ജീവവാതകമായ ഓക്സിജൻ നിറച്ചതത്രേ! പീരിയോഡിക് ടേബിളിലെ എട്ടാമത്തെ മൂലകമാണ് ഓക്സിജൻ. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകങ്ങളിൽ മൂന്നാം സ്ഥാനമാണ് ഓക്സിജന്‍. 230 - 240 കോടി വർഷങ്ങൾക്കു മുൻപാണ് ഭൂമിയുടെ അന്തരീക്ഷത്തിൽ ഓക്സിജൻ നിറഞ്ഞതെന്ന് കരുതുന്നു. എല്ലാ ജീവികളുടെയും നിലനിൽപിന് കാരണം ഈ വാതകം തന്നെ.
1608 ൽ കൊർണേലിയൂസ് ഡ്രെബൽ എന്ന ഡച്ച് ഗവേഷകൻ പൊട്ടാസ്യം നൈട്രേറ്റ് ചൂടാക്കി ഓക്സിജൻ ഉണ്ടാക്കി. പക്ഷേ, ഈ വാതകം ഏതാണെന്ന് അദ്ദേഹത്തിന് മനസിലായില്ല. ഏതാണ്ട് നൂറ് വർഷങ്ങൾക്ക് ശേഷം മൂന്നുപേർ ഒരേ സമയത്ത് ഓക്സിജൻ കണ്ടെത്തി. അതിൽ പ്രധാനിയായിരുന്നു ജോസഫ് പ്രീസ്റ്റ്ലി. 1774 ൽ അദ്ദേഹം തന്റെ കണ്ടെത്തൽ ശാസ്ത്രലോകത്തെ അറിയിച്ചു. എന്നാൽ 1771 ൽത്തന്നെ കാൾ വില്യം ഷീലി എന്ന ശാസ്ത്രജ്ഞൻ ഓക്സിജൻ കണ്ടെത്തിയിരുന്നു. ആ വിവരം പ്രസിദ്ധപ്പെടുത്താൻ വൈകിയെന്നു മാത്രം. ആന്റൺ ലാവോസിയെയും ഓക്സിജന്റെ പിന്നാലെയുണ്ടായിരുന്നു. ഓക്സി, ജിനസ് എന്നീ ഗ്രീക്ക് വാക്കുകൾ ചേർത്ത് ഓക്സിജന്‍ പേരിട്ടത് ഇദ്ദേഹമാണ്. 'ആസിഡ് ഉണ്ടാക്കുന്നത്' എന്നാണ് ഈ പേരിനർഥം.

ഓക്സിജനുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ |
---|
■ ജീവവായു എന്നറിയപ്പെടുന്നത് - ഓക്സിജൻ
■ നിറമില്ലാത്ത വാതകമാണ് ഓക്സിജൻ. എന്നാൽ ദ്രാവകരൂപത്തിലുള്ള ഓക്സിജന്‍ ഇളം നീലനിറമുണ്ടാകും.
■ വസ്തുക്കളെ കത്താൻ സഹായിക്കുന്ന വാതകമാണ് ഓക്സിജൻ.
■ ജീവികളുടെ ശരീരഭാരത്തിന്റെ മൂന്നിൽ രണ്ടും ഓക്സിജനാണ്.
■ സസ്യങ്ങൾ നടത്തുന്ന പ്രകാശസംസ്ലേഷണം വഴിയാണ് അന്തരീക്ഷത്തിൽ ഓക്സിജൻ എത്തുന്നത്.
■ ഭൂവൽക്കത്തിന്റെ ഭാരത്തിന്റെ പകുതിയും ഓക്സിജനാണ്.
■ ഭൂവല്കത്തില് ഏറ്റവും കൂടുതലുള്ള മൂലകം - ഓക്സിജൻ
■ ഒരു പദാർത്ഥം ഓക്സിജനുമായി പ്രവർത്തിക്കുന്ന പ്രതിഭാസം - ജ്വലനം
■ ഭൂഗോളത്തിന്റെ 28% ഏത് മൂലകമാണ് - ഓക്സിജൻ
■ മുങ്ങല്‍ വിദഗ്ധര്‍ അക്വാലങ്സില് ശ്വസനത്തിന് ഉപയോഗിക്കുന്ന വാതകങ്ങളാണ് ഓക്സിജനും ഹീലിയവും.
■ ഓക്സിജൻ വാതകം കണ്ടുപിടിച്ചതാര് - ജോസഫ് പ്രീസ്റ്റ്ലി (1774)
■ ഓക്സിജന്‍ പേര് നല്കിയ ശാസ്ത്രജ്ഞൻ - ലാവോസിയെ
■ ഓക്സിജൻ ദ്രാവകമായി മാറുന്ന താപനില - -183°C/-297°F
■ ഓക്സിജൻ ഖരമായി മാറുന്ന താപനില - -219°C/-362°F
■ ലാവോസിയര് പേരു നല്കിയ വാതകം - ഓക്സിജൻ
■ റോക്കറ്റിൽ ഓക്സിഡൈസറായി ഉപയോഗിക്കുന്ന മൂലകം - ദ്രാവക ഓക്സിജൻ
■ ജലത്തെ വൈദ്യുത വിശ്ശേഷണം നടത്തിയാല്‍ കിട്ടുന്ന മൂലകങ്ങളാണ് ഹൈഡ്രജനും ഓക്സിജനും.
■ ഹൈഡ്രജന്‍, ഹീലിയം എന്നിവ കഴിഞ്ഞാല്‍ പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം - ഓക്സിജൻ
■ മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം - ഓക്സിജൻ
■ അന്തരീക്ഷവായുവില്‍ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം (20.8%) - ഓക്സിജൻ
■ ജീവജാലങ്ങള്‍ ശ്വസിക്കാന്‍ ഉപയോഗിക്കുന്ന വാതകം - ഓക്സിജൻ
■ ഭൂമിയുടെ പിണ്ഡത്തില്‍ രണ്ടാം സ്ഥാനത്തുള്ള മൂലകം - ഓക്സിജൻ
■ നിറം, മണം, രുചി എന്നിവയില്ലാത്ത വാതകം - ഓക്സിജൻ
■ പൊട്ടാസ്യം പെര്‍മാംഗനേറ്റ് ചൂടാക്കുമ്പോള്‍ ഉണ്ടാകുന്ന വാതകം - ഓക്സിജൻ
■ ചന്ദ്രോപരിതലത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മൂലകം - ഓക്സിജൻ
■ മനുഷ്യരക്തത്തിലെ ഏതിനെയാണ് ഹീമോഗ്ലോബിൻ വഹിക്കുന്നത് - ഓക്സിജനെ
■ ഓസോണിലെ ഘടക ആറ്റങ്ങള്‍ ഏത് മൂലകത്തിന്റെതാണ് - ഓക്സിജന്റെ
■ ഭാരത്തിന്റെ അടിസ്ഥാനത്തില്‍ ശുദ്ധജലത്തിന്റെ 89 ശതമാനം ഏത് മൂലകമാണ് - ഓക്സിജൻ
■ ഓക്സിജന്റെ അറ്റോമിക് നമ്പർ - 8
■ ഫ്ളൂറിന് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇലക്ട്രോ നെഗറ്റിവിറ്റിയുള്ള മൂലകം - ഓക്സിജൻ
■ വ്യാവസായികമായി ഓക്സിജൻ നിർമ്മിക്കുന്ന പ്രക്രിയ - അംശികസ്വേദനം
■ ഓക്സിജന്റെ പ്രധാന ഐസോടോപ്പുകൾ - ഓക്സിജൻ 16, ഓക്സിജൻ 17, ഓക്സിജൻ 18
■ സ്കൂബാ ഡൈവിംഗ് നടത്തുന്നവർ പുറകിൽ ഓക്സിജൻ സിലിണ്ടർ പിടിപ്പിച്ചിരിക്കുന്നത് കണ്ടിട്ടുണ്ടാകും. വെള്ളത്തിനടിയിൽ ശ്വസിക്കാനുള്ള സംവിധാനമാണിത്. ഓക്സിജൻ ഇതിൽ നേരിട്ട് നിറയ്ക്കുകയല്ല ചെയ്യുന്നത്. ഓക്സിജൻ സമ്പന്നമായ വായുവാണ് സിലിണ്ടറിൽ സാധാരണ ഉണ്ടാകുക.

No comments: