Metals & Non Metals | Nickel | GK Boys

Metals & Non Metals | Nickel | GK Boys
നിക്കൽ (Nickel)

ഒരു സംക്രമണ ലോഹമൂലകമാണ് നിക്കൽ. ജർമൻ ഐതിഹ്യ കഥാപാത്രമായ നിക്കിന്റെ പേരിൽ നിന്നാണ് ഈ മൂലകത്തിനു പേരു ലഭിച്ചത്. പത്താമത്തെ ഗ്രൂപ്പിലുള്ള ഈ ലോഹത്തെ 1751ൽ ആക്സെൽ ഫ്രെഡറിക് ക്രോൺസ്റ്റെഡിറ്റ് എന്നയാളാണ് ആദ്യമായി വേർതിരിച്ചെടുത്തത്. തുരുമ്പെടുക്കാത്ത ഈ ലോഹം ഇന്ന് നാണയങ്ങളും മറ്റും ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. നിക്കൽ - കാഡ്‌മിയം ബാറ്ററികളുടെ നിർമാണത്തിലും സ്‌റ്റെയിൻലെസ് സ്റ്റീൽ, ഇൻവാർ, ജർമൻ സിൽവർ, നാണയ സിൽവർ, കോൺസ്റ്റാന്റൻ തുടങ്ങിയ ലോഹസങ്കരങ്ങളിലും നിക്കൽ ഉപയോഗിക്കുന്നു.

ഹീറ്റിങ് കോയിലുകൾ നിർമിക്കാനുപയോഗിക്കുന്ന നിക്രോമിലെ ഒരു ഘടകം നിക്കൽ ആണ്. നിക്കലും ടൈറ്റാനിയവും ചേർന്ന കൂട്ടുലോഹമാണ് 'നിറ്റിനോൾ'. എത്ര വളച്ചാലും ചുരുട്ടിയാലും പഴയ ആകൃതിയിലേക്ക് തിരിച്ചു വരാൻ ഒന്നു ചൂടാക്കിയാൽ മാത്രം മതി എന്നതാണ് ഇതിന്റെ പ്രത്യേകത. ഒരിക്കലും സ്വന്തം ആകൃതി മറക്കാത്ത നിറ്റിനോളിന് 'ഓർമ ലോഹം' എന്നും പേരുണ്ട്. 1965ൽ നിർമിച്ചു തുടങ്ങിയ നിറ്റിനോൾ വൈദ്യുതരംഗത്താണ് കൂടുതലും ഉപയോഗിക്കുന്നത്.


നിക്കൽ അടങ്ങിയ ലോഹസങ്കരങ്ങള്‍ഘടകമൂലകങ്ങൾ ഉപയോഗങ്ങൾ
നാണയ സില്‍വര്‍കോപ്പര്‍, നിക്കല്‍ നാണയങ്ങൾ നിര്‍മിക്കുവാൻ
കോണ്‍സ്റ്റന്‍റന്‍കോപ്പര്‍, നിക്കല്‍ വൈദ്യുത ഉപകരണങ്ങൾ
നിക്കല്‍ സില്‍വര്‍ കോപ്പർ, നിക്കല്‍, സിങ്ക് വെള്ളിപാത്രം
അല്‍നിക്കോ അലൂമിനിയം, നിക്കൽ, കോബാൾട്ട്, ഇരുമ്പ് കാന്തം നിർമിക്കുവാൻ
നിക്രോം നിക്കൽ, ഇരുമ്പ്, ക്രോമിയം ഹീറ്റിങ് എലമെന്റ്
ഇന്‍വാര്‍ ഇരുമ്പ്, നിക്കൽ പെൻഡുലം
നിക്കല്‍സ്റ്റീല്‍ നിക്കൽ, ഇരുമ്പ് ക്രാങ്ക്, ഷാഫ്ട് നിർമാണം

നിക്കലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

■ ഇൻവാർ (Invar) എന്ന ലോഹസങ്കരത്തിലെ ലോഹങ്ങളേവ? - ഇരുമ്പ്, നിക്കൽ
■ സ്റ്റെയിന്‍ലെസ്‌ സ്റ്റീലില്‍ മൂന്ന്‌ ലോഹങ്ങളാണുള്ളത്‌. അവ ഏതൊക്കെ? - ഇരുമ്പ്, ക്രോമിയം, നിക്കൽ
■ അലുമിനിയം, നിക്കല്‍, കൊബാള്‍ട്ട്‌ എന്നിവ ചേര്‍ന്നുണ്ടാകുന്ന ലോഹസങ്കരത്തിന്റെ പേര്‌? - അൽനിക്കോ
■ ഗാർനിറൈറ്റ് എന്ന അയിരിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ലോഹമേത്? - നിക്കൽ
■ നിക്കലിന്റെ മറ്റൊരു അയിര് - പെൻലാൻഡൈറ്റ്
■ നിക്രോമിലെ ഘടകങ്ങൾ - നിക്കൽ, ഇരുമ്പ്, ക്രോമിയം
■ നിക്കലും ക്രോമിയവും പ്രധാനമായി വരുന്ന ഈ ലോഹസങ്കരം ഇലക്ട്രിക്‌ ഹീറ്ററുകളുടെ ഫിലമെന്റുകള്‍ ഉണ്ടാക്കാന്‍ ധാരാളമായി ഉപയോഗിക്കുന്നു. ഏതാണ്‌ ഈ ലോഹസങ്കരം? - നിക്രോം
■ നിക്കലിന്റെ പ്രതീകം - Ni
■ നിക്കലിന്റെ അറ്റോമിക നമ്പർ - 28




No comments:

]]>
Powered by Blogger.