Metals & Non Metals | Mercury | GK Boys

Metals & Non Metals | Mercury | GK Boys
മെർക്കുറി (Mercury)

ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം. ഒരു സംക്രമണ ലോഹമൂലകമാണിത്. മെർക്കുറിയെ ക്വിക് സിൽവർ എന്നും വിളിക്കാറുണ്ട്. റോമൻ ഇതിഹാസങ്ങളിലെ ദേവദൂതനായ മെർക്കുറിയുടെ പേരിൽനിന്നാണ് ഈ മൂലകത്തിന്റെ പേരു വന്നത്. മെർക്കുറിയുടെ ലാറ്റിൻ നാമമായ ഹൈഡ്രാർജിറത്തിൽ നിന്നാണ് Hg എന്ന പ്രതീകം വന്നത്. മെർക്കുറിയുടെ പ്രധാന അയിരാണ് സിന്നബർ (HgS). തെർമോമീറ്ററിലും ബാരോമീറ്ററിലും ഡന്റൽ അമാൽഗത്തിന്റെ നിർമാണത്തിലുമൊക്കെ മെർക്കുറി ഉപയോഗിക്കുന്നു. ഉൾപ്രേരകമായും ചില ഇലക്ട്രിക്കൽ സ്വിച്ചുകളിലും റെക്റ്റിഫയറുകളിലുമൊക്കെ മെർക്കുറി ഉപയോഗിക്കുന്നുണ്ട്.
മെർക്കുറിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

■ മെർക്കുറിയുടെ അറ്റോമിക് നമ്പർ - 80
■ സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ദ്രവകാവസ്ഥയിൽ സ്ഥിതിചെയ്യുന്ന ലോഹം - മെർക്കുറി
■ സാധാരണ തെർമോമീറ്ററിൽ ഉപയോഗിക്കുന്ന ലോഹം - മെർക്കുറി (രസം)
■ മെർക്കുറി ലോഹത്തിന്റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ് - ഫ്ളാസ്ക് (1 ഫ്ളാസ്ക് = 34.5 kg)
■ ജപ്പാനിൽ മിനമാതാ കായലിൽ മെർക്കുറി മലിനീകരണമുണ്ടായതിന്റെ ഫലമായി തദ്ദേശവാസികൾക്കുണ്ടായ രോഗമാണ് - മിനമാതാ രോഗം
■ മെർക്കുറി മലിനീകരണത്തിൽ നിന്നു മനുഷ്യരെയും പരിസ്ഥിതിയെയും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊടുത്തിട്ടുള്ള രാജ്യാന്തര ഉടമ്പടി - മിനമാതാ കൺവൻഷൻ
■ മിനമാതാ ദുരന്തത്തിനു കാരണമായ രാസവസ്തു - മീതൈൽ മെർക്കുറി
■ മെർക്കുറിയുടെ പ്രതീകമെന്ത് - Hg
■ വെർമിലിയോൺ രാസനാമം - മെർക്കുറി സൾഫൈഡ്
■ കലോമൽ രാസനാമം - മെർക്കുറസ് ക്ലോറൈഡ്
■ അസാധാരണ ലോഹം എന്നറിയപ്പെടുന്നത് - മെർക്കുറി
■ മെർക്കുറി ചേർത്ത ലോഹാസങ്കരങ്ങൾക്കു പറയുന്ന പേര് - അമാൽഗം
■ കണ്ണാടിയിൽ പൂശുന്ന മെർക്കുറിക് സംയുക്തം - ടിൻ അമാൽഗം
■ പല്ലിലെ പോടുകൾ അടയ്ക്കുവാനുപയോഗിക്കുന്ന രാസപദാർത്ഥം - സിൽവർ അമാൽഗം
■ 'ക്വിക്ക് സിൽവർ' എന്നറിയപ്പെടുന്ന ലോഹം - മെർക്കുറി
■ ഏറ്റവും കുറഞ്ഞ തിളനിലയുള്ള ലോഹം - മെർക്കുറി (357)
■ മെർക്കുറി ഖരമായി മാറുന്ന ഊഷ്മാവ് - -39 ഡിഗ്രി സെൽഷ്യസ്
■ സിന്നബർ എന്ന അയിരിൽനിന്ന് ലഭിക്കുന്ന ലോഹം - മെർക്കുറി
■ മെർക്കുറി ശുദ്ധീകരിക്കുന്ന പ്രക്രിയ - ബാഷ്പീകരണം
■ ഏറ്റവും കുറഞ്ഞ ദ്രവണാങ്കമുള്ള ലോഹം - മെർക്കുറി
■ മെർക്കുറി തറയിൽ വീണാൽ അതിനുമേൽ വിതറുന്നത് - സൾഫർ പൗഡർ
■ മെർക്കുറി ഏറ്റവും കൂടുതൽ പുറന്തള്ളപ്പെടുന്നത് - അയിരിൽ നിന്ന് സ്വർണം വേർതിരിക്കുമ്പോൾ




No comments:

]]>
Powered by Blogger.