Metals & Non Metals | Manganese | GK Boys

Metals & Non Metals | Manganese | GK Boys
മാംഗനീസ് (Manganese)

ഒരു സംക്രമണ ലോഹമൂലകമാണ് മാംഗനീസ്. മാഗ്നസ് എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് മാംഗനീസിന് ആ പേരു ലഭിച്ചത്. മാംഗനീസിന്റെ പ്രധാന അയിരാണ് പൈറോലുസൈറ്റ്. ഈ അയിരിൽനിന്നു കാർബൺ റിഡക്ഷൻ പ്രക്രിയയിലൂടെയോ അലുമിനോതെർമിക് പ്രക്രിയയിലൂടെയോ മാംഗനീസ് വേർതിരിച്ചെടുക്കാം. നല്ല വയലറ്റ് നിറമുള്ള സംയുക്തമാണ് പൊട്ടാസ്യം പെർമാംഗനേറ്റ്. പൊട്ടാസ്യം പെർമാംഗനേറ്റ് ചൂടാക്കുമ്പോൾ പുറത്തുവരുന്ന വാതകം ഓക്സിജൻ ആണ്. സങ്കര സ്റ്റീൽ ആയ മാംഗനീസ് സ്റ്റീലിന്റെ നിർമാണത്തിൽ ഈ ലോഹം ഉപയോഗിക്കുന്നു. റോക്ക് കട്ടർ, റെയിൽവേ ട്രാക്കുകൾ, സേഫുകൾ, ആക്‌സിലുകൾ എന്നിവയുടെയൊക്കെ നിർമാണത്തിൽ ഉയർന്ന കാഠിന്യവും സ്ഥിരതയുമുള്ള മാംഗനീസ് സ്റ്റീൽ ഉപയോഗിക്കുന്നു.


മാംഗനീസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

■ മാംഗനീസിന്റെ ഉപയോഗം - ഇരുമ്പുമായി കൂട്ടികലർത്തി സങ്കര ലോഹങ്ങൾ നിർമിക്കാൻ
■ ഇരുമ്പുരുക്ക് വ്യവസായത്തിലെ മുഖ്യ അസംസ്കൃത വസ്തു - മാംഗനീസ്
■ ലോകത്തിലെ മാംഗനീസ് നിക്ഷേപത്തിന്റെ എത്ര ശതമാനമാണ് ഇന്ത്യയിലുള്ളത് - 20%
■ ലോകത്തിൽ ഏറ്റവും കൂടുതൽ മാംഗനീസ് ഉൽപ്പാദിപ്പിക്കുന്ന രാജ്യം - ദക്ഷിണാഫ്രിക്ക
■ ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ മാംഗനീസ് ഇറക്കുമതി ചെയ്യുന്നത് - ജപ്പാൻ (2/3 ഭാഗം)
■ മാംഗനീസ് ഉല്പാദനത്തിൽ ഏറ്റവും മുന്നിലുള്ള ഇന്ത്യൻ സംസ്ഥാനം - ഒഡീഷ




No comments:

]]>
Powered by Blogger.