Metals & Non Metals | Magnesium | GK Boys

Metals & Non Metals | Magnesium | GK Boys
മഗ്നീഷ്യം (Magnesium)

Mg എന്ന പ്രതീകമുള്ള ഒരു രാസമൂലകമാണ് മഗ്നീഷ്യം. 1808-ൽ ഇംഗ്ലീഷ് രസതന്ത്രജ്ഞനായ സർ ഹംഫ്രി ഡേവിയാണ് മഗ്നീഷ്യം കണ്ടെത്തിയത്. ആവർത്തനപ്പട്ടികയിൽ രണ്ടാം ഗ്രൂപ്പ് മൂലകങ്ങളായ ആൽക്കലൈൻ എർത്ത് ലോഹങ്ങളുടെ കൂട്ടത്തിലാണ് മഗ്നീഷ്യത്തിന്റെ സ്ഥാനം. മഗ്നീഷ്യം ശുദ്ധമായ രൂപത്തിൽ പ്രകൃതിയിൽ ലഭ്യമല്ല. മഗ്നീഷ്യം എല്ലായ്പ്പോഴും മറ്റ് മൂലകങ്ങളുമായി കൂടിച്ചേർന്നാണിരിക്കുന്നത്. മഗ്നീഷ്യം ഏറ്റവും ഭാരം കുറഞ്ഞ ലോഹമാണ്.

വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മറ്റൊരു കനംകുറഞ്ഞ ലോഹമായ അലൂമിനിയത്തേക്കാൾ മൂന്നിൽ രണ്ട് ഭാരം മാത്രമേ ഇതിന് ഉള്ളൂ. വെളുത്ത വെള്ളി നിറത്തിലുള്ള ലോഹമാണിത്. വിവിധ ധാതുക്കളിൽ മഗ്നീഷ്യം സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം ക്ലോറൈഡ്, മഗ്നീഷ്യം സൾഫേറ്റ് തുടങ്ങിയ സംയുക്തങ്ങളുടെ രൂപത്തിലാണ് ഇത് കൂടുതലും കാണപ്പെടുന്നത്.


മഗ്നീഷ്യവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

■ 'രാസസൂര്യൻ' എന്നറിയപ്പെടുന്ന ലോഹം - മഗ്നീഷ്യം
■ അന്റാസിഡ് ആയി ഉപയോഗിക്കുന്ന മഗ്നീഷ്യം സംയുക്തം - മഗ്നീഷ്യം ഹൈഡ്രോക്സൈഡ്
■ 'മിൽക്ക് ഓഫ് മഗ്നേഷ്യ' എന്നറിയപ്പെടുന്നത് - മഗ്നീഷ്യം ഹൈഡ്രോക്സൈഡ്
■ ടൂത്ത്പേസ്റ്റിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം സംയുക്തം - മഗ്നീഷ്യം കാർബണേറ്റ്
■ ക്ലോറോഫില്ലിൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ് - മഗ്നീഷ്യം
■ ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം - മഗ്നീഷ്യം
■ സമുദ്ര ജലത്തിൽ നിന്നും മഗ്നീഷ്യം വേർതിരിച്ചെടുക്കുന്ന പ്രക്രിയ - ഡോ പ്രക്രിയ (Dow Process)
■ പിഡ്ജിയൻ പ്രക്രിയയിലൂടെ ഉൽപ്പാദിപ്പിക്കുന്ന ലോഹം - മഗ്നീഷ്യം
■ കൃത്രിമ കല്ലുകളുണ്ടാക്കാൻ ഉപയോഗിക്കുന്ന മഗ്നീഷ്യം സംയുക്തം - സോറൽ സിമന്റ് (മഗ്നീഷ്യ സിമന്റ്)
■ ഡെന്റൽ ഫില്ലിങ്ങിനുപയോഗിക്കുന്ന മഗ്നീഷ്യം സംയുക്തം - സോറൽ സിമന്റ്
■ മഗ്നീഷ്യം ക്ലോറൈഡിന്റെയും മഗ്നീഷ്യം ഓക്സൈഡിന്റെയും മിശ്രിതം - സോറൽ സിമന്റ്
■ മഗ്നീഷ്യം ഓക്‌സിക്ലോറൈഡ് സിമന്റ് (MOC) എന്നും അറിയപ്പെടുന്നത് - സോറൽ സിമന്റ്
■ ടാൽക്കം പൗഡർ രാസപരമായി അറിയപ്പെടുന്നത് - ഹൈഡ്രേറ്റഡ് മഗ്നീഷ്യം സിലിക്കേറ്റ്
■ സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന രണ്ടാമത്തെ സംയുക്തം - മഗ്നീഷ്യം ക്ലോറൈഡ്
■ ഭൗമോപരിതലത്തിൽ കൂടുതലായി കാണപ്പെടുന്ന രണ്ടാമത്തെ സംയുക്തം - മഗ്നീഷ്യം ഓക്സൈഡ്
■ സമുദ്ര ജലത്തിൽ നിന്നും വേർതിരിച്ചെടുത്ത ലോഹങ്ങൾ - മഗ്നീഷ്യം, സോഡിയം
■ മഗ്നീഷ്യത്തിന്റെ അറ്റോമിക് നമ്പർ - 12




No comments:

]]>
Powered by Blogger.