Metals & Non Metals | Lithium | GK Boys

Metals & Non Metals | Lithium | GK Boys
ലിഥിയം (Lithium)

വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ലോഹമുണ്ടോ? ഇല്ല എന്നാണ് ഉത്തരമെങ്കിൽ തെറ്റി. ലിഥിയം എന്ന ലോഹം വെള്ളത്തിലിട്ടാൽ പൊങ്ങിക്കിടക്കും. വെള്ളത്തേക്കാൾ ഭാരം കുറവായതു കൊണ്ടാണിത്. ഏറ്റവും ഭാരം കുറഞ്ഞ ലോഹമാണ് ലിഥിയം. ജോവാൻ ഓഗസ്റ്റ് അഫ്വേഡ്സൺ എന്നയാളാണ് 1817ൽ ലിഥിയം കണ്ടെത്തിയത്. ഗ്രീക്ക് പദമായ ലിഥോസ് എന്ന വാക്കിൽ നിന്നാണ് ലിഥിയത്തിന് ആ പേര് കിട്ടിയത്. ആവർത്തനപ്പട്ടികയിൽ ഒന്നാം ഗ്രൂപ്പ് മൂലകങ്ങളായ ആൽക്കലി ലോഹങ്ങളുടെ കൂട്ടത്തിലാണ് ലിഥിയത്തിന്റെ സ്ഥാനം. ആദ്യത്തെ ആൽക്കലി ലോഹമാണ് ലിഥിയം. ലിഥിയം ശുദ്ധമായ രൂപത്തിൽ പ്രകൃതിയിൽ ലഭ്യമല്ല. വെള്ളി നിറത്തിലുള്ള ഏറ്റവും മൃദുവായ ലോഹമാണിത്. ക്യാമറകൾ, ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോണുകൾ എന്നിവയിൽ ലിഥിയം അയോൺ ബാറ്ററികൾ ഉപയോഗിക്കുന്നു.


ലിഥിയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

■ ആൽക്കലി ലോഹങ്ങളിൽ ഉൾപ്പെടുന്നവ - ഒന്നാം ഗ്രൂപ്പിലെ ലിഥിയം മുതൽ ഫ്രാൻസിയം വരെ
■ ആദ്യത്തെ ആൽക്കലി ലോഹം - ലിഥിയം
■ ഏറ്റവും ലഘുവായ ലോഹം - ലിഥിയം
■ ഏറ്റവും കുറഞ്ഞ അണുസംഖ്യയുള്ള ലോഹം - ലിഥിയം
■ ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം - ലിഥിയം
■ സാന്ദ്രത കുറഞ്ഞ ലോഹങ്ങൾക്ക് ഉദാഹരണം - ലിഥിയം, സോഡിയം, പൊട്ടാസ്യം
■ മൃദുലോഹങ്ങൾ എന്നറിയപ്പെടുന്നത് - ലിഥിയം, സോഡിയം, പൊട്ടാസ്യം
■ ഏറ്റവും ഉയർന്ന സ്പെസിഫിക് ഹീറ്റ് കപ്പാസിറ്റിയുള്ള ഖരപദാർഥം - ലിഥിയം
■ ഏത് മൂലകത്തിന്റെ അണുസംഖ്യയാണ് മൂന്ന് - ലിഥിയം
■ ഏറ്റവും സാന്ദ്രത കുറഞ്ഞ ഖരമൂലകം - ലിഥിയം
■ മെഴുകിൽ പൊതിഞ്ഞു സൂക്ഷിക്കുന്ന ലോഹം - ലിഥിയം
■ ഏറ്റവും വീര്യമുള്ള നിരോക്സീകാരി - ലിഥിയം
■ ലിഥിയത്തിന്റെ സാന്ദ്രത - 0.534 g/cm3
■ ബിഗ് ബാങ് എന്ന വമ്പൻ പൊട്ടിത്തെറിയിൽ നിന്നാണ് പ്രപഞ്ചം ഉണ്ടായത് എന്ന് ശാസ്ത്രം കരുതുന്നു. മൂന്ന് മൂലകങ്ങളാണ് ഈ സമയത്ത് രൂപപ്പെട്ടത്. ഏതൊക്കെയാണവ - ഹൈഡ്രജൻ, ഹീലിയം, ലിഥിയം
■ ലിഥിയത്തിന്റെ അറ്റോമിക് നമ്പർ - 3
■ ആൽക്കലി ലോഹങ്ങളിൽ ഒന്നാമത് വരുന്ന മൂലകം - ലിഥിയം




No comments:

]]>
Powered by Blogger.