Metals & Non Metals | Gold | GK Boys

Metals & Non Metals | Gold | GK Boys
സ്വർണ്ണം (Gold)

സ്വർണത്തിന്റെ രാസസൂചകം Au എന്നാണ്. സ്വർണത്തിന്റെ ലാറ്റിൻ വാക്കായ 'ഔറം' എന്നതിൽ നിന്നാണ് ഈ സൂചകമുണ്ടായത്. ലാറ്റിൻ ഭാഷയിൽ ജ്വലിക്കുന്ന പുലരി എന്നാണ് 'ഔറം' എന്ന വാക്കിനർഥം. റോമാക്കാരുടെ പുലരിയുടെ ദേവതയായ 'അറോറ'യുടെ ആദ്യാക്ഷരങ്ങളും സ്വർണത്തിന്റെ രാസസൂചകത്തിനു കാരണമായിട്ടുണ്ടാകാം എന്നു കരുതുന്നു. ഏറെ അമൂല്യമായ ഒരു ലോഹമാണ് സ്വർണം. ലോകത്തിൽ ഇതുവരെ കണ്ടെടുത്ത സ്വർണത്തേക്കാളേറെ ഉരുക്ക് (സ്റ്റീൽ) ഇന്ന് വെറും ഒരു മണിക്കൂറുകൊണ്ട് മനുഷ്യൻ ഉപയോഗിക്കുന്നു. ഏറ്റവും കൂടുതൽ അടിച്ചുപരത്താനും വലിച്ചു നീട്ടാനും കഴിയുന്ന ലോഹമാണിത്. സ്വർണത്തിന്റെ കനം എത്ര വേണമെങ്കിലും കുറയ്ക്കാം. വെറും ഒരു ഗ്രാം സ്വർണം കൊണ്ട് ഒരു മൈൽ നീളമുള്ള സ്വർണക്കമ്പി ഉണ്ടാക്കാം. ഇത്ര സൂക്ഷ്മതയിൽ പണിതെടുക്കാവുന്ന മറ്റൊരു ലോഹവും ലോകത്തിലില്ല.

കുലീനലോഹമായ സ്വർണത്തിന്റെ അറ്റോമിക സംഖ്യ 79 ആണ്. ശുദ്ധമായ സ്വർണമാണ് 'തങ്കം'. ഇത് 24 കാരറ്റാണ്. ആഭരണങ്ങൾ നിർമിക്കാൻ സാധാരണമായി ഉപയോഗിക്കുന്നത് 22 കാരറ്റ്‌ സ്വർണമാണ്. '916 ഗോൾഡ്' എന്നാണിത് അറിയപ്പെടുന്നത്. ഒരു പവൻ സ്വർണം 8 ഗ്രാമാണ്. ഒരു കിലോഗ്രാം സ്വർണം 125 പവനാണ്. സ്വർണത്തിന്റെ ശുദ്ധത രേഖപ്പെടുത്തുന്നത് കാരറ്റിലാണ്. ഭൂമിയിലെ എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നും സ്വർണ്ണം കണ്ടെടുത്തിട്ടുണ്ട്. ചരിത്രത്തിലിന്നോളം കണ്ടെടുത്ത മിക്കവാറും സ്വർണവും പണമായും ആഭരണമായും ഇന്നും ഉപയോഗത്തിലിരിക്കുന്നു. ലോകത്തിൽ ഇന്നുള്ളതിന്റെ മുക്കാൽ ഭാഗം സ്വർണവും 1910 നു ശേഷം കണ്ടെടുത്തതാണെന്നു കരുതുന്നു.
സ്വർണ്ണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

■ കുലീന ലോഹങ്ങൾ - സ്വർണം, വെള്ളി, പ്ലാറ്റിനം
■ ഹിരണ്യ എന്ന്‌ പ്രാചീനകാലത്ത്‌ അറിയപ്പെട്ടിരുന്ന ലോഹം - സ്വർണ്ണം
■ ലോഹങ്ങളുടെ രാജാവ്‌ - സ്വർണ്ണം
■ ധാതുക്കളുടെ രാജാവ്‌ - സ്വർണ്ണം
■ ശുദ്ധമായ സ്വർണം - 24 കാരാറ്റ്
■ രാമഗിരി ഖനിയില്‍നിന്ന്‌ ലഭിക്കുന്ന ധാതു - സ്വർണ്ണം
■ സ്വർണത്തിന്റെ ശുദ്ധത അളക്കുന്ന ഉപകരണം - കാരറ്റ് അനലൈസർ
■ മഞ്ഞ ലോഹം എന്നറിയപ്പെടുന്നത്‌ - സ്വർണ്ണം
■ ഏത്‌ ലോഹമാണ്‌ Aurum എന്നും അറിയപ്പെടുന്നത്‌ - സ്വർണ്ണം
■ ഏത്‌ ലോഹത്തിന്റെ പ്രതീകമാണ്‌ Au - സ്വർണ്ണം
■ ഏത്‌ ലോഹത്തിന്റെ ശുദ്ധതയാണ്‌ കാരറ്റില്‍ സൂചിപ്പിക്കുന്നത്‌ - സ്വർണ്ണം
■ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഉത്കൃഷ്ട മൂലകം - സ്വർണ്ണം
■ പ്രകൃതിയില്‍ സ്വതന്ത്രാവസ്ഥയില്‍ കാണപ്പെടുന്ന മൂലകം - സ്വർണ്ണം
■ സയനൈഡ്‌ പ്രക്രിയയിലൂടെ ശുദ്ധീകരിക്കപ്പെടുന്ന മൂലകം - സ്വർണ്ണം
■ സ്വർണം വേർതിരിച്ചെടുക്കുന്ന പ്രക്രിയ - സയനൈഡ് പ്രക്രിയ
■ ആഭരണമുണ്ടാക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ലോഹം - സ്വർണ്ണം
■ കോലാര്‍ ഖനി ഏത്‌ ധാതുവുമായി ബന്ധപ്പെട്ടിരിക്കുന്നു - സ്വർണ്ണം
■ സ്വർണം, വെള്ളി എന്നീ ലോഹങ്ങളുടെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ് - ട്രോയ് ഔൺസ്
■ ഒരു ട്രോയ് ഔൺസ് എത്ര ഗ്രാം - 31.1 ഗ്രാം
■ ഏത്‌ ലോഹത്തിന്റെ അളവാണ്‌ പവന്‍ - സ്വർണം
■ ഒരു പവന്‍ എത്ര ഗ്രാം - 8 ഗ്രാം
■ ഒരു കിലോ സ്വർണം എത്ര പവൻ - 125 പവൻ
■ ഏറ്റവും കൂടുതല്‍ അടിച്ചുപരത്താന്‍ കഴിയുന്ന മൂലകം - സ്വർണ്ണം
■ ഏറ്റവും കൂടുതല്‍ വലിച്ചുനീട്ടാന്‍ കഴിയുന്ന മൂലകം - സ്വർണ്ണം
■ മാലിയബിലിറ്റി ഏറ്റവും കൂടിയ ലോഹം - സ്വർണം
■ സ്വർണത്തേക്കാൾ വിലയേറിയ ലോഹം - പ്ലാറ്റിനം
■ സ്വർണവും പ്ലാറ്റിനവും ലയിക്കുന്ന ദ്രാവകം - അക്വാറീജിയ
■ ആഭരണങ്ങള്‍ നിര്‍മിക്കാന്‍ സ്വര്‍ണത്തിന്റെ കൂടെ ചേര്‍ക്കുന്ന പ്രധാന ലോഹങ്ങളേവ? - കോപ്പർ, വെള്ളി
■ 916 എന്നത്‌ ഏത്‌ ലോഹത്തിന്റെ ശുദ്ധതയാണ്‌ സൂചിപ്പിക്കുന്നത്‌ - സ്വർണ്ണം
■ ആഭരണങ്ങൾ നിർമിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന സ്വർണം - 22 കാരറ്റ് (916 ഗോൾഡ്)
■ ആഭരണങ്ങൾ ഉണ്ടാക്കാൻ സ്വർണത്തിനൊപ്പം ചേർക്കുന്ന ലോഹം - ചെമ്പ്
■ 22 കാരറ്റ് സ്വർണത്തിലടങ്ങിയിരിക്കുന്ന സ്വർണത്തിന്റെ അളവ് - 91.6%
■ ഹുട്ടി ഖനി ഏത്‌ ധാതുവുമായി ബന്ധപ്പെട്ടിരിക്കുന്നു - സ്വർണ്ണം
■ ഒളിമ്പിക്സില്‍ ഒന്നാം സ്ഥാനക്കാര്‍ക്കു നല്‍കുന്ന മെഡല്‍ - സ്വർണ്ണം
■ ഷേര്‍ഷായുടെ മോഹര്‍ എന്ന നാണയം ഏതു ലോഹമുപയോഗിച്ചാണ്‌ നിര്‍മിച്ചിരുന്നത്‌ - സ്വർണ്ണം
■ ഇലക്ട്രം എന്ന ലോഹസങ്കരത്തിലെ പ്രധാന ഘടകങ്ങള്‍ - സ്വർണം, വെള്ളി
■ സ്വർണം, വെള്ളി എന്നിവയുടെ ഗുണനിലവാരത്തിന് നൽകുന്ന മുദ്ര - ഹാൾ മാർക്ക്
■ സ്വർണത്തിന്റെ അയിര് - ബിസ്മത്ത് അറേറ്റ്
■ സ്വർണത്തിന്റെ അറ്റോമിക് നമ്പർ - 79
■ ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണം ഉല്പാദിപ്പിക്കുന്ന രാജ്യം - ചൈന
■ ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രാജ്യം - ഇന്ത്യ
■ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണനിക്ഷേപമുള്ള സംസ്ഥാനം - കർണാടക
■ കേരളത്തിൽ സ്വർണനിക്ഷേപം കാണപ്പെടുന്നത് - നിലമ്പൂർ
■ വെളുത്ത സ്വർണം എന്നറിയപ്പെടുന്ന ലോഹം - പ്ലാറ്റിനം
■ വെളുത്ത സ്വർണം എന്നറിയപ്പെടുന്ന കാർഷികോൽപന്നം - കശുവണ്ടി
■ കറുത്ത സ്വർണം എന്നറിയപ്പെടുന്ന കാർഷികോൽപന്നം - കുരുമുളക്
■ കറുത്ത സ്വർണം എന്നറിയപ്പെടുന്ന വ്യവസായികോൽപന്നം - പെട്രോളിയം
■ ഒഴുകുന്ന സ്വർണം എന്നറിയപ്പെടുന്നത് - പെട്രോളിയം
■ നീല സ്വർണം എന്നറിയപ്പെടുന്നത് - ജലം
■ തവിട്ട് സ്വർണം എന്നറിയപ്പെടുന്നത് - കാപ്പി
■ പച്ച സ്വർണം എന്നറിയപ്പെടുന്ന കാര്‍ഷിക വിള - വാനില
■ ചുവപ്പ് സ്വർണം എന്നറിയപ്പെടുന്ന കാര്‍ഷിക വിള - കുങ്കുമപ്പൂവ്
■ വെജിറ്റബിൾ ഗോൾഡ് - കുങ്കുമം
■ വിഡ്ഢികളുടെ സ്വർണം എന്നറിയപ്പെടുന്നത് - അയൺ പൈറൈറ്റിസ്




No comments:

]]>
Powered by Blogger.