Metals & Non Metals | Francium | GK Boys

Metals & Non Metals | Francium | GK Boys
ഫ്രാൻസിയം (Francium)

മൂലകങ്ങളാണ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തുക്കളിൽ ചിലത്. പ്രകൃതിയിൽ കാണുന്ന മൂലകങ്ങളിൽ വളരെ കുറഞ്ഞ സ്ഥിരതയുള്ള ഫ്രാൻസിയം ഇത്തരത്തിലൊന്നാണ്. 1939 ലാണ് പ്രകൃതിയിൽ നിന്ന് അവസാനമായി ഒരു പുതിയ മൂലകത്തെ കണ്ടത്തിയത്. എം.പിയറി എന്ന ശാസ്ത്രജ്ഞനാണ് ഈ മൂലകത്തെ കണ്ടെത്തിയത്. മൂലകത്തിന് ഫ്രാൻസിയം എന്ന പേരുനൽകി. ആവർത്തനപ്പട്ടികയിൽ ഒന്നാം ഗ്രൂപ്പ് മൂലകങ്ങളായ ആൽക്കലി ലോഹങ്ങളുടെ കൂട്ടത്തിലാണ് ഫ്രാൻസിയത്തിന്റെ സ്ഥാനം.

അണുസംഖ്യ 87 ആയ മൂലകമാണ് ഫ്രാൻസിയം. ശരിക്കും ഫ്രാൻസിയമാണ് വലുപ്പത്തിൽ ഒന്നാമത്തെത്തേണ്ടത്. വളരെ ഉയർന്ന റേഡിയോ ആക്റ്റിവിറ്റി കാണിക്കുന്ന മൂലകമാണ് ഫ്രാൻസിയം. ഭൂമിയിൽ ഏറ്റവും കുറവുള്ള മൂലകങ്ങളിലൊന്നാണ് ഇത്. ആക്റ്റീനിയത്തിൽ നിന്നുണ്ടാകുന്ന ഫ്രാൻസിയത്തിന് സ്ഥിരത വളരെകുറവായിരിക്കും. ഭൂമിയിലാകെ 30 ഗ്രാമിൽ താഴെ ഫ്രാൻസിയമേ ഉണ്ടാകൂ.

ഇതിന്റെ ആറ്റത്തിന്റെ വലിപ്പം അളക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് വലുപ്പത്തിന്റെ റെക്കോഡ് സീഷിയത്തിന് തന്നെ! ലോകത്തിലെ ഏറ്റവും വിലപ്പിടിപ്പുള്ള മൂലകമാണ് ഫ്രാൻസിയം. ഈ മൂലകത്തിന്റെ ഒരു ഗ്രാം വാങ്ങണമെന്നിരിക്കട്ടെ. ഏകദേശം 6,700 കോടി രൂപ ഇതിനായി ചെലവാക്കേണ്ടിവരും!


ഫ്രാൻസിയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

■ ഏറ്റവും വലിയ മൂലകമേത് - ഫ്രാൻസിയം
■ ഏറ്റവും ഇലക്ട്രോ പോസിറ്റീവ് ആയ മൂലകം - ഫ്രാൻസിയം
■ 1939 ലാണ് പ്രകൃതിയിൽ നിന്ന് അവസാനമായി ഒരു പുതിയ മൂലകത്തെ കണ്ടെത്തിയത്. ഏതാണിത് - ഫ്രാൻസിയം
■ ഫ്രാൻസിയം എന്ന മൂലകത്തിന്റെ പ്രതീകം - Fr
■ ഫ്രാൻസിയത്തിന്റെ അറ്റോമിക് നമ്പർ - 87
■ ഫ്രാൻസിയം കണ്ടെത്തിയ ശാസ്ത്രജ്ഞൻ - എം.പിയറി
■ ലോകത്തിലെ ഏറ്റവും വിലപ്പിടിപ്പുള്ള മൂലകം - ഫ്രാൻസിയം
■ ഫ്രാൻസ് എന്ന പേരുമായി ബന്ധപ്പെട്ട മൂലകം - ഫ്രാൻസിയം
■ സാധാരണ ഊഷ്മാവിൽ ദ്രാവകാവസ്ഥയിലുള്ള മൂലകങ്ങളാണ് മെർക്കുറിയും ബ്രോമിനും. എന്നാൽ അന്തരീക്ഷ ഊഷ്മാവ് അൽപം ഉയർന്നാൽ ദ്രാവകാവസ്ഥയിലേക്ക് മാറുന്ന നാല് മൂലകങ്ങൾകൂടി ആവർത്തനപ്പട്ടികയിലുണ്ട്. ഏതൊക്കെയാണവ - റുബീഡിയം, സീഷിയം, ഫ്രാൻസിയം, ഗാലിയം
■ ദ്രാവകാവസ്ഥയിൽ സ്ഥിതിചെയ്യുന്ന റേഡിയോ ആക്ടീവ്‌ മൂലകം - ഫ്രാൻസിയം




No comments:

]]>
Powered by Blogger.