Metals & Non Metals | Calcium | GK Boys

Metals & Non Metals | Calcium | GK Boys
കാൽസ്യം (Calcium)

ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകങ്ങളിൽ അഞ്ചാം സ്ഥാനമാണ് കാൽസ്യത്തിന്. ആവർത്തനപ്പട്ടികയിൽ രണ്ടാം ഗ്രൂപ്പ് മൂലകങ്ങളായ ആൽക്കലൈൻ എർത്ത് ലോഹങ്ങളുടെ കൂട്ടത്തിലാണ് കാൽസ്യത്തിന്റെ സ്ഥാനം. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലായി അടങ്ങിയിരിക്കുന്ന മൂലകം കാൽസ്യം ആണ്. എല്ലിലും പല്ലിലുമൊക്കെ കാൽസ്യം ഫോസ്ഫേറ്റ് അടങ്ങിയിട്ടുണ്ട്. ലാറ്റിൻ പദമായ കാൽക്‌സ് എന്ന വാക്കിൽ നിന്നാണ് കാൽസ്യത്തിന് ആ പേര് കിട്ടിയത്. ചുണ്ണാമ്പു കല്ല് എന്നാണ് ഈ പദത്തിനർഥം.

അല്പം കാൽസ്യം ഫ്ലൂറൈഡ് ചേർത്ത കാൽസ്യം ക്ലോറൈഡിന്റെ വൈദ്യുത വിശ്ശേഷണത്തിലൂടെയാണ് കാൽസ്യം വേർതിരിച്ചെടുക്കുന്നത്. ജ്വാലാ പരീക്ഷണത്തിൽ ഇഷ്ടികയുടെ ചുവപ്പുനിറം കാണിക്കുന്ന മൂലകമാണ് കാൽസ്യം. ലോകത്ത് ഓരോ വർഷവും 2000 ടണ്ണിലധികം കാൽസ്യം ഉൽപാദിപ്പിക്കുന്നു. നിത്യജീവിതത്തിൽ അനവധി കാൽസ്യം സംയുക്തങ്ങൾ ഉപയോഗിക്കുന്നുണ്ട്. മാർബിൾ - കാർബണേറ്റ്, ചോക്ക് - കാൽസ്യം കാർബണേറ്റ്, പ്ലാസ്റ്റർ ഓഫ് പാരിസും ജിപ്‌സവും കാൽസ്യം സൾഫേറ്റ് ആണ്.


കാൽസ്യവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

■ അസ്ഥിയില്‍ ഏറ്റവും കൂടുതലുള്ള ലോഹം - കാൽസ്യം
■ പല്ലുകളുടെ ആരോഗ്യത്തിന്‌ അത്യന്താപേക്ഷിതമായ മൂലകം - കാൽസ്യം
■ മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം - കാൽസ്യം
■ അണുസംഖ്യ 20 ആയ മൂലകമേത്‌ - കാൽസ്യം
■ എല്ലുകളുടെ ശക്തി നിലനിറുത്താന്‍ ആവശ്യമായ ഘടകം - കാൽസ്യം
■ പോര്‍ട്ട്ലാന്‍ഡ്‌ സിമന്റിന്റെ മുഖ്യഘടകമായ ലോഹം - കാൽസ്യം
■ രാസപരമായി റേഡിയത്തോട്‌ സാദൃശ്യമുള്ള ലോഹം - കാൽസ്യം
■ ഏറ്റവും ഭാരം കുറഞ്ഞ ആല്‍ക്കലൈന്‍ എര്‍ത്ത്‌ മെറ്റല്‍ - കാൽസ്യം
■ കക്കത്തോടില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്ന ലോഹം - കാൽസ്യം
■ ഏത്‌ മൂലകത്തിന്റെ പ്രതീകമാണ്‌ 'Ca' - കാൽസ്യം
■ കാൽസ്യത്തിന്റെ അറ്റോമിക് നമ്പർ - 20
■ വൃക്കകളിലുണ്ടാകുന്ന കല്ല് രാസപരമായി ഏതു ലോഹത്തിന്റെ സംയുക്തമാണ്‌ ? - കാൽസ്യം
■ നീറ്റുകക്കയില്‍ അടങ്ങിയിരിക്കുന്ന ലോഹമേത്‌ - കാൽസ്യം
■ രക്തത്തില്‍ ഏത്‌ ലോഹത്തിന്റെ അളവ്‌ കുറയുന്നതുമൂലമുണ്ടാകുന്ന അസുഖമാണ്‌ ടെറ്റനി - കാൽസ്യം
■ ഏത്‌ ലോഹത്തിന്റെ അയിരാണ്‌ കാല്‍സൈറ്റ്‌ - കാൽസ്യം
■ 1808-ല്‍ ഹംഫ്രിഡേവി കണ്ടുപിടിച്ച ലോഹമേത്‌ - കാൽസ്യം
■ അലുമിനിയവും ഇരുമ്പും കഴിഞ്ഞാല്‍ ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം - കാൽസ്യം
■ ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതലുള്ള ആല്‍ക്കലൈന്‍ എര്‍ത്ത് മെറ്റല്‍ - കാൽസ്യം
■ സിമന്റ് നിർമ്മാണത്തിലെ പ്രാഥമിക വസ്‌തു - കാൽസ്യം ഓക്സൈഡ്
■ സോഡിയം കാർബണേറ്റ്, കാസ്റ്റിക് സോഡ എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന കാൽസ്യം സംയുക്തം - കാൽസ്യം ഓക്സൈഡ്
■ 'ക്വിക്ക് ലൈം' എന്നറിയപ്പെടുന്ന കാൽസ്യം സംയുക്തം - കാൽസ്യം ഓക്സൈഡ്
■ ലൈംസ്റ്റോൺ, ചോക്ക്, മാർബിൾ എന്നിവ ഏത് കാൽസ്യം സംയുക്തത്തിന്റെ രൂപങ്ങളാണ് - കാൽസ്യം കാർബണേറ്റ്
■ ച്യൂയിംഗത്തിൽ ഉപയോഗിക്കുന്ന കാൽസ്യം സംയുക്തം - കാൽസ്യം കാർബണേറ്റ്
■ പവിഴപ്പുറ്റുകൾ നിർമ്മിച്ചിരിക്കുന്ന കാൽസ്യം സംയുക്തം - കാൽസ്യം കാർബണേറ്റ്
■ മുട്ടത്തോട് നിർമിച്ചിരിക്കുന്ന കാൽസ്യം സംയുക്തം - കാൽസ്യം കാർബണേറ്റ്
■ അന്റാസിഡ് ആയി ഉപയോഗിക്കുന്ന കാൽസ്യം സംയുക്തം - കാൽസ്യം കാർബണേറ്റ്
■ കെട്ടിടനിർമ്മാണത്തിനായി ഉപയോഗിക്കുന്ന മോർട്ടാർ തയ്യാറാക്കുന്നതിനു ഉപയോഗിക്കുന്ന കാൽസ്യം സംയുക്തം - കാൽസ്യം ഹൈഡ്രോക്സൈഡ്
■ ഗ്ലാസ് നിർമ്മാണം, ടാനിംഗ് ഇന്റസ്ട്രി, ബ്ലീച്ചിംഗ് പൗഡർ നിർമ്മാണം എന്നിവയ്ക്ക് ഉപയോഗിക്കുന്ന കാൽസ്യം സംയുക്തം - കാൽസ്യം ഹൈഡ്രോക്സൈഡ്
■ വൈറ്റ് വാഷിൽ ഉപയോഗിക്കുന്ന കാൽസ്യം സംയുക്തം - കാൽസ്യം ഹൈഡ്രോക്സൈഡ്
■ സ്‌ലേക്കഡ് ലൈം എന്നറിയപ്പെടുന്ന കാൽസ്യം സംയുക്തം - കാൽസ്യം ഹൈഡ്രോക്സൈഡ്
■ 'മിൽക്ക് ഓഫ് ലൈം' എന്നറിയപ്പെടുന്ന കാൽസ്യം സംയുക്തം - കാൽസ്യം ഹൈഡ്രോക്സൈഡ്
■ 'പ്ലാസ്റ്റർ ഓഫ് പാരീസ്' എന്നറിയപ്പെടുന്ന കാൽസ്യം സംയുക്തം - കാൽസ്യം സൾഫേറ്റ്
■ സിമെന്റിന്റെ സെറ്റിങ് സമയം നിയന്ത്രിക്കുന്നതിനായി ചേർക്കുന്നത് - ജിപ്‌സം
■ എല്ലുകളിൽ കാണുന്ന കാൽസ്യം സംയുക്തം - കാൽസ്യം ഫോസ്ഫേറ്റ്
■ ബ്ലീച്ചിംഗ് പൗഡറായി ഉപയോഗിക്കുന്ന കാൽസ്യം സംയുക്തം - കാൽസ്യം ഹൈപ്പോ ക്ലോറൈറ്റ്
■ ബ്ലാക്ക് ബോർഡിൽ എഴുതുവാനുപയോഗിക്കുന്ന ചോക്കിന്റെ രാസനാമം - കാൽസ്യം കാർബണേറ്റ്
■ ടൂത്ത് പേസ്റ്റിൽ പോളിഷിംഗ് ഏജന്റായി ചേർക്കുന്നത് - കാൽസ്യം കാർബണേറ്റ്
■ കാൽസ്യം കാർബണേറ്റിന്റെയും മഗ്നീഷ്യം കാർബണേറ്റിന്റെയും രാസസംയുക്തം - പവിഴം
■ വിനാഗിരിയിൽ ലയിക്കുന്ന രത്നം - പവിഴം
■ ജലത്തിന്റെ കാഠിന്യം മാറ്റാൻ ഉപയോഗിക്കുന്ന കാൽസ്യം സംയുക്തം - കാൽസ്യം ഹൈഡ്രോക്സൈഡ്
■ കുമ്മായക്കൂട്ട് നിർമിക്കുന്നതിനുപയോഗിക്കുന്ന കാൽസ്യം സംയുക്തം - കാൽസ്യം ഹൈഡ്രോക്സൈഡ്
■ ഡ്രൈയിങ് ഏജന്റായി ഉപയോഗിക്കുന്ന കാൽസ്യം സംയുക്‌തം - അൺഹൈഡ്രസ് കാൽസ്യം ക്ലോറൈഡ്
■ വാതകങ്ങളുടെ ഡീഹൈഡ്രേഷനായി ഉപയോഗിക്കുന്ന കാൽസ്യം സംയുക്തം - കാൽസ്യം ഓക്സൈഡ്
■ ചുണ്ണാമ്പുകല്ല്, കക്ക എന്നിവ ചൂടാക്കുമ്പോൾ ഉണ്ടാകുന്ന വാതകം - കാർബൺ ഡൈ ഓക്സൈഡ്
■ ചുണ്ണാമ്പുവെള്ളത്തെ പാൽ നിറമാക്കുന്നത് - കാർബൺ ഡൈ ഓക്സൈഡ്
■ കുമ്മായം രാസനാമം - കാൽസ്യം ഹൈഡ്രോക്സൈഡ്
■ മാർബിൾ/ ചുണ്ണാമ്പുക്കല്ല് രാസനാമം - കാൽസ്യം കാർബണേറ്റ്
■ നീറ്റുകക്ക (ക്വിക്ക് ലൈം) രാസനാമം - കാൽസ്യം ഓക്സൈഡ്
■ മിൽക്ക് ഓഫ് ലൈം / സ്‌ലേക്കഡ് ലൈം രാസനാമം - കാൽസ്യം ഹൈഡ്രോക്സൈഡ്
■ ബ്ലീച്ചിങ് പൗഡർ രാസനാമം - കാൽസ്യംഹൈപ്പോക്ലോറൈഡ്
■ ഫ്‌ളൂർസ്പാർ രാസനാമം - കാൽസ്യം ഫ്ളൂറൈഡ്
■ പ്ലാസ്റ്റർ ഓഫ് പാരീസ് രാസനാമം - കാൽസ്യം സൾഫേറ്റ്
■ ജിപ്‌സം രാസനാമം - കാൽസ്യം സൾഫേറ്റ്
■ ഹൈഡ്രോലിത് രാസനാമം - കാൽസ്യം ഹൈഡ്രൈഡ്
■ പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്‌തു - കാൽസ്യം കാർബൈഡ്




No comments:

]]>
Powered by Blogger.