List of Chief Ministers of Kerala | VS Achuthanandan

List of Chief Ministers of Kerala | VS Achuthanandan
വി.എസ്.അച്യുതാനന്ദൻ (VS Achuthanandan)

ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ വെന്തലത്തറ അയ്യൻ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20നാണ് വി.എസ്.അച്യുതാനന്ദൻ ജനിച്ചത്. 1940ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വമെടുത്തു. അച്യുതാനന്ദനിൽ നല്ലൊരു കമ്മ്യൂണിസ്റ്റുകാരനെ കണ്ടെത്തിയത് പി.കൃഷ്ണപിള്ളയാണ്. കുട്ടനാട്ടിലെ കർഷകത്തൊഴിലാളികൾക്കിടയിൽ നിന്നും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ നേതൃത്വത്തിലേക്കാണ് വി.എസ് അച്യുതാനന്ദൻ വളർന്നത്. പുന്നപ്ര - വയലാർ സമരത്തിൽ പങ്കെടുക്കവെ അറസ്റ്റ് വാറന്റിനെത്തുടർന്ന് പൂഞ്ഞാറിലേക്ക് ഒളിവിൽപോയി. പിന്നീട് പോലീസ് അറസ്റ്റിനെത്തുടർന്ന് നാലു വർഷം സെൻട്രൽ ജയിലിലായി.

1952ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1956ൽ ജില്ലാ സെക്രട്ടറിയായി. പിന്നീട് 1959ൽ ദേശീയസമിതിയംഗം. 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നതോടെ സി.പി.ഐ (എം) കേന്ദ്ര കമ്മിറ്റിയംഗമായി. 1980 മുതൽ മൂന്നു തവണ പാർട്ടി സംസ്ഥാന സെക്രട്ടറിയായി. 1986ൽ പോളിറ്റ് ബ്യൂറോ അംഗം. 1965 മുതൽ 2011 വരെ ഒൻപത് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വി.എസ് അച്ച്യുതാനന്ദൻ മത്സരിച്ചു. ആറു തവണ വിജയിച്ചു. രണ്ടു തവണ പ്രതിപക്ഷ നേതാവായി. ഇടതുമുന്നണി കൺവീനറായും അദ്ദേഹം പ്രവർത്തിച്ചു. 2006ൽ മുഖ്യമന്ത്രിയായി. 2011ൽ വീണ്ടും പ്രതിപക്ഷ നേതാവായി. 2016 മുതൽ 2021 വരെ നാലാം കേരള ഭരണപരിഷ്‌കരണ കമ്മീഷൻ ചെയർമാനായിരുന്നു.

അച്യുതാനന്ദനുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

■ പുന്നപ്ര - വയലാർ സമരത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി - വി.എസ്.അച്യുതാനന്ദൻ
■ വി.എസ്.അച്യുതാനന്ദൻ ആദ്യമായി കേരള നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം - 1967
■ ഏറ്റവും പ്രായം കൂടിയ കേരളാ മുഖ്യമന്ത്രി - വി.എസ്.അച്യുതാനന്ദൻ (83-ാം വയസ്സിൽ)
■ നാലാം (2016-2021) കേരള ഭരണപരിഷ്‌കരണ കമ്മീഷൻ ചെയർമാൻ - വി.എസ്.അച്യുതാനന്ദൻ
■ വി.എസ്.അച്യുതാനന്ദന്റെ ആത്മകഥ - സമരം തന്നെ ജീവിതം
■ കേരളത്തിന്റെ ഇരുപതാമത്തെ മുഖ്യമന്ത്രി - വി.എസ്.അച്യുതാനന്ദൻ
■ രാജ്ഭവനുപുറത്ത്‌ സത്യപ്രതിജ്ഞ ചെയ്ത ആദ്യ കേരള മുഖ്യമന്ത്രി - വി.എസ്.അച്യുതാനന്ദൻ
■ കേരളപ്പിറവിയുടെ സുവര്‍ണ ജൂബിലി വേളയില്‍ മുഖ്യമന്ത്രി - വി.എസ്.അച്യുതാനന്ദൻ
■ തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍വച്ച്‌ സത്യപ്രതിജ്ഞ ചെയ്ത്‌ കേരളമുഖ്യമന്ത്രിയായി അധികാരമേറ്റ നേതാവ്‌ - വി.എസ്.അച്യുതാനന്ദൻ
■ ഇ.എം.എസിനെ ഒഴിവാക്കിയാല്‍ മന്ത്രിയാകാതെ മുഖ്യമന്ത്രിയായ ഏക നേതാവ്‌ - വി.എസ്.അച്യുതാനന്ദൻ
■ അഞ്ചുവര്‍ഷം തികച്ചുഭരിച്ച രണ്ടാമത്തെ സി.പി.എം.കാരനായ മുഖ്യമന്ത്രി - വി.എസ്.അച്യുതാനന്ദൻ
■ ആദ്യത്തെ എം.ടി. ചന്ദ്രസേനന്‍ പുരസ്കാരത്തിനര്‍ഹനായത്‌ - വി.എസ്.അച്യുതാനന്ദൻ
■ സമരത്തിന്‌ ഇടവേളകളില്ല എന്ന പുസ്തകം രചിച്ചത്‌ - വി.എസ്.അച്യുതാനന്ദൻ
■ പന്ത്രണ്ട്‌, പതിമൂന്ന്‌ കേരള നിയമസഭകളിലെ ഏറ്റവും പ്രായം കൂടിയ അംഗം - വി.എസ്.അച്യുതാനന്ദൻ
■ ഇന്ത്യന്‍ സ്വാതന്ത്ര്യയത്തിന്റെ വജ്ര ജൂബിലി വേളയില്‍ കേരള മുഖ്യമന്ത്രി - വി.എസ്.അച്യുതാനന്ദൻ
■ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ വജ്ര ജൂബിലി വേളയില്‍ കേരള മുഖ്യമന്ത്രി - വി.എസ്.അച്യുതാനന്ദൻ
■ ഏറ്റവും കൂടിയ പ്രായത്തില്‍ കേരളത്തില്‍ പ്രതിപക്ഷ നേതാവായത്‌ - വി.എസ്.അച്യുതാനന്ദൻ

No comments:

]]>
Powered by Blogger.