List of Chief Ministers of Kerala | R Shankar

List of Chief Ministers of Kerala | R Shankar
ആർ.ശങ്കർ (R Shankar)

1909 ഏപ്രിൽ 30ന് കൊല്ലം ജില്ലയിലെ പുത്തൂരിലെ വിളയിൽ കുടുംബത്തിൽ രാമൻ വൈദ്യരുടെ മകനായി ജനിച്ചു. നിയമ ബിരുദധാരിയായ ശങ്കർ കൊല്ലം ജില്ലാ കോടതിയിൽ അഭിഭാഷകനായിരുന്നു. പിന്നീടദ്ദേഹം സ്റ്റേറ്റ് കോൺഗ്രസിലെത്തി. ഉത്തരവാദിത്ത ഭരണം ആവശ്യപ്പെട്ട് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭം നടത്തിയപ്പോൾ അദ്ദേഹം മുൻനിരയിലുണ്ടായിരുന്നു. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിൽ പങ്കെടുത്ത് അദ്ദേഹം ജയിലിലായി. 1944 ഡിസംബറിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ ജനറൽ സെക്രട്ടറിയായി.

1948ൽ ശങ്കർ കെ.പി.സി.സി പ്രസിഡന്റും നിയമസഭാംഗവുമായി. 1954ൽ അദ്ദേഹം 'ദിനമണി' പത്രം തുടങ്ങി. 1960ൽ ഉപമുഖ്യമന്ത്രിയായ ശങ്കർ 1962ൽ കേരളത്തിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രിയായി അധികാരമേറ്റു. 1964 വരെ മുഖ്യമന്ത്രിയായി തുടർന്നു. തിരുവിതംകൂർ ഭരണപരിഷ്കാര കമ്മീഷൻ, തിരു-കൊച്ചി ശമ്പളക്കമ്മീഷൻ എന്നിവയിൽ അംഗവും ജില്ലാ ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാനുമായി ആർ.ശങ്കർ കഴിവുതെളിയിച്ചിട്ടുണ്ട്. 1972 നവംബർ ആറിനു അന്തരിച്ചു.

ആർ ശങ്കറുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

■ കേരളത്തിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി - ആർ.ശങ്കർ
■ പിന്നാക്ക സമുദായത്തിൽ നിന്നുള്ള ആദ്യ കേരള മുഖ്യമന്ത്രി - ആർ.ശങ്കർ
■ ആർ.ശങ്കർ ആരംഭിച്ച പത്രം - ദിനമണി
■ വിമോചന സമരകാലത്തെ കെ.പി.സി.സി പ്രസിഡന്റ് - ആർ.ശങ്കർ
■ എസ്.എൻ.ഡി.പിയുടെ സുവർണ്ണ ജൂബിലി വർഷത്തിൽ ജനറൽ സെക്രട്ടറിയായിരുന്നത് - ആർ.ശങ്കർ
■ കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി - ആർ.ശങ്കർ (1960)
■ കേരളത്തിൽ ഉപമുഖ്യമന്ത്രിയായതിനുശേഷം മുഖ്യമന്ത്രിയായ ആദ്യ വ്യക്തി - ആർ.ശങ്കർ
■ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി - ആർ.ശങ്കർ
■ ആർ.ശങ്കറിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത് - പി.കെ.കുഞ്ഞ്
■ ജനിച്ചത്‌ തിരുവിതാംകൂറിലാണെങ്കിലും 1960ല്‍ കണ്ണൂരില്‍ നിന്നും നിയസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട നേതാവ്‌ - ആർ.ശങ്കർ
■ കൊല്ലം ജില്ലക്കാരനായ ആദ്യ കേരള മുഖ്യമന്ത്രി - ആർ.ശങ്കർ
■ ഏത്‌ കേരള മുഖ്യമന്ത്രിയുടെ പേരിലാണ്‌ കൊല്ലത്ത്‌ ആശുപത്രിയുള്ളത്‌ - ആർ.ശങ്കർ
■ അവിശ്വാസ പ്രമേയത്തെത്തുടര്‍ന്ന്‌ രാജിവെച്ച ഏക കേരള മുഖ്യമന്ത്രി - ആർ.ശങ്കർ
■ കേരള നിയമസഭയില്‍ ബജറ്റ്‌ അവതരിപ്പിച്ച ആദ്യ മുഖ്യമന്ത്രി - ആർ.ശങ്കർ
■ കേരളത്തിലെ രണ്ടാമത്തെ ധനമന്ത്രി - ആർ.ശങ്കർ
■ കൊല്ലത്തെ ശ്രീനാരായണ കോളേജ്‌ പടുത്തുയര്‍ത്തിയത്‌ - ആർ.ശങ്കർ
■ 1954-ല്‍ ദിനമണി എന്ന പേരില്‍ ഒരു ദിനപത്രം ആരംഭിച്ചത്‌ - ആർ.ശങ്കർ
■ മൂന്നാമത്തെ കേരള മുഖ്യമന്ത്രി - ആർ.ശങ്കർ
■ കോണ്‍ഗ്രസിന്റെ നയപരിപാടികളുമായി പൊരുത്തപ്പെടാത്ത ഹിന്ദു എംഎല്‍എ മാരെ സംഘടിപ്പിച്ച്‌ ഡമോക്രാറ്റിക്‌ കോണ്‍ഗ്രസിനു രൂപംകൊടുത്ത നേതാവ്‌ - ആർ.ശങ്കർ
■ മന്നത്ത്‌ പദ്മനാഭനോടൊപ്പം ചേര്‍ന്ന്‌ ഹിന്ദു മഹാമണ്ഡലത്തിന്‌ രൂപം കൊടുത്ത നേതാവ്‌ - ആർ.ശങ്കർ
■ തിരു-കൊച്ചി സംയോജനത്തെത്തുടര്‍ന്ന്‌ മന്നത്തു പദ്മനാഭന്‍ പ്രസിഡന്റായിട്ടുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ അംഗമായ നേതാവ്‌ - ആർ.ശങ്കർ
■ എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി, കേരള മുഖ്യമന്ത്രി എന്നീ പദവികള്‍ വഹിച്ച ഏക വ്യക്തി - ആർ.ശങ്കർ
■ കേരളത്തില്‍ മുഖ്യമന്ത്രിയായ ആദ്യ ഈഴവ സമുദായാംഗം - ആർ.ശങ്കർ

No comments:

]]>
Powered by Blogger.