List of Chief Ministers of Kerala | Pattom Thanu Pillai

List of Chief Ministers of Kerala | Pattom Thanu Pillai
പട്ടം താണുപിള്ള (Pattom Thanu Pillai)

1885 ജൂലൈ 15ന്, സംസ്കൃത പണ്ഡിതൻ വരദരാജന്റെയും ഈശ്വരിയമ്മയുടെയും മകനായി പട്ടം എ.താണുപിള്ള തിരുവനന്തപുരത്ത് ജനിച്ചു. മഹാത്മാഗാന്ധിയുടെ രാഷ്ട്രീയ കാഴ്ചപ്പാടിൽ ആകൃഷ്ടനായി. തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്നും മെട്രിക്കുലേഷനും ഗോൾഡ് മെഡലോടെ ബി.എയും പാസ്സായി. ബി.എ പാസായതോടെ തിരുവനന്തപുരത്തെ ഒരു സ്വകാര്യസ്കൂളിൽ അധ്യാപകനായി. ഇതോടൊപ്പം നിയമത്തിൽ ബിരുദവും നേടി. 1917 മുതൽ അഭിഭാഷകവൃത്തി സ്വീകരിച്ചു. ദിവാൻ ഭരണത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളെ ഭരണാധികാരികൾ അടിച്ചമർത്തിയതിനെതിരെ അഭിഭാഷകരെ സംഘടിപ്പിച്ച് പട്ടം സമരം നയിച്ചത് രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ വഴി തുറന്നു.

നിവർത്തന പ്രക്ഷോഭത്തിൽ സജീവമാകുവാനായി നഗരസഭാ കൗൺസിലർ സ്ഥാനം ഉപേക്ഷിച്ചു. ബ്രിട്ടീഷ് ഭരണത്തിനെതിരെ പൊതുജനങ്ങളെ സംഘടിപ്പിക്കുന്നതിനായി അദ്ദേഹം നാടൊട്ടുക്ക് പ്രസംഗിച്ചു. 1921ൽ ശ്രീമൂലം നിയമസഭയിലേക്കും 1928 - 32 കാലഘട്ടത്തിൽ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1933ലും 1937ലും ശ്രീമൂലം നിയമസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

1948ൽ തിരുവിതാംകൂർ അസംബ്ലിയിൽ വീണ്ടും അംഗമായി. 1949 മുതൽ 1956 വരെ തിരുക്കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമായി. സ്വാതന്ത്ര്യാനന്തരം തിരുവിതാംകൂറിലെ ആദ്യ സർക്കാരിൽ പ്രധാനമന്ത്രിയായി. കോൺഗ്രസിലെ അഭിപ്രായഭിന്നത മൂലം പ്രജാ സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ച പട്ടം 1954ൽ തിരുക്കൊച്ചി മുഖ്യമന്ത്രിയായി. 1960 ഫെബ്രുവരി 22ന് പട്ടം കേരളത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായി അധികാരമേറ്റു. കോൺഗ്രസ് പി.എസ്.പി സഖ്യത്തിലെ ഭിന്നതകൾ മൂലം അദ്ദേഹം 1962 സെപ്റ്റംബർ 25ന് അധികാരമൊഴിഞ്ഞു. പിന്നീട് പഞ്ചാബ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ഗവർണറായ പട്ടം 1970 ജൂലൈ 27ന് അന്തരിച്ചു.

പട്ടം താണുപിള്ളയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

■ 1938 മുതൽ തുടർച്ചയായി 14 വർഷം സ്റ്റേറ്റ് കോൺഗ്രസിന്റെ പ്രസിഡന്റായിരുന്നത് - പട്ടം താണുപിള്ള
■ കേരളത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രി - പട്ടം താണുപിള്ള
■ പത്തൊൻപതാം നൂറ്റാണ്ടിൽ ജനിച്ച ഏക കേരള മുഖ്യമന്ത്രി - പട്ടം താണുപിള്ള
■ തിരുവിതാംകൂറിന്റെ പ്രാധാനമന്ത്രി, തിരു-കൊച്ചി മുഖ്യമന്ത്രി, കേരള മുഖ്യമന്ത്രി എന്നീ പദവികൾ അലങ്കരിച്ച വ്യക്തി - പട്ടം താണുപിള്ള
■ ഒന്നാം കേരള നിയമസഭയിലേക്ക് പട്ടം താണുപിള്ള തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം - തിരുവനന്തപുരം
■ കേരളത്തിലെ ആദ്യത്തെ കൂട്ടുകക്ഷി മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയത് - പട്ടം താണുപിള്ള
■ കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റിതര മുഖ്യമന്ത്രി - പട്ടം താണുപിള്ള
■ പട്ടം താണുപിള്ള പ്രതിനിധീകരിച്ചിരുന്ന രാഷ്ട്രീയ പാർട്ടി - പി.എസ്.പി (പ്രജാ സോഷ്യലിസ്റ്റ് പാർട്ടി)
■ കേരള മുഖ്യമന്ത്രിയായ ശേഷം ഗവർണർ സ്ഥാനം വഹിച്ച ഏക വ്യക്തി - പട്ടം താണുപിള്ള (പഞ്ചാബ്, ആന്ധ്രപ്രദേശ്)
■ പട്ടം താണുപിള്ള ഏറ്റവും കൂടുതൽ കാലം ഗവർണർ പദവി വഹിച്ച സംസ്ഥാനം - ആന്ധ്രപ്രദേശ്
■ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ് - പട്ടം താണുപിള്ള
■ പട്ടം താണുപിള്ള എഡിറ്റർ ആയിരുന്ന മലയാള പത്രം - കേരള ജനത
■ രാജിവെച്ച ആദ്യത്തെ കേരള മുഖ്യമന്ത്രി - പട്ടം എ. താണുപിള്ള
■ കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം - പട്ടം എ. താണുപിള്ള
■ ഭരണഘടനാ നിര്‍മ്മാണസഭയില്‍ തിരുവിതാംകൂറിനെ പ്രതിനിധാനം ചെയ്തശേഷം കേരള മുഖ്യമന്ത്രിയായ ആദ്യ നേതാവ്‌ - പട്ടം എ. താണുപിള്ള
■ കേരള മുഖ്യമന്ത്രിയായ ഏക പ്രജാ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ - പട്ടം എ. താണുപിള്ള
■ തിരു-കൊച്ചിയില്‍ കോണ്‍ഗ്രസിതര സര്‍ക്കാര്‍ രൂപവത്കരിച്ച ആദ്യ നേതാവ്‌ - പട്ടം എ. താണുപിള്ള
■ ഇന്ത്യയില്‍ സംസ്ഥാന മുഖ്യമന്ത്രിയായ ആദ്യ സോഷ്യലിസ്റ്റ്‌ നേതാവ്‌ - പട്ടം എ. താണുപിള്ള
■ പത്തൊന്‍പതാം നൂറ്റാണ്ടില്‍ (1885) ജനിച്ച ഏക കേരള മുഖ്യമന്ത്രി - പട്ടം എ. താണുപിള്ള
■ ഏറ്റവും കുറച്ച്‌ കാലം തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്നത്‌ - പട്ടം എ. താണുപിള്ള
■ തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസില്‍ നിന്ന്‌ രാജിവെച്ച്‌ ഡമോക്രാറ്റിക്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി രൂപവല്‍ക്കരിച്ച നേതാവ്‌ - പട്ടം എ. താണുപിള്ള
■ രാജിവെച്ച ആദ്യത്തെ തിരുവിതാംകൂര്‍ ഭരണസാരഥി - പട്ടം എ. താണുപിള്ള
■ തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയ മന്ത്രിസഭയ്ക്ക്‌ പ്രധാനമന്ത്രിയെന്ന നിലയില്‍ നേതൃത്വം നല്‍കിയത്‌ - പട്ടം എ. താണുപിള്ള
■ തിരുവിതാംകൂറില്‍ ഉത്തരവാദഭരണ പ്രക്ഷോഭണത്തിന്റെ ആദ്യത്തെ ഡിക്ടേറ്ററായിരുന്നത്‌ - പട്ടം എ. താണുപിള്ള
■ ഏറ്റവും കൂടുതല്‍ കാലം തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റായിരുന്നത്‌ - പട്ടം എ. താണുപിള്ള
■ തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ രൂപവല്‍ക്കരിക്കാന്‍ സി.വി കുഞ്ഞിരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്ഹോക്ക്‌ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്‌ - പട്ടം എ. താണുപിള്ള

No comments:

]]>
Powered by Blogger.