List of Chief Ministers of Kerala | Oommen Chandy

List of Chief Ministers of Kerala | Oommen Chandy
ഉമ്മൻ ചാണ്ടി (Oommen Chandy)

പുതുപ്പള്ളി കരോട്ടുവള്ളക്കാലിൽ കെ.ഒ.ചാണ്ടിയുടെയും ബേബിയുടെയും മകനായി 1943 ഒക്ടോബർ 31ന് ഉമ്മൻ ചാണ്ടി ജനിച്ചു. സ്‌കൂളിൽ പഠിക്കുമ്പോൾ കോൺഗ്രസിന്റെ വിദ്യാർഥിസംഘടനയായ കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലെത്തി. പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്ന് 1970ൽ ആദ്യമായി നിയമസഭയിലേക്കു മത്സരിച്ച് വിജയിച്ചു. തുടർന്ന് 1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016, 2021 തിരഞ്ഞെടുപ്പുകളിൽ അദ്ദേഹം വിജയിച്ചു. 1977ൽ കരുണാകരൻ മന്ത്രിസഭയിലും പിന്നീട് ആന്റണി മന്ത്രിസഭയിലും തൊഴിൽ മന്ത്രിയായി. തുടർന്ന് 1981ൽ കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായി.

1991ൽ കരുണാകരൻ മന്ത്രിസഭയിൽ ധനമന്ത്രിയായി. കോൺഗ്രസിൽ ആന്റണി വിഭാഗം ഉദയം ചെയ്‌തപ്പോൾ ഉമ്മൻ ചാണ്ടി നിയമസഭാകക്ഷിനേതാവായി. 1982ൽ അദ്ദേഹം ഐക്യജനാധിപത്യമുന്നണി കൺവീനറായി. 2004ൽ എ.കെ.ആന്റണി രാജിവച്ചപ്പോൾ മുഖ്യമന്ത്രിപദം ഉമ്മൻ ചാണ്ടിയെ തേടിയെത്തി. 2006 മെയ് 18 വരെ ആ സ്ഥാനത്തു തുടർന്നു. പിന്നീട്, 2011 മെയ് 18ന് അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയായി.

ഉമ്മൻചാണ്ടിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

■ സുതാര്യകേരളം പദ്ധതി നടപ്പിലാക്കിയ കേരള മുഖ്യമന്ത്രി - ഉമ്മൻ ചാണ്ടി
■ മികച്ച പൊതുപ്രവർത്തനത്തിനുള്ള ഐക്യരാഷ്ട്ര സംഘടനയുടെ പുരസ്‌കാരം ലഭിച്ച കേരള മുഖ്യമന്ത്രി - ഉമ്മൻ ചാണ്ടി (ജനസമ്പർക്ക പരിപാടിയ്ക്ക്)
■ ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള ഡോക്യുമെന്ററി - Touching the soul
■ ഉമ്മൻചാണ്ടിയെക്കുറിച്ച് പി.ടി.ചാക്കോ എഴുതിയ ജീവചരിത്രം - തുറന്നിട്ട വാതിൽ
■ കാലാവധി പൂർത്തിയാക്കിയ രണ്ടാമത്തെ കോൺഗ്രസ് മുഖ്യമന്ത്രി - ഉമ്മൻ ചാണ്ടി (2011-2016)

No comments:

]]>
Powered by Blogger.