List of Chief Ministers of Kerala | K Karunakaran

List of Chief Ministers of Kerala | K Karunakaran
കെ.കരുണാകരൻ (K Karunakaran)

കണ്ണൂരിലെ ചിറയ്ക്കലിൽ 1918 ജൂലൈ അഞ്ചിന് തെക്കേടത്ത് രാവുണ്ണി മാരാരുടെയും കണ്ണോത്ത് കല്യാണിയമ്മയുടെയും മകനായി അദ്ദേഹം ജനിച്ചു. ചെറുപ്പത്തിലേ സ്‌കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തി. 1945ൽ കരുണാകരൻ തൃശൂർ നഗരസഭയിൽ അംഗമായി. തുടർന്ന് 1948ൽ കൊച്ചി നിയമസഭാതിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ചു. പിന്നീട് 1949 ലും 1952 ലും 1954 ലും തിരു-കൊച്ചി നിയമസഭയിൽ കരുണാകരൻ അംഗമായി. 1957ൽ ഐക്യകേരളത്തിലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല.

1965ലെയും 1967ലെയും 1970ലെയും തിരഞ്ഞെടുപ്പിൽ കരുണാകരൻ തൃശ്ശൂരിലെ മാളയിൽ നിന്നും നിയമസഭയിലെത്തി. അടിയന്തരാവസ്ഥയ്ക്കുശേഷം 1977ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തി. പാർട്ടിയുടെ നേതാവായിരുന്ന കരുണാകരൻ ആദ്യമായി മുഖ്യമന്ത്രിയായി. എന്നാൽ അടിയന്തിരാവസ്ഥക്കാലത്തു നടന്ന രാജൻ കേസിൽ ഹൈക്കോടതി നടത്തിയ പരാമർശത്തെത്തുടർന്ന് അദ്ദേഹം രാജിവച്ചു. അതിനുശേഷം മൂന്നു തവണകൂടി കരുണാകരൻ മുഖ്യമന്ത്രിയായി. 1981ലും 1982ലും 1991ലും. ഇതിൽ ഒരിക്കൽ മാത്രമേ അദ്ദേഹത്തിന് കാലാവധി തികയ്ക്കാനായുള്ളൂ. കേരളത്തിൽ കാലാവധി തികച്ചു ഭരിച്ച ഒരേയൊരു കോൺഗ്രസ് മുഖ്യമന്ത്രിയാണ് അദ്ദേഹം. 2010 ഡിസംബർ 23ന് കരുണാകരൻ അന്തരിച്ചു.

കരുണാകരനുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

■ ആഭ്യന്തര അടിയന്തരാവസ്ഥക്കാലത്ത്‌ കേരളത്തിലെ ആഭ്യന്തരമന്ത്രി - കെ.കരുണാകരൻ
■ കൊച്ചി, തിരുകൊച്ചി, കേരളം, രാജ്യസഭ, ലോകസഭ എന്നീ അഞ്ച്‌ വ്യത്യസ്ത ഭരണഘടകങ്ങളില്‍ അംഗമായ ഏക നേതാവ്‌ - കെ.കരുണാകരൻ
■ കേരളത്തിലെ രണ്ടാമത്തെ കോൺഗ്രസ് മുഖ്യമന്ത്രി - കെ.കരുണാകരൻ
■ ഏറ്റവും കുറച്ചുകാലം ഭരിച്ച മന്ത്രിസഭ - 1977ലെ കെ.കരുണാകരൻ മന്ത്രിസഭ (ഒരു മാസം)
■ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ (യു.ഡി.എഫ്) സ്ഥാപകൻ - കെ.കരുണാകരൻ (1970)
■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം (4 തവണ) മുഖ്യമന്ത്രിയായ നേതാവ്‌ - കെ.കരുണാകരൻ
■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം പ്രതിപക്ഷനേതാവായ കോണ്‍ഗ്രസ്‌ നേതാവ്‌ - കെ.കരുണാകരൻ
■ കേരള സംസ്ഥാനത്ത്‌ ഏറ്റവും കുറച്ചുകാലം (ഒരുമാസം) അധികാരത്തിലിരുന്ന മന്ത്രിസഭയെ നയിച്ചത്‌ - കെ.കരുണാകരൻ
■ കേരളത്തില്‍ നിയമസഭയുടെ കാലാവധിയായ അഞ്ചുവര്‍ഷവും തികച്ചുഭരിച്ച ആദ്യ കോണ്‍ഗ്രസ്‌ മുഖ്യമന്ത്രി - കെ.കരുണാകരൻ
■ ഒരേസമയം രണ്ടുമണ്ഡലങ്ങളില്‍നിന്ന്‌ (മാള, നേമം) കേരള നിയമസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട ഏക നേതാവ്‌ - കെ.കരുണാകരൻ
■ മാളയുടെ മാണിക്യം എന്നറിയപ്പെട്ടത്‌ - കെ.കരുണാകരൻ
■ ലീഡര്‍ എന്നറിയപ്പെടുന്ന കേരളത്തിലെ നേതാവ്‌ - കെ.കരുണാകരൻ
■ പനമ്പിള്ളി ഗോവിന്ദമേനോന്റെ രാഷ്ട്രീയ ശിഷ്യന്‍ - കെ.കരുണാകരൻ
■ കേരളമുഖ്യമന്ത്രിയായശേഷം കേന്ദ്ര വ്യവസായ മന്ത്രിയായത്‌ - കെ.കരുണാകരൻ
■ കോണ്‍ഗ്രസ്‌ നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നത കാരണം ഡമോക്രാറ്റിക്‌ ഇന്ദിരാ കോണ്‍ഗ്രസിനു രൂപം നല്‍കിയത്‌ - കെ.കരുണാകരൻ
■ ആരുടെ ആത്മകഥയാണ്‌ പതറാതെ മുന്നോട്ട്‌ - കെ.കരുണാകരൻ
■ അഞ്ച് വർഷം തികച്ചു ഭരിച്ച കേരളത്തിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി - കെ.കരുണാകരൻ
■ ഏറ്റവും കൂടുതല്‍ അവിശ്വാസ പ്രമേയങ്ങൾ അതിജീവിച്ച കേരള മുഖ്യമന്ത്രി - കെ.കരുണാകരൻ
■ ഏറ്റവും കൂടുതല്‍ അവിശ്വാസ പ്രമേയങ്ങൾ നേരിട്ട കേരള മുഖ്യമന്ത്രി - കെ.കരുണാകരൻ
■ രാജന്‍ കേസ്‌ മൂലം മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ട നേതാവ്‌ - കെ.കരുണാകരൻ
■ കേരളത്തിൽ ആദ്യമായി ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ച വ്യക്തി - ഈച്ചര വാര്യർ (രാജന്റെ പിതാവ്)
■ രാജൻ കേസിന്റെ പശ്ചാത്തലത്തിൽ ഈച്ചര വാര്യർ രചിച്ച പുസ്തകം - ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ
■ കേരളത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ട്‌ അധികാരത്തില്‍ തിരിച്ചെത്തിയ ആദ്യ കോണ്‍ഗ്രസ്‌ മുഖ്യമന്ത്രി - കെ.കരുണാകരൻ
■ കേരള നിയമസഭ പഞ്ചായത്ത്‌ രാജ്‌ നിയമം പാസാക്കിയപ്പോള്‍ മുഖ്യമന്ത്രി - കെ.കരുണാകരൻ
■ കേരള പൊലീസിന്റെ യൂണിഫോം പരിഷ്കരിച്ച മുഖ്യമന്ത്രി - കെ.കരുണാകരൻ
■ കേരളത്തില്‍ മുഖ്യമന്ത്രിയായശേഷം കേന്ദ്രമന്ത്രിയായ രണ്ടാമന്‍ - കെ.കരുണാകരൻ
■ നെടുമ്പാശ്ശേരി വിമാനത്താവളം യാഥാര്‍ഥ്യമാക്കുന്നതിന്‌ മുഖ്യ പങ്കുവഹിച്ച ഭരണകര്‍ത്താവ്‌ - കെ.കരുണാകരൻ
■ തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം സ്ഥാപിക്കുന്നതിന്‌ മുന്‍കൈയെടുത്ത ഭരണാധികാരി - കെ.കരുണാകരൻ
■ കേന്ദ്രത്തിൽ നരസിംഹറാവു മന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രിയായി പ്രവർത്തിച്ച കേരള മുഖ്യമന്ത്രി - കെ.കരുണാകരൻ

No comments:

]]>
Powered by Blogger.