List of Chief Ministers of Kerala | EMS Namboodiripad

List of Chief Ministers of Kerala | EMS Namboodiripad
ഇ.എം.എസ് ജീവചരിത്രം (EMS Namboodiripad)
ജനനം 1909 ജൂൺ 13
പിതാവ് പരമേശ്വരൻ നമ്പൂതിരിപ്പാട്
മാതാവ് വിഷ്ണുദത്ത അന്തർജനം
മുഴുവൻ പേര് ഏലങ്കുളം മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട്
മരണം 1998 മാർച്ച് 19

കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ ഇ.എം.എസ് മലപ്പുറം ജില്ലയിലെ പെരുന്തൽമണ്ണ ഏലക്കുളം മനയിലാണ് ജനിച്ചത്. കോളേജിൽ പഠിക്കുമ്പോൾ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയായിരുന്ന അദ്ദേഹം സ്റ്റേറ്റ് കോൺഗ്രസ് സെക്രട്ടറി, അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയംഗം, യോഗക്ഷേമ സഭയുടെ യുവജന നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിലെ സോഷ്യലിസ്റ്റ് മാർക്സിസ്ററ് സൈദ്ധാന്തികരിൽ പ്രമുഖൻ. നമ്പൂതിരിസമുദായത്തിലെ അനാചാരങ്ങൾക്കെതിരെ പോരാടി.

1934-ൽ ഇ.എം.എസ് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചു. 1940 വരെ ഇതിന്റെ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയായിരുന്നു. 1939-ൽ മദ്രാസ് ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമായി. പിന്നീട് കോൺഗ്രസിൽ നിന്നും ഇ.എം.എസ് 1941-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കമ്മറ്റിയിലെത്തി. 1957 ഏപ്രിൽ 5ന് ഇ.എം.എസ് കേരളത്തിൽ വോട്ടിംഗിലൂടെ അധികാരത്തിലെത്തുന്ന ആദ്യ കമ്മ്യൂണിസ്റ്റു മുഖ്യമന്ത്രിയായി. ബാലറ്റിലൂടെ അധികാരത്തിലെത്തിയ ഏഷ്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് ഭരണാധികാരികൂടിയാണ്‌ ഇ.എം.എസ്.

1959-ൽ ഇ.എം.എസ് മന്ത്രിസഭയ്കെതിരെ വിമോചന സമരം. വിദ്യാഭ്യാസ - കാർഷിക നിയമങ്ങൾ മതമേധാവികളെയും ഭൂജന്മികളെയും ഒരുമിപ്പിച്ചപ്പോൾ കമ്മ്യൂണിസ്റ്റ് വിരോധമാണ് ഒരു കുടക്കീഴിൽ അണിനിരക്കാൻ രാഷ്ട്രീയ കക്ഷികളെ പ്രേരിപ്പിച്ചത്. ജൂലൈ 31ന് ഇ.എം.എസ്. സർക്കാരിനെ കേന്ദ്രം പിരിച്ചുവിടുകയും സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏർപ്പെടുത്തുകയും ചെയ്തു.

1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ CPI(M) നൊപ്പം നിന്നു. CPI(M) ന്റെ കേന്ദ്രകമ്മിറ്റിയംഗം, പോളിറ്റ് ബ്യുറോ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു (അന്തരിക്കുംവരെ പി.ബി. അംഗമായി തുടർന്നു). 1967-ൽ ഇ.എം.എസ് രണ്ടാമതും മുഖ്യമന്ത്രിയായി. 1960-64, 1970-77 കളിൽ പ്രതിപക്ഷനേതാവ്. 1977-ൽ CPI(M) ജനറൽ സെക്രട്ടറി. ഏറ്റവും കൂടുതൽ കാലം കേരളത്തിൽ പ്രതിപക്ഷനേതാവായിരുന്നത് ഇ.എം.എസാണ്. 1998 മാർച്ച് 19ന് അന്തരിച്ചു.

മലയാളത്തിലും, ഇംഗ്ലീഷിലുമായി ഒട്ടേറെ ഗ്രന്ഥങ്ങളുടെ കർത്താവ്. "കേരളം കണ്ട മലയാളികളുടെ മാതൃഭൂമി, ഗാന്ധിയും ഗാന്ധിസവും, ഇന്ത്യാ ചരിത്രത്തിലേയ്ക്ക് ഒരു എത്തിനോട്ടം" തുടങ്ങിയ നിരവധി പുസ്തകങ്ങൾ അദ്ദേഹം എഴുതിവെച്ചിട്ടുണ്ട്.

പ്രധാന കൃതികൾ
അർത്ഥശാസ്ത്രംആത്മകഥ
ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രംകമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ
റഷ്യ-ചൈന സന്ദർശനങ്ങൾ ഏഷ്യൻ ഡയറി
യൂറോപ്യൻ ഡയറി മാർക്‌സിസവും മലയാളസാഹിത്യവും
ആശാനും മലയാളസാഹിത്യവും

നമ്പൂതിരിപ്പാടുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ
■ ഇ.എം.എസ്സിന്റെ ജന്മദേശം എവിടെയാണ് - പെരിന്തൽമണ്ണയ്ക്കടുത്തുള്ള ഏലംകുളം ഗ്രാമം.
■ ഇ.എം.എസ് ജനിച്ചത് എന്നാണ് - 1909 ജൂൺ 13-ന്
■ ഇ.എം.എസ്സിന്റെ ആദ്യ ലേഖനം പ്രസിദ്ധീകൃതമാകുന്നത് ഏതു മാസികയിലാണ് - പാശുപാതം
■ ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ആരായിരുന്നു - ഇ എം എസ്
■ സുരേന്ദ്രൻ എന്നത് ആരുടെ തൂലികാ നാമമാണ് - ഇ.എം.എസ്സിന്റെ(എസ്.പരമേശ്വരൻ, പി.എസ്.ചെറിയാൻ എന്നീ തൂലികാനാമങ്ങളിലും ഇ.എം.എസ് അറിയപ്പെടുന്നു).
■ കേരളം മലയാളികളുടെ മാതൃഭൂമി എന്ന പ്രസിദ്ധ ഗ്രന്ഥം ആരാണ് രചിച്ചത് - ഇ എം എസ് നമ്പൂതിരിപ്പാട്
■ ഇ.എം.എസ് ആദ്യ കേരള മുഖ്യമന്ത്രിയായി അധികാരമേറ്റ തീയതി - 1957 ഏപ്രിൽ 5
■ 1910-ൽ തിരുവിതാംകൂർ സർക്കാർ കണ്ടുകെട്ടിയ പ്രസ് വക്കം മൗലവിയുടെ അനന്തരാവകാശികൾക്ക് തിരിച്ചുകൊടുക്കാൻ തീരുമാനിച്ച കേരള മുഖ്യമന്ത്രി - ഇ എം എസ്.
■ ഒന്നാം കേരളനിയമസഭയിൽ ഇ.എം.എസ് പ്രതിനിധാനം ചെയ്ത മണ്ഡലം - നീലേശ്വരം
■ രാഷ്‌ട്രപതി പ്രഥമ ഇ.എം.എസ് മന്ത്രിസഭയെ പിരിച്ചുവിട്ട തീയതി - 1959 ജൂലൈ 31
■ 1957ലെ ഇ.എം.എസ് മന്ത്രിസഭയിലെ തദ്ദേശഭരണ വകുപ്പുമന്ത്രി - പി.കെ.ചാത്തൻ
■ കേരളത്തിൽ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന മന്ത്രിസഭ എത്ര മാസമാണ് ഭരിച്ചത് - 28
■ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് നിയമസഭയിൽ ഭൂപരിഷ്കരണ ബിൽ കൊണ്ടുവന്ന റവന്യൂ മന്ത്രി - കെ.ആർ.ഗൗരിയമ്മ
■ കേരളത്തിൽ ഏറ്റവും കൂടുതൽ കാലം പ്രതിപക്ഷ നേതാവായിരുന്നത് - ഇ എം എസ്.
■ ഒന്നേകാൽ കോടി മലയാളികൾ എന്ന പുസ്തകമെഴുതിയത് - ഇ എം എസ്.
■ ജവഹർലാലിന്റെ ജീവചരിത്രം ആദ്യമായി മലയാളത്തിൽ എഴുതിയത് - ഇ.എം.എസ്
■ 'ഫ്രഞ്ചു വിപ്ലവവും നമ്പൂതിരി സമുദായവും" എന്ന ഇ.എം.എസ്സിന്റെ ലേഖനം പ്രസിദ്ധീകരിച്ച മാസിക - യോഗക്ഷേമം
■ 1992 വരെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറി ആയിരുന്ന പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ ഇദ്ദേഹം, തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ഏഷ്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയായ കേരള മന്ത്രിസഭയിൽ 1957-1959, 1967-1969 കാലഘട്ടത്തിൽ മുഖ്യമന്ത്രിയായിരുന്നു. ആരാണദ്ദേഹം? - ഇ.എം.എസ് നമ്പൂതിരിപ്പാട്
■ ഇ.എം.എസ്സിന്റെ പത്രാധിപത്യത്തിൽ പുനരാരംഭിച്ച പ്രഭാതം എന്ന വാരിക മാതൃകയാക്കിയിരുന്നത് എന്തിനെ? - നാഷണൽ ഫ്രണ്ടിനെ
■ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യ മുഖപത്രം ഏതായിരുന്നു? - നാഷണൽ ഫ്രണ്ട്
■ കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിട്ടതെന്ന്? - 1959 ജൂലൈ 31
■ കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ഒരു പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് ആര്. തിരഞ്ഞെടുപ്പിലൂടെ അധികാരമേൽക്കുന്ന ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു - ഇ.എം.എസ് നമ്പൂതിരിപ്പാട്
■ സഖാവ് ഇ.എം.എസ് എന്ന ജീവചരിത്ര ഗ്രന്ഥം രചിച്ചത് ആര്? - എം.എ. ജോർജ്ജ്
■ 'ചരിത്രത്തിനൊപ്പം നടന്ന ഒരാൾ' എന്ന ജീവചരിത്രം ആരെക്കുറിച്ചുള്ളതാണ്? - ഇ.എം.എസ്
■ ഇ.എം.എസ്സിനെക്കുറിച്ച് 'ചരിത്രത്തിനൊപ്പം നടന്ന ഒരാൾ' എന്ന ജീവചരിത്രം എഴുതിയത് ആര്? - എ.വി. അനിൽകുമാർ
■ 1957-ൽ ഇ.എം.എസ്സിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ എത്ര മന്ത്രിമാരുണ്ടായിരുന്നു? - 11
■ ബാലറ്റു പേപ്പറിലൂടെ അധികാരത്തിലെത്തിയ ഏഷ്യയിലെ ആദ്യത്തെ കമ്യൂണിസ്റ്റ്‌ നേതാവ്‌ - ഇ.എം.എസ് നമ്പൂതിരിപ്പാട്
■ ഇന്ത്യയിലാദ്യമായി ഭരണഘടനയുടെ അനുച്ചേദം 356-ന്റെ പ്രയോഗത്തിലൂടെ അധികാരം നഷ്ടപ്പെട്ട മുഖ്യമന്ത്രി - ഇ.എം.എസ് നമ്പൂതിരിപ്പാട്
■ കേരളത്തിലെ രണ്ടാമത്തെ പ്രതിപക്ഷ നേതാവ്‌ - ഇ.എം.എസ് നമ്പൂതിരിപ്പാട്
■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി പ്രതിപക്ഷ നേതാവ്‌ - ഇ.എം.എസ് നമ്പൂതിരിപ്പാട്
■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം പ്രതിപക്ഷനേതാവായ കമ്മ്യൂണിസ്റ്റ് - ഇ.എം.എസ് നമ്പൂതിരിപ്പാട്
■ രണ്ടുപ്രാവശ്യം കേരള മുഖ്യമന്ത്രിയായ ആദ്യനേതാവ്‌ - ഇ.എം.എസ് നമ്പൂതിരിപ്പാട്
■ ഒരു നിയമസഭയുടെ കാലയളവില്‍ത്തന്നെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ ആദ്യ നേതാവ്‌ - ഇ.എം.എസ് നമ്പൂതിരിപ്പാട്
■ സ്റ്റാമ്പിലിടംനേടിയ ആദ്യ കേരള മുഖ്യമന്ത്രി - ഇ.എം.എസ് നമ്പൂതിരിപ്പാട്
■ കേരള നിയമസഭയുടെ വളപ്പില്‍ പ്രതിമ സ്ഥാപിക്കപ്പെട്ട ആദ്യ മുഖ്യമന്ത്രി - ഇ.എം.എസ് നമ്പൂതിരിപ്പാട്
■ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ (പി.കൃഷ്ണപിള്ള, എന്‍.സി.ശേഖര്‍, കെ.ദാമോദരന്‍, ഇ.എം.എസ്‌) മുഖ്യമന്ത്രിസ്ഥാനത്തെത്തിയ ഒരേയൊരാള്‍ - ഇ.എം.എസ് നമ്പൂതിരിപ്പാട്
■ കേരളത്തിലെ ആദ്യ മന്ത്രിസഭയുടെ തുടക്കകാലത്ത്‌ ആഭ്യന്തര വകുപ്പു കൈകാര്യം ചെയ്തിരുന്നത്‌ - ഇ.എം.എസ് നമ്പൂതിരിപ്പാട്
■ ഏത്‌ മലയാളിയുടെ ആദ്യ കൃതിയാണ്‌ ജവാഹര്‍ലാല്‍ നെഹ്രു - ഇ.എം.എസ് നമ്പൂതിരിപ്പാട്
■ കേരളം മലയാളികളുടെ മാതൃഭൂമി രചിച്ചത്‌ - ഇ.എം.എസ് നമ്പൂതിരിപ്പാട്
■ ആരുടെ തൂലികാനാമമാണ്‌ പി.എസ്‌. സുരേന്ദ്രന്‍ - ഇ.എം.എസ് നമ്പൂതിരിപ്പാട്
■ ഇന്ത്യാചരിത്രത്തിലേക്ക്‌ ഒരു എത്തിനോട്ടം, ഗാന്ധിയും ഗാന്ധിസവും എന്നിവ ആരുടെ രചനകളാണ്‌ - ഇ.എം.എസ് നമ്പൂതിരിപ്പാട്
■ 1967-ല്‍ കേരളത്തില്‍ അധികാരത്തില്‍വന്ന സപ്തകക്ഷി മുന്നണിയ്ക്ക്‌ നേതൃത്വം നല്‍കിയത്‌ - ഇ.എം.എസ് നമ്പൂതിരിപ്പാട്
■ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 1964-ല്‍ പിളര്‍ന്നതിനുശേഷം സി.പി.എം. മുഖ്യമന്ത്രിയായ ആദ്യ നേതാവ്‌ - ഇ.എം.എസ് നമ്പൂതിരിപ്പാട്
■ നെയ്ത്തുകാരന്‍ എന്ന സിനിമയുടെ പ്രതിപാദ്യം ആരുടെ ജീവിതമാണ്‌ - ഇ.എം.എസ് നമ്പൂതിരിപ്പാട്
■ സി.പി.ഐ.യുടെയും സി.പി.എമ്മിന്റെയും ജനറല്‍ സെക്രട്ടറി പദം വഹിച്ചിട്ടുള്ള കേരള മുഖ്യമന്ത്രി - ഇ.എം.എസ് നമ്പൂതിരിപ്പാട്
■ എം. മുകുന്ദന്റെ കേശവന്റെ വിലാപങ്ങള്‍ എന്ന നോവലിന്റെ പ്രമേയം ആരുടെ ജീവിതമാണ്‌? - ഇ.എം.എസ് നമ്പൂതിരിപ്പാട്
■ 1967ൽ നിലവിൽവന്ന സംസ്ഥാന ആസൂത്രണ ബോർഡിന്റെ അധ്യക്ഷൻ - ഇ.എം.എസ് നമ്പൂതിരിപ്പാട്
■ ഏത് മുഖ്യമന്ത്രിയുടെ കാലത്താണ് കേരള നിയമസഭയിൽ കർഷക ബന്ധ ബിൽ അവതരിപ്പിച്ചത് - ഇ.എം.എസ് നമ്പൂതിരിപ്പാട്

No comments:

]]>
Powered by Blogger.