List of Chief Ministers of Kerala | CH Mohammed Koya

സി.എച്ച്.മുഹമ്മദ് കോയ (CH Mohammed Koya)

1927 ജൂലൈ 15ന് കൊയിലാണ്ടിയിലെ അത്തോളിയിൽ അലി മുസലിയാരുടെയും മറിയുമ്മയുടെയും മകനായാണ് സി.എച്ചിന്റെ ജനനം. 'ചന്ദ്രിക' ദിനപ്പത്രത്തിൽ ലേഖകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന് മുഖ്യപത്രാധിപരായി. 1951ൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ദേശീയ എക്‌സിക്യൂട്ടീവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1960ൽ താനൂരിൽ നിന്ന് നിയമസഭയിലെത്തി. സീതി സാഹിബ് അന്തരിച്ചതിനെത്തുടർന്ന് 1961 ജൂൺ 9ന് നിയമസഭാസ്പീക്കറായി. ആ സ്ഥാനം രാജിവച്ചതിനെത്തുടർന്ന് കോഴിക്കോട് മണ്ഡലത്തിൽ നിന്ന് അദ്ദേഹം മത്സരിച്ച് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1967ൽ അദ്ദേഹം വീണ്ടും നിയമസഭയിലെത്തി. 1969-70 കാലഘട്ടത്തിൽ വിദ്യാഭ്യാസവകുപ്പിനൊപ്പം ആഭ്യന്തരവും അദ്ദേഹം കൈകാര്യം ചെയ്‌തു. 1979ൽ സി.എച്ച് കേരളത്തിന്റെ എട്ടാമത്തെ മുഖ്യമന്ത്രിയായി. വെറും 54 ദിവസം മാത്രമേ അദ്ദേഹത്തിന് മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കാനായുള്ളു. 1981ൽ കരുണാകരൻ വീണ്ടും മുഖ്യമന്ത്രിയായപ്പോൾ സി.എച്ച് ഉപമുഖ്യമന്ത്രിയായി. ഏഴാം നിയമസഭയിലും സി.എച്ച് ആയിരുന്നു ഉപമുഖ്യമന്ത്രി. 1983 സെപ്റ്റംബർ 28ന് ഹൈദരാബാദില്‍ വെച്ച്‌ അന്തരിച്ചു.

കോയയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

■ മുഖ്യമന്ത്രിയായതിനുശേഷം ഉപമുഖ്യമന്ത്രിയായ വ്യക്തി - സി.എച്ച്.മുഹമ്മദ് കോയ
■ രണ്ടുതവണ ഉപമുഖ്യമന്ത്രിയായ ഏക വ്യക്തി - സി.എച്ച്.മുഹമ്മദ് കോയ
■ എം.എൽ.എ, എം.പി, മന്ത്രി, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി, സ്പീക്കർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഏക മലയാളി - സി.എച്ച്.മുഹമ്മദ് കോയ
■ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്ഥാപിതമായപ്പോൾ വിദ്യാഭ്യാസ മന്ത്രിയായിരുന്നത് - സി.എച്ച്.മുഹമ്മദ് കോയ
■ സീതി ഹാജി അന്തരിച്ചപ്പോള്‍ കേരള നിയമസഭയില്‍ സ്പീക്കറായതാര്‌ - സി.എച്ച്.മുഹമ്മദ് കോയ
■ രാജിവെച്ച ആദ്യ കേരള നിയമസഭാ സ്പീക്കര്‍ - സി.എച്ച്.മുഹമ്മദ് കോയ
■ രാജിവെച്ച ആദ്യ കേരള നിയമസഭാംഗം (1961) - സി.എച്ച്.മുഹമ്മദ് കോയ
■ കേരള മുഖ്യമന്ത്രിയായ പ്രാദേശിക പാര്‍ട്ടി നേതാവ്‌ - സി.എച്ച്.മുഹമ്മദ് കോയ
■ കേരള സംസ്ഥാന ചരിത്രത്തിലെ ഏറ്റവും അംഗബലം (6) കുറഞ്ഞ മന്ത്രിസഭയുടെ തലവന്‍ - സി.എച്ച്.മുഹമ്മദ് കോയ
■ മുഖ്യമന്ത്രി സ്ഥാനം വഹിച്ച ശേഷം സംസ്ഥാനത്ത്‌ മന്ത്രിസ്ഥാനം വഹിച്ച ഏക വ്യക്തി - സി.എച്ച്.മുഹമ്മദ് കോയ
■ സാങ്കേതികമായി സ്വതന്ത്രാംഗമെന്ന നിലയില്‍ സ്പീക്കറായ ഏക വൃക്തി - സി.എച്ച്.മുഹമ്മദ് കോയ
■ കേരള നിയമസഭയുടെ ചരിത്രത്തില്‍ സ്പീക്കറായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി - സി.എച്ച്.മുഹമ്മദ് കോയ
■ കേരളത്തില്‍ മുഖ്യമന്ത്രിയായ ഏക മുസ്ലിം - സി.എച്ച്.മുഹമ്മദ് കോയ
■ കേരളത്തില്‍ ഏറ്റവും കുറച്ചുകാലം മുഖ്യമന്ത്രിയായ നേതാവ്‌ - സി.എച്ച്.മുഹമ്മദ് കോയ

No comments:

]]>
Powered by Blogger.