International Organizations | International Monetary Fund (IMF)

International Organizations | International Monetary Fund (IMF)
അന്താരാഷ്ട്ര നാണയനിധി

ലോകസമ്പദ് വ്യവസ്ഥയ്ക്ക് സുസ്ഥിരത കൈവരിക്കുവാൻ കഴിയുന്ന പ്രവർത്തനങ്ങൾ രൂപപ്പെടുത്തുകയും സമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന സങ്കീർണ്ണതകളിൽ ഇടപെടുകയും ചെയ്യുന്ന ഐക്യരാഷ്ട്ര സംഘടനയുടെ ഏജൻസിയാണ് അന്താരാഷ്ട്ര നാണയ നിധി (IMF). അന്താരാഷ്ട്ര കറൻസി വിനിമയനിരക്കുകളുടെ സ്ഥിരത നിലനിർത്തുകയാണ് അന്താരാഷ്ട്ര നാണയ നിധിയുടെ കടമ. അംഗരാജ്യങ്ങളുടെ ബാലൻസ് ഓഫ് പേയ്മെന്റ് പ്രശ്നങ്ങളിലും സംഘടന ഇടപെടുന്നു.

1944 ജൂലായിൽ സ്ഥാപിതമായ ഐ.എം.എഫ് പ്രവർത്തനം തുടങ്ങിയത് 1945 ഡിസംബറിലാണ്. 190 രാഷ്ട്രങ്ങളാണ് നിലവിൽ ഐ.എം.എഫിൽ അംഗങ്ങളായിട്ടുള്ളത്. വാഷിങ്ടൺ ഡി.സിയാണ് ആസ്ഥാനം. ഐ.എം.എഫിന്റെ വിനിമയ കറൻസിയാണ് എസ്.ഡി.ആർ അഥവാ സ്പെഷൽ ഡ്രോവിങ് റൈറ്റ്സ്. അന്താരാഷ്ട്ര വാണിജ്യവികസനം, രാജ്യങ്ങളുടെ കറൻസിയുടെ വിനിമയമൂല്യം സംരക്ഷിക്കൽ, സാമ്പത്തിക സഹകരണം, അംഗരാജ്യങ്ങൾക്ക് പ്രത്യേക പിൻവലിക്കൽ അധികാരങ്ങളിലൂടെ (സ്പെഷൽ ഡ്രോവിങ് റൈറ്റ്സ്) അധിക സാമ്പത്തികം പ്രധാനം ചെയ്യൽ എന്നിവയാണ് ഐ.എം.എഫിന്റെ പ്രധാന ലക്ഷ്യം. മാനേജിങ് ഡയറക്ടറാണ് സ്ഥാപനത്തിന്റെ മേധാവി. ഇത് എപ്പോഴും ഒരു യൂറോപ്യനായിരിക്കും. ബൾഗേറിയക്കാരിയായ ക്രിസ്റ്റലിന ജോർജീവയാണ് നിലവിൽ എം.ഡി.


ബന്ധപ്പെട്ട ചോദ്യങ്ങൾ

■ 'ബ്രറ്റൺവുഡ് ഇരട്ടകൾ' എന്നറിയപ്പെടുന്ന അന്താരാഷ്ട്ര സംഘടനകൾ - ലോകബാങ്കും, അന്താരാഷ്ട്രനാണയ നിധിയും
■ ലോകബാങ്കും, അന്താരാഷ്ട്രനാണയ നിധിയും രൂപീകരിക്കാൻ കാരണമായ അന്താരാഷ്ട്ര സമ്മേളനം - ബ്രറ്റൺവുഡ് സമ്മേളനം (1944, യു.എസ്.എ)
■ ഐ.എം.എഫ് സ്ഥാപിതമായത് - 1945 ഡിസംബർ 27
■ ഐ.എം.എഫിന്റെ പ്രവർത്തനം ആരംഭിച്ചത് - 1947 മാർച്ച് 1
■ ഐ.എം.എഫിന്റെ അംഗസംഖ്യ - 190
■ ഐ.എം.എഫിൽ അംഗമായ 190 മത്തെ രാജ്യം - അൻഡോറ
■ അംഗരാജ്യങ്ങൾക്ക് നൽകാനായി 1969ൽ ഐ.എം.എഫ് രൂപീകരിച്ച പലിശയോടുകൂടിയ അന്താരാഷ്ട്ര കരുതൽ ധനം - സ്പെഷൽ ഡ്രോവിങ് റൈറ്റ്സ് (SDR)
■ ഐ.എം.എഫിന്റെ വിനിമയ കറൻസി - സ്പെഷൽ ഡ്രോവിങ് റൈറ്റ്സ് (എസ്.ഡി.ആർ)
■ പേപ്പർ ഗോൾഡ് എന്നറിയപ്പെടുന്നത് - സ്പെഷൽ ഡ്രോവിങ് റൈറ്റ്സ്
■ ഐ.എം.എഫിന്റെ ആസ്ഥാനം - വാഷിംഗ്‌ടൺ ഡി.സി
■ ഐ.എം.എഫിന്റെ ആദ്യത്തെ മാനേജിങ് ഡയറക്ടർ - കാമില്ലെ ഗാട്ട് (ബൽജിയം)
■ ഐ.എം.എഫിന്റെ നിലവിലെ മാനേജിങ് ഡയറക്ടർ - ക്രിസ്റ്റലിന ജോർജീവ (ബൾഗേറിയ)
■ ഐ.എം.എഫിന്റെ മാനേജിങ് ഡയറക്ടർ പദവി വഹിച്ച ആദ്യ വനിത - ക്രിസ്റ്റീന ലെഗാർദെ (ഫ്രാൻസ്)
■ ഐ.എം.എഫിന്റെ രൂപീകരണ ചർച്ചകളിൽ പങ്കെടുത്ത ലോക പ്രശ്‌സത സാമ്പത്തിക ശാസ്ത്രജ്ഞൻ - ഇർവിൻ ഫിഷർ
■ ഐ.എം.എഫിന്റെ ചീഫ് ഇക്കണോമിസ്റ്റ് ആയി നിയമിതയായ ആദ്യ വനിത - ഗീത ഗോപിനാഥ്
■ ഐ.എം.എഫിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടിയ ലോൺ തുക കൈപ്പറ്റിയ രാജ്യം - അർജന്റീന




No comments:

]]>
Powered by Blogger.