International Organizations | International Maritime Organization (IMO)
അന്താരാഷ്ട്ര മാരിടൈം സംഘടന |
---|
സുരക്ഷിതമായ സമുദ്രയാത്രയ്ക്കായി നിലകൊള്ളുന്ന യു.എൻ അനുബന്ധ ഏജൻസിയാണ് അന്താരാഷ്ട്ര മാരിടൈം സംഘടന (IMO). 1948ൽ ആരംഭിച്ച സംഘടനയുടെ ആസ്ഥാനം ലണ്ടനാണ്. രാജ്യാന്തര കപ്പൽ യാത്രോപദേശ സംഘടന (ഐ.എം.സി.ഒ) എന്നാണ് ആദ്യം ഐ.എം.ഒ അറിയപ്പെട്ടിരുന്നത്. 1982ൽ ഐ.എം.സി.ഒ, ഐ.എം.ഒ ആയി പുനർനാമകരണം ചെയ്തു.
അംഗരാജ്യങ്ങൾ തമ്മിലുള്ള നാവിക ബന്ധങ്ങൾ മെച്ചപ്പെടുത്തുക, സമുദ്രാതിർത്തി നിർണയിക്കുക എന്നീ കർത്തവ്യങ്ങൾ മുന്നിൽ കണ്ട് പ്രവർത്തിക്കുന്ന സംഘടനയാണ് അന്താരാഷ്ട്ര മാരിടൈം സംഘടന. 175 അംഗരാജ്യങ്ങളും 3 അസോസിയേറ്റ് അംഗരാജ്യങ്ങളുമാണ് അന്താരാഷ്ട്ര മാരിടൈം സംഘടനയ്ക്കുള്ളത്. അന്താരാഷ്ട്ര മാരിടൈം സംഘടനയുടെ റിപ്പോർട്ട് പ്രകാരം കടൽ വഴിയുള്ള അന്താരാഷ്ട്ര വ്യാപാരത്തിന് മുന്നിൽ നിൽക്കുന്ന ആദ്യ പത്ത് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.
ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷനാണ് ജൂൺ 25 ലോക നാവിക ദിനമായി ആഹ്വാനം ചെയ്തിരിക്കുന്നത്. സമുദ്ര വ്യാപാരം, സമുദ്ര സംരക്ഷണം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന നാവികർ അന്താരാഷ്ട്ര ബന്ധങ്ങളും സാമ്പത്തിക വ്യവസ്ഥയും ശക്തമാക്കാൻ സഹായിക്കുന്നു. അവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും സമുദ്ര വ്യാപാരത്തിനും മറ്റും വലിയ ഭീഷണിയാവുന്ന കടൽക്കൊള്ള പോലുള്ള അതിക്രമങ്ങൾക്കെതിരെ ബോധവത്കരണം നടത്തുകയുമാണ് ദിനാചരണത്തിൽ ചെയ്യുന്നത്. 2010 ലാണ് ആദ്യമായി ആഗോള നാവിക ദിനം ആചരിച്ചത്.

ബന്ധപ്പെട്ട ചോദ്യങ്ങൾ |
---|
■ സുരക്ഷിതമായ സമുദ്രയാത്രയ്ക്കായി നിലകൊള്ളുന്ന അന്തർദേശീയ സംഘടനയേത് - അന്താരാഷ്ട്ര മാരിടൈം സംഘടന (ഐ.എം.ഒ)
■ അന്താരാഷ്ട്ര മാരിടൈം സംഘടന പ്രവർത്തനം ആരംഭിച്ച വർഷം - 1948
■ അന്താരാഷ്ട്ര മാരിടൈം സംഘടനയുടെ ആസ്ഥാനം - ലണ്ടൻ
■ അന്താരാഷ്ട്ര മാരിടൈം സംഘടനയിൽ ഇന്ത്യ അംഗമായ വർഷം -1959
■ 1958ൽ നിലവിൽ വന്ന യു.എൻ അനുബന്ധ ഏജൻസിയായ രാജ്യാന്തര കപ്പൽ യാത്രോപദേശ സംഘടന - ഇന്റർ-ഗവൺമെന്റൽ മാരിടൈം കൺസൾട്ടേറ്റീവ് ഓർഗനൈസേഷൻ (ഐ.എം.സി.ഒ)
■ രാജ്യാന്തര കപ്പൽ യാത്രോപദേശ സംഘടന (ഐ.എം.സി.ഒ) നിലവിൽ വന്നത് - 1958
■ രാജ്യാന്തര കപ്പൽ യാത്രോപദേശ സംഘടനയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് - ലണ്ടൻ
■ രാജ്യാന്തര കപ്പൽ യാത്രോപദേശ സംഘടനയുടെ പ്രധാന ദൗത്യം - കപ്പൽയാത്രയുമായി ബന്ധപ്പെട്ട സാങ്കേതിക വസ്തുതകളുടെ സമന്വയവും കടൽ മാലിന്യ വ്യാപ്തി തടയലുമാണ്
■ അന്താരാഷ്ട്ര മാരിടൈം സംഘടനയുടെ ആദ്യ രൂപം - ഇന്റർ-ഗവൺമെന്റൽ മാരിടൈം കൺസൾട്ടേറ്റീവ് ഓർഗനൈസേഷൻ (ഐ.എം.സി.ഒ)
■ ഐ.എം.സി.ഒ, ഐ.എം.ഒ ആയി പുനർനാമകരണം ചെയ്‌ത വർഷം - 1982
■ ലോക നാവിക ദിനം - ജൂൺ 25

No comments: