Rulers of Kerala | Raja Kesavadas

Rulers of Kerala | Raja Kesavadas
രാജാ കേശവദാസൻ (Raja Kesavadas)

ജനനം : 1745 മാർച്ച് 17

മരണം : 1799 ഏപ്രിൽ 21

കാർത്തിക തിരുനാൾ മഹാരാജാവിന്റെ പ്രഗത്ഭനായ മന്ത്രിയായിരുന്നു രാജാ കേശവദാസൻ. "ദിവാൻ" പദവി സ്വീകരിച്ച ആദ്യത്തെ മന്ത്രിയായിരുന്നു അദ്ദേഹം. ജനങ്ങൾ അദ്ദേഹത്തെ "വലിയ ദിവാൻജി" എന്ന് വിളിച്ചു. തിരുവിതാംകൂർ ദിവാനായിരുന്ന രാജാ കേശവദാസന് രാജാ എന്ന ബഹുമതി നൽകിയത് ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്ന മോർണിങ്‌ടൺ പ്രഭു. കേശവ പിള്ള എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. 'രാജാ' ബഹുമതി സ്വീകരിച്ച കേശവപിള്ള തന്റെ രാജാവായ ധർമ്മരാജാവിനോടുള്ള ആദരവും കൂറും പ്രഖ്യാപിച്ചുകൊണ്ട് ജാതിനാമം ഉപേക്ഷിച്ചു. പകരം 'ദാസൻ' എന്ന് പേരിനോട് കൂട്ടിച്ചേർത്തു. അങ്ങനെ രാജാ കേശവദാസനായി. തിരുവിതാംകൂറിലെ 'കോട്ടാർ' പ്രാധാന്യമുള്ള വ്യാപാരനഗരമായി അദ്ദേഹം വികസിപ്പിച്ചു. 1773ൽ സമഗ്രമായ ഒരു റവന്യൂ സർവേ നടത്തി ഭൂമിയുടെ മേലുള്ള അവകാശങ്ങൾ തരംതിരിച്ചു.

ആലപ്പുഴ തുറമുഖവും, ചാല കമ്പോളവും, തൃശ്ശൂരിലെ നെടുങ്കോട്ടയും പണികഴിപ്പിച്ചത് അദ്ദേഹമാണ്. രാജാ കേശവദാസനെ ആലപ്പുഴ പട്ടണത്തിന്റെ ശില്പിയായി കരുതുന്നു. രാജാ കേശവദാസ് ആലപ്പുഴയിൽ ഒരു തടി ഡിപ്പോ സ്ഥാപിക്കുകയും മാത്തു തരകനെന്ന ധനികനായ ക്രിസ്ത്യൻ കച്ചവടക്കാരന് വടക്കൻ തിരുവിതാംകൂറിൽ നിന്ന് ആ ഡിപ്പോവിൽ തടി ശേഖരിച്ചു വിൽക്കാനുള്ള കുത്തക കൊടുക്കുകയും ചെയ്തു. 1795ൽ തിരുവിതാംകൂറും ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി നടത്തിയ ഉടമ്പടിക്ക് കൂടിയാലോചന നടത്തിയത് കേശവസദാസനായിരുന്നു. എന്നാൽ ധർമരാജയുടെ പിൻഗാമിയായ ബാലരാമവർമയുടെ കാലത്ത് അദ്ദേഹം വീട്ടുതടങ്കലിലാക്കപ്പെട്ടു. 1799ൽ കേശവദാസൻ തടവിൽ കിടന്നു മരിച്ചു.

രാജാ കേശവദാസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

■ ധർമരാജയുടെ പ്രശസ്തനായ ദിവാൻ - രാജാ കേശവദാസ്
■ രാജാ കേശവദാസിന്റെ യഥാർത്ഥ പേര് - കേശവപിള്ള
■ തിരുവനന്തപുരത്ത്‌ ചാലക്കമ്പോളം സ്ഥാപിച്ച തിരുവിതാംകൂര്‍ ദിവാന്‍ - രാജാ കേശവദാസൻ
■ ഉത്തരേന്ത്യന്‍ മാതൃക അനുകരിച്ച്‌ "ദിവാന്‍ "എന്ന പദവി സ്വീകരിച്ച ആദ്യത്തെ തിരുവിതാംകൂര്‍ മന്ത്രിമുഖ്യന്‍ - രാജാ കേശവദാസൻ
■ ആലപ്പുഴ പട്ടണത്തിന്റെ സ്ഥാപകൻ - രാജാ കേശവദാസൻ
■ ഗവര്‍ണര്‍ ജനറല്‍ മോര്‍ണിങ്ടണ്‍ പ്രഭു (വെല്ലസ്ലി പ്രഭു) “രാജാ” എന്ന ബഹുമതി നല്‍ കിയ തിരുവിതാംകൂര്‍ ദിവാന്‍ - രാജാ കേശവദാസൻ
■ തെക്കന്‍ തിരുവിതാംകൂറിലെ കോട്ടാറിനെ ഒരു വ്യാപാരനഗരമാക്കി വികസിപ്പിച്ചെടുത്ത തിരുവിതാംകൂര്‍ ദിവാന്‍ - രാജാ കേശവദാസൻ
■ “വലിയ ദിവാന്‍ജി” എന്ന്‌ ജനം ആദരപൂര്‍വം വിളിച്ച തിരുവിതാംകൂര്‍ ദിവാന്‍ - രാജാ കേശവദാസ്
■ ടിപ്പു സുല്‍ത്താന്റെ നെടുങ്കോട്ട ആക്രമണത്തെ പ്രതിരോധിച്ച തിരുവിതാംകൂര്‍ ദിവാന്‍ - രാജാ കേശവദാസ്
■ രാജാ കേശവദാസിന്റെ സ്മരണാർത്ഥം നാമകരണം ചെയ്ത തിരുവനന്തപുരത്തെ പട്ടണം - കേശവദാസപുരം
■ മെയിന്‍ സെന്‍ട്രല്‍ റോഡ്‌ തുടങ്ങുന്ന സ്ഥലം ആരുടെ പേരില്‍ അറിയപ്പെടുന്നു - രാജാ കേശവദാസ്
■ മെയിന്‍ സെന്‍ട്രല്‍ റോഡിന്റെ (എം.സി റോഡ്) പണി ആരംഭിച്ചത് - രാജാ കേശവദാസ്
■ സി.വി.രാമന്‍പിള്ളയുടെ രാമരാജാബഹാദൂര്‍ എന്ന നോവലിലെ കേന്ദ്ര കഥാപാത്രം - രാജാ കേശവദാസ്
■ 1799-ല്‍ എതിരാളികള്‍ ചതിയില്‍ വിഷംകൊടുത്തു കൊന്ന മുന്‍ തിരുവിതാംകൂര്‍ ദിവാന്‍ - രാജാ കേശവദാസ്
■ ആലപ്പുഴ തുറമുഖം വികസിപ്പിച്ച തിരുവിതാംകൂര്‍ ദിവാന്‍ - രാജാ കേശവദാസ്
■ 1789ലെ ടിപ്പുവിന്റെ ആക്രമണക്കാലത്ത് നെടുംകോട്ട യുദ്ധത്തിൽ തിരുവിതാംകൂർ സൈന്യം എതിരിട്ട് തോൽപിച്ചത് ആരുടെ നേതൃത്വത്തിലായിരുന്നു - രാജാ കേശവദാസൻ
■ സൈനിക ചരിത്രത്തിലാദ്യമായി 'കത്രികപ്പൂട്ട്' എന്ന യുദ്ധതന്ത്രം പ്രയോഗിച്ച് ടിപ്പുവിന്റെ സൈനികശേഷി തകർത്ത തിരുവിതാംകൂർ ദിവാൻ - രാജാ കേശവദാസൻ
■ തിരുവിതാംകൂറിന് വേണ്ടി ഡച്ചുകാരിൽനിന്നും വൈപ്പിൻ ദ്വീപിലെ പള്ളിപ്പുറം കോട്ട വാങ്ങിയ ദിവാൻ - രാജാകേശവദാസൻ

No comments:

]]>
Powered by Blogger.