Rulers of Kerala | Karthika Thirunal Rama Varma

Rulers of Kerala | Karthika Thirunal Rama Varma
കാർത്തിക തിരുനാൾ രാമവർമ്മ (Karthika Thirunal Rama Varma)

ജനനം : 1724

മരണം : 1798 ഫെബ്രുവരി 17

മാർത്താണ്ഡവർമയുടെ പിൻഗാമിയായ തിരുവിതാംകൂർ മഹാരാജാവ്. ധർമ്മരാജാ എന്ന പേരിൽ പ്രസിദ്ധൻ. തന്റെ മുൻഗാമി നേടിയെടുത്ത എല്ലാ പ്രദേശങ്ങളും നിലനിർത്തുക മാത്രമല്ല അവയെല്ലാം വിജയകരമായ രീതിയിൽ ഭരിക്കാനും കഴിഞ്ഞു എന്നത് ഇദ്ദേഹത്തിന്റെ നേട്ടങ്ങളായി വിലയിരുത്തപ്പെടുന്നു. ഇദ്ദേഹത്തിന്റെ പ്രശസ്തരായ മന്ത്രിമാരായിരുന്നു അയ്യപ്പൻ മാർത്താണ്ഡപിള്ള, രാജാ കേശവദാസ് എന്നിവർ. ധർമ്മരാജാവിന്റെ കാലത്ത് മൈസൂർ സുൽത്താന്മാരായ ഹൈദരലിയും ടിപ്പു സുൽത്താനും മലബാർ ആക്രമിച്ചു. ആക്രമണകാലത്ത് ഉത്തര കേരളത്തിലെ അഭയാർഥികൾക്ക് ധർമ്മരാജാവ് തിരുവിതാംകൂറിൽ അഭയം നൽകി. മൈസൂർപ്പടയുടെ കയ്യേറ്റം തടയാൻ ധർമ്മരാജാവ് മധ്യ കേരളത്തിൽ പ്രസിദ്ധമായ നെടുങ്കോട്ട കെട്ടി. ഡിലനോയ് ആയിരുന്നു നെടുങ്കോട്ടയുടെ നിർമാണത്തിനു മേൽനോട്ടം വഹിച്ചത്.

1789ൽ ഡച്ചുകാരിൽ നിന്ന് കൊടുങ്ങലൂർ കോട്ടയും പള്ളിപ്പുറം കോട്ടയും വിലയ്ക്കു വാങ്ങി. ധർമ്മരാജാവിന്റെ ഭരണം കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിലെ സുപ്രധാന അധ്യായമാണ്. പണ്ഡിതനും കവിയുമായ ഇദ്ദേഹം നിരവധി ആട്ടക്കഥകളുടെയും ഭരതമുനിയുടെ നാട്യശാസ്ത്രത്തെ ആധാരമാക്കി രചിച്ച ബാലരാമഭരതത്തിന്റെയും കർത്താവുമാണ്. കുഞ്ചൻ നമ്പ്യാരും ഉണ്ണായി വാര്യരും ഇദ്ദേഹത്തിന്റെ കൊട്ടാരത്തെ അലങ്കരിച്ചിരുന്നു. തിരുവിതാംകൂറിന്റെ രാജധാനി പത്മനാഭപുരത്തുനിന്ന് തിരുവനന്തപുരത്തേക്കു മാറ്റിയത് ധർമ്മരാജാവിന്റെ ഭരണത്തിന്റെ അവസാന കാലത്താണ്. നാൽപ്പതു വർഷത്തെ ദീർഘഭരണത്തിന് ശേഷം 1798ൽ 74-ാം വയസ്സിൽ നാടു നീങ്ങി. തിരുവിതാംകൂറിലെ മഹാന്മാരായ രാജാക്കന്മാരിൽ ധർമ്മരാജ സമുന്നത സ്ഥാനം അർഹിക്കുന്നു.

കാർത്തിക തിരുനാളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

■ മൈസൂർ പടയോട്ടത്തെത്തുടർന്ന് മലബാറിൽ നിന്നു പലായനം ചെയ്‌ത്‌ തിരുവിതാംകൂറിലെത്തിയ അഭയാർഥികൾക്ക് ധാർമികനീതിയോടെ അഭയം നൽകിയ തിരുവിതാംകൂർ രാജാവ് - ധർമ്മരാജ
■ ആധുനിക തിരുവിതാംകൂര്‍ ഏറ്റവും കൂടുതല്‍ കാലം (1758-1798) ഭരിച്ച രാജാവ്‌ - ധർമ്മരാജ
■ തിരുവിതാംകൂര്‍ ഇംഗ്ലീഷുകാരുടെ ആധിപത്യത്തിന്‍ കീഴിലാകുന്നതിന്‌ തുടക്കം കുറിച്ച ഉടമ്പടികള്‍ ഒപ്പുവെച്ചത്‌ ഏത്‌ രാജാവിന്റെ കാലത്താണ്‌ - കാര്‍ത്തിക തിരുനാള്‍
■ കിഴവന്‍ രാജാ എന്നും അറിയപ്പെട്ട തിരുവിതാംകൂര്‍ രാജാവ്‌ - കാര്‍ത്തിക തിരുനാള്‍
■ ബ്രിട്ടീഷ്‌ മേല്‍ക്കോയ്മ അംഗീകരിച്ചുകൊണ്ട്‌ 1795 നവംബര്‍ 17-ന്‌ അഞ്ചുതെങ്ങില്‍നടന്ന ചടങ്ങില്‍ ഇംഗ്ലീഷ്‌ ഈസ്റ്റ് ഇന്ത്യാക്കമ്പനിയുമായി ഉടമ്പടി ഒപ്പുവച്ച തിരുവിതാംകൂര്‍ രാജാവ്‌ - കാര്‍ത്തിക തിരുനാള്‍
■ ഏതു തിരുവിതാംകൂര്‍ രാജാവിന്റെ കാലത്താണ്‌ നെടുങ്കോട്ട നിര്‍മിച്ചത്‌ - കാര്‍ത്തിക തിരുനാള്‍
■ ടിപ്പു സുൽത്താൻ നെടുങ്കോട്ട ആക്രമിച്ച വർഷം - 1789
■ തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ മാറ്റിയ രാജാവ്‌ - ധർമ്മരാജ
■ 1788-ല്‍ ഇംഗ്ലീഷ്‌ ഈസ്റ്റ് ഇന്ത്യാക്കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ട തിരുവിതാംകൂര്‍ രാജാവ്‌ - ധർമ്മരാജ
■ ഏത്‌ രാജാവിന്റെ കാലത്താണ്‌ തിരുവിതാംകൂര്‍ മൈസൂറിലെ ടിപ്പു സുല്‍ത്താന്റെ ആക്രമണഭീഷണി നേരിട്ടത്‌ - ധർമ്മരാജ
■ ഹൈദരാലിയുടെയും ടിപ്പുസുൽത്താന്റെയും മലബാർ ആക്രമണ സമയത്തെ തിരുവിതാംകൂർ രാജാവ് - കാര്‍ത്തിക തിരുനാള്‍
■ ടിപ്പുവിന്റെ ആക്രമണക്കാലത്ത് മലബാറിൽ നിന്നും പലായനം ചെയ്‌ത ജനങ്ങൾക്ക് അഭയം നൽകിയതിനാൽ കാര്‍ത്തിക തിരുനാളിന് ലഭിച്ച പേര് - ധർമ്മരാജ
■ 1758 മുതല്‍ 1798 വരെ തിരുവിതാംകൂര്‍ രാജാവായിരുന്ന കാര്‍ത്തികതിരുനാള്‍ രാമവര്‍മ മഹാരാജാവ്‌ ഏത്‌ പേരിലാണ്‌ കൂടുതല്‍ പ്രശസ്തന്‍ - ധർമ്മരാജ
■ കാർത്തിക തിരുനാൾ രാമവർമ്മയുടെ ഭരണകാലത്ത് തിരുവിതാംകൂർ അറിയപ്പെട്ടിരുന്നത് - ധർമ്മരാജ്യം
■ മാര്‍ത്താണ്ഡവര്‍മയെത്തുടര്‍ന്ന്‌ അധികാരമേറ്റ തിരുവിതാംകൂര്‍ രാജാവ്‌ - കാര്‍ത്തിക തിരുനാള്‍
■ മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത്‌ പുരോഗമിച്ചിരുന്ന തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഗോപുരത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ രാജാവ്‌ - ധർമ്മരാജ
■ കാർത്തിക തിരുനാൾ രാമവർമയുടെ സദസ്സ് അലങ്കരിച്ചിരുന്ന പ്രമുഖ കവികൾ - കുഞ്ചൻ നമ്പ്യാരും ഉണ്ണായി വാര്യരും
■ ധർമരാജയുടെ സമകാലികനായിരുന്ന പ്രശസ്ത കവി - ഉണ്ണായി വാര്യർ
■ നളചരിതം ആട്ടക്കഥ രചിച്ചത് - ഉണ്ണായി വാര്യർ
■ കിളിപ്പാട്ട് ആട്ടക്കഥ രചിച്ചത് - കുഞ്ചൻ നമ്പ്യാർ
■ ഉത്തര കേരളത്തിലെ രാജാക്കന്മാർക്ക് തിരുവിതാംകൂറിൽ അഭയം നൽകിയ രാജാവ് - ധർമരാജ
■ 1789ൽ ഡച്ചുകാരിൽ നിന്നും കൊടുങ്ങലൂർ കോട്ടയും പള്ളിപ്പുറം കോട്ടയും വിലയ്ക്കു വാങ്ങിയ രാജാവ് - ധർമരാജ
■ ആലങ്ങാടും പറവൂരും തിരുവിതാംകൂറിനോട്‌ കൂട്ടിച്ചേര്‍ത്ത തിരുവിതാംകൂര്‍ രാജാവ്‌ - ധർമ്മരാജ
■ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ കർണാടക സംഗീതത്തിലെ സപ്തസ്വരങ്ങള്‍ കേൾപ്പിക്കുന്ന പ്രത്യേകതരം കല്‍ത്തൂണുകളോട്‌ കൂടിയ കുലശേഖരമണ്ഡപം പണികഴിപ്പിച്ച രാജാവ് - ധർമ്മരാജ
■ 1789ല്‍ ഡച്ചുകാരില്‍നിന്ന്‌ കൊടുങ്ങല്ലൂര്‍ കോട്ടയും പള്ളിപ്പുറം കോട്ടയും വിലയ്ക്കുവാങ്ങിയ തിരുവിതാംകൂര്‍ രാജാവ്‌ - ധർമ്മരാജ
■ 1762ൽ കൊച്ചിയും തിരുവിതാംകൂറുമായി ഒപ്പ്‌വെച്ച ഉടമ്പടി - ശുചീന്ദ്രം ഉടമ്പടി (ശുചീന്ദ്രം ക്ഷേത്രത്തിൽ വച്ചാണ് ഈ ഉടമ്പടി ഒപ്പു വെച്ചത്)
■ ധർമ്മരാജയുമായി സഖ്യമുണ്ടാക്കിയ കൊച്ചിയിലെ രാജാവ് - കേരളവർമ്മ
■ 1766ല്‍ രണ്ടാം തൃപ്പടിദാനം നടത്തിയ തിരുവിതാംകൂര്‍ രാജാവ്‌ - ധർമ്മരാജ
■ ഭരതമുനിയുടെ നാട്യശാസ്ത്രത്തെ അവലംബിച്ച്‌ സംസ്‌കൃതത്തില്‍ ബാലരാമഭരതം രചിച്ച തിരുവിതാംകൂര്‍ രാജാവ്‌ - ധർമ്മരാജ
■ രാജസൂയം, സുഭദ്രാഹരണം, പാഞ്ചാലീസ്വയംവരം, ബകവധം, കല്യാണസൗഗന്ധികം തുടങ്ങിയ ആട്ടക്കഥകള്‍ രചിച്ച തിരുവിതാംകൂര്‍ രാജാവ്‌ - ധർമ്മരാജ
■ പഴശ്ശിരാജാവിന്റെയും ശക്തന്‍ തമ്പുരാന്റെയും സമകാലികനായിരുന്ന തിരുവിതാംകൂര്‍ രാജാവ്‌ - ധർമ്മരാജ
■ ധർമ്മരാജയുടെ പ്രധാന ആട്ടക്കഥകൾ - സുഭദ്രാഹരണം, രാജസൂയം, കല്യാണ സൗഗന്ധികം, പാഞ്ചാലി സ്വയംവരം, ഗന്ധർവ വിജയം, നരകാസുരവധം
■ ധർമ്മരാജയുടെ പ്രശസ്തനായ ദളവ - അയ്യപ്പൻ മാർത്താണ്ഡപിള്ള
■ തെക്കേമുഖം, വടക്കേമുഖം, പടിഞ്ഞാറേ മുഖം എന്നിങ്ങനെ തിരുവിതാംകൂർ നാട്ടുരാജ്യത്തെ വിഭജിച്ചത് - അയ്യപ്പൻ മാർത്താണ്ഡപിള്ള
■ വർക്കല നഗരത്തിന്റെ സ്ഥാപകൻ - അയ്യപ്പൻ മാർത്താണ്ഡപിള്ള
■ ഏത്‌ തിരുവിതാംകൂര്‍ രാജാവിന്റെ പ്രഗല്ഭ ദിവാനായിരുന്നു രാജാ കേശവദാസ്‌ - ധർമ്മരാജ
■ തിരുവിതാംകൂറിൽ ദിവാൻ എന്ന ഔദ്യോഗിക നാമം സ്വീകരിച്ച ആദ്യ വ്യക്തി - രാജാ കേശവദാസ്
■ എം.സി റോഡിന്റെ പണി ആരംഭിച്ചത് - രാജാ കേശവദാസ്
■ 'വലിയ ദിവാൻജി' എന്നറിയപ്പെട്ടിരുന്നത് - രാജാ കേശവദാസ്
■ ആലപ്പുഴ പട്ടണത്തിന്റെ സ്ഥാപകൻ - രാജാ കേശവദാസ്
■ രാജാ കേശവദാസിന് 'രാജ' എന്ന പദവി നൽകിയത് - മോര്‍ണിംഗ്ടണ്‍ പ്രഭു
■ ചാല കമ്പോളം, ആലപ്പുഴ പട്ടണം എന്നിവ പണികഴിപ്പിച്ച ദിവാൻ‌ - രാജാ കേശവദാസ്‌
■ ഇതരമതാനുയായികൾക്ക് നൽകുന്ന സേവനങ്ങൾ വാഴ്ത്തികൊണ്ട് റോമിലെ പോപ്പിന്റെ കത്ത് ലഭിച്ച തിരുവിതാംകൂർ രാജാവ് - ധർമ്മരാജ
■ “മലബാറിലെ സെമീന്ദാര്‍" എന്നറിയപ്പെടുന്നത്‌ - ധര്‍മ്മരാജ
■ തിരുവിതാംകൂറിന്റെ രാജധാനി പത്മനാഭപുരത്തു (കൽകുളം) നിന്നും തിരുവനന്തപുരത്തേക്കു മാറ്റിയ രാജാവ് - കാർത്തിക തിരുനാൾ (1790)
■ കിഴക്കേകോട്ടയുടെയും പടിഞ്ഞാറേകോട്ടയുടെയും പണി പൂർത്തിയാവുമ്പോൾ തിരുവിതാംകൂർ രാജാവ് - കാർത്തിക തിരുനാൾ (പണി ആരംഭിച്ചത് മാർത്താണ്ഡവർമ്മയുടെ കാലത്ത്)

No comments:

]]>
Powered by Blogger.