Rulers of Kerala | Anizham Thirunal Marthanda Varma

Rulers of Kerala | Anizham Thirunal Marthanda Varma
അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ (Anizham Thirunal Marthanda Varma)

ജനനം: 1706

മരണം: 1758 ജൂലൈ 7

ആധുനിക തിരുവിതാംകൂറിന്റെ ശില്പി. കേരള ചരിത്രത്തിൽ ജന്മി മേധാവിത്വത്തിന്റെ അന്ത്യത്തെയും തിരുവിതാംകൂറിന്റെ ആധുനിക യുഗത്തിന്റെ പിറവിയെയുമാണ് മാർത്താണ്ഡവർമയുടെ ഭരണകാലം കുറിക്കുന്നത്. ആറ്റിങ്ങലിലെ ഇളയറാണി കാർത്തിക തിരുനാൾ തമ്പുരാട്ടിയുടെയും കിളിമാനൂർ കോയിത്തമ്പുരാന്റെയും മകനായി 1706ൽ ജനിച്ചു. 1729ൽ വീര രാമവർമ അന്തരിച്ചപ്പോൾ 23 കാരനായ മാർത്താണ്ഡവർമ രാജാവായി. അയൽരാജ്യങ്ങളെ വേണാടിനോടുകൂട്ടിച്ചേർത്ത് രാജ്യവിസ്തൃതി വർധിപ്പിക്കാനായി മാർത്താണ്ഡവർമ നിരന്തരം യുദ്ധങ്ങൾ ചെയ്തു. കേരളത്തിന്റെ തെക്കും മധ്യത്തിലുള്ള ഭാഗങ്ങളെ ചേർത്ത് രാഷ്ട്രീയ ഏകീകരണത്തിലൂടെ സൈനിക ശക്തിയിൽ അധിഷ്ഠിതമായ ഒരു കേന്ദ്രീകൃത രാജഭരണം സ്ഥാപിച്ചു.

ഏറ്റവും പ്രധാനം കുളച്ചൽ യുദ്ധമാണ്. കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാരെ പരാജയപ്പെടുത്തി. ഇദ്ദേഹത്തിന്റെ കാലത്ത് മതം, സാഹിത്യം, കല എന്നീ രംഗങ്ങളിൽ പുരോഗതിയുണ്ടായി. ശ്രീ പത്മനാഭസ്വാമി ക്ഷേത്രം പുനരുദ്ധരിച്ചു. ക്ഷേത്രത്തിൽ ഭദ്രദീപം, മുറജപം തുടങ്ങിയ ചടങ്ങുകൾ ആരംഭിച്ചതും ഇദ്ദേഹത്തിന്റെ കാലത്താണ്. കൂത്ത്, കൂടിയാട്ടം, പാഠകം, കഥകളി, തുള്ളൽ തുടങ്ങിയ ക്ഷേത്രകലകൾക്ക് നല്ല ഉണർവ് ലഭിച്ച കാലമായിരുന്നു ഇത്. 1750 ജനുവരി ഒന്നിന് മാർത്താണ്ഡവർമ തന്റെ രാജ്യം ശ്രീപത്മനാഭന് സമർപ്പിച്ചു. ഇത് തൃപ്പടിദാനം എന്ന പേരിലറിയപ്പെടുന്നു. ഇതിനുശേഷം അദ്ദേഹം ശ്രീപത്മനാഭദാസൻ എന്ന ബിരുദം സ്വീകരിച്ചു. 1758 ജൂലൈ 7 ന് മാർത്താണ്ഡവർമ നാട് നീങ്ങി.

മാർത്താണ്ഡവർമ്മയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

■ ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകന്‍ - അനിഴം തിരുനാൾ മാര്‍ത്താണ്ഡവര്‍മ
■ ആധുനിക തിരുവിതാംകൂറിന്റെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെട്ടിരുന്നത് - മാര്‍ത്താണ്ഡവര്‍മ
■ എട്ടുവീട്ടിൽ പിള്ളമാർ, പോറ്റിമാർ എന്നീ ഫ്യൂഡൽ പ്രഭുക്കന്മാരെ അമർച്ച ചെയ്തത് - മാർത്താണ്ഡവർമ്മ
■ വേണാട് ഭരിച്ചിരുന്ന ഏത് രാജാവിൽ നിന്നാണ് മാർത്താണ്ഡവർമ ഭരണം ഏറ്റെടുത്തത് - രാമവർമ്മ (1729 ൽ)
■ രാജ്യ വിസ്തൃതി ഏറ്റവും കൂടുതല്‍ വര്‍ധിപ്പിച്ച തിരുവിതാംകൂര്‍ രാജാവ്‌ - മാർത്താണ്ഡവർമ്മ
■ മാർത്താണ്ഡവർമ അധികാരമേൽക്കുമ്പോൾ തിരുവിതാംകൂർ അറിയപ്പെട്ടത് - തൃപ്പാപ്പൂർ സ്വരൂപം
■ തൃപ്പടിദാനം നടത്തിയ (1750 ജനുവരി 3) തിരുവിതാംകൂര്‍ രാജാവ്‌ - മാർത്താണ്ഡവർമ്മ
■ നെയ്യാറ്റിൻകരയുടെ രാജകുമാരൻ എന്നറിയപ്പെട്ടിരുന്നത് - മാർത്താണ്ഡവർമ
■ കോട്ടയത്തെയും തെക്കും കൂറിനെയും വടക്കും കൂറിനേയും തിരുവിതാംകൂറിന്റെ ഭാഗമാക്കിയ രാജാവ്‌ - മാർത്താണ്ഡവർമ്മ
■ മാർത്താണ്ഡവർമ്മയുടെ കാലത്ത് തിരുവിതാംകൂറിന്റെ ആസ്ഥാനം - കൽക്കുളം (പത്മനാഭപുരം)
■ കന്യാകുമാരിക്കു സമീപം വട്ടക്കോട്ട നിര്‍മിച്ചത്‌ ഏത്‌ രാജാവിന്റെ കാലത്താണ്‌ - മാർത്താണ്ഡ വർമ്മ
■ 1723 ൽ വേണാട് ഉടമ്പടിയിൽ ഒപ്പുവച്ചത് - മാർത്താണ്ഡവർമ
■ ഡച്ചുകാരെ കുളച്ചല്‍ യുദ്ധത്തില്‍ (1741) തോല്‍പിച്ച രാജാവ്‌ - മാർത്താണ്ഡ വർമ്മ
■ കുളച്ചൽ യുദ്ധം നടന്ന വർഷം - 1741 ഓഗസ്റ്റ് 10
■ കുളച്ചൽ യുദ്ധം ആരെല്ലാം തമ്മിലായിരുന്നു - മാർത്താണ്ഡവർമയും ഡച്ചുകാരും
■ കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ കീഴടക്കിയ ഡച്ച് സൈന്യാധിപൻ - ഡിലനോയ്
■ ഡച്ചുസേനയിലെ ഡിലനോയിയുടെ സേവനം പ്രയോജനപ്പെടുത്തി തിരുവിതാംകൂര്‍ സൈന്യത്തെ പരിഷ്കരിച്ച രാജാവ്‌ - മാർത്താണ്ഡവർമ്മ
■ ഡിലനോയ് അറിയപ്പെട്ടത് - തിരുവിതാംകൂറിന്റെ വലിയ കപ്പിത്താൻ
■ തമിഴ്‌നാട്ടിലെ തക്കലയ്ക്കടുത്ത് ഉദയഗിരി കോട്ടയിൽ സ്ഥിതിചെയ്യുന്നത് ആരുടെ ശവകുടീരമാണ് - ഡിലനോയ്
■ മാർത്താണ്ഡവർമ്മ കായംകുളം (ഓടനാട്) പിടിച്ചടക്കിയ യുദ്ധം - പുറക്കാട് യുദ്ധം
■ പുറക്കാട് യുദ്ധം നടന്ന വർഷം - 1746
■ പുറക്കാട് യുദ്ധം ആരെല്ലാം തമ്മിലായിരുന്നു - മാർത്താണ്ഡവർമ്മയും കായംകുളം രാജാവും
■ കോട്ട നിര്‍മാണത്തിന്‌ കരിങ്കല്ലുപയോഗിച്ച ആദ്യത്തെ കേരളീയ രാജാവ്‌ - മാർത്താണ്ഡ വർമ്മ
■ മാർത്താണ്ഡവർമ്മ തന്റെ രാജ്യവും ഉടവാളും ശ്രീപദ്മനാഭ സ്വാമിക്ക് സമർപ്പിച്ച ചടങ്ങ് - തൃപ്പടിദാനം
■ 1723-ല്‍ വേണാടു രാജാവ്‌ രാമവര്‍മ ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാക്കമ്പനിയുമായി ഏര്‍പ്പെട്ട ഉടമ്പടിയില്‍ തിരുവിതാംകൂറിനുവേണ്ടി യുവ രാജാവ്‌ എന്ന നിലയില്‍ ഒപ്പിട്ടത്‌ ആരാണ്‌ - മാർത്താണ്ഡവർമ
■ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഒരു ഇന്ത്യൻ സംസ്ഥാനവുമായി ഒപ്പുവയ്ക്കുന്ന ആദ്യത്തെ ഉടമ്പടി - വേണാട് ഉടമ്പടി
■ ഡച്ചുകാരുമായി മാവേലിക്കര ഉടമ്പടിയില്‍ (1753) ഏര്‍പ്പെട്ട രാജാവ്‌ - മാർത്താണ്ഡവർമ്മ
■ തിരുവിതാംകൂറിൽ ബജറ്റ് സമ്പ്രദായം പതിവ് കണക്ക് എന്ന പേരിൽ ആരംഭിച്ചത് - മാർത്താണ്ഡവർമ്മ
■ തിരുവിതാംകൂറിലെ ആദ്യ ദിവാൻ/ദളവ - അറുമുഖം പിള്ള
■ ആരുടെ മന്ത്രിമുഖ്യനായിരുന്നു രാമയ്യന്‍? - മാർത്താണ്ഡവർമ്മ
■ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ മുറജപവും ഭദ്രദീപവും മുടങ്ങാതെ ഏര്‍പ്പെടുത്തിയ തിരുവിതാംകൂര്‍ രാജാവ്‌ - മാർത്താണ്ഡവർമ്മ
■ ഭരണസൗകര്യത്തിനായി രാജ്യത്തെ പതിനഞ്ച് മണ്ഡപത്തും വാതുക്കൽ (ഗ്രാമങ്ങളുടെ കൂട്ടം) എന്ന് വിഭജിച്ചത് - മാർത്താണ്ഡവർമ
■ ദേശിങ്ങനാട്‌ (കൊല്ലം) പിടിച്ചടക്കി തിരുവിതാംകൂറിന്റെ ഭാഗമാക്കിയ രാജാവ്‌ - മാർത്താണ്ഡ വർമ
■ 1746-ല്‍ കായംകുളത്തെ തിരുവിതാംകൂറില്‍ ലയിപ്പിച്ച രാജാവ്‌ - മാർത്താണ്ഡ വർമ
■ അമ്പലപ്പുഴ തിരുവിതാംകൂറിന്റെ ഭാഗമാക്കിയ രാജാവ്‌ - മാർത്താണ്ഡ വർമ
■ ശ്രീപത്മനാഭ ദാസന്‍ എന്ന സ്ഥാനപ്പേരോടെ ഭരിച്ച ആദ്യ തിരുവിതാംകൂര്‍ രാജാവ്‌ - മാർത്താണ്ഡ വർമ്മ
■ രാമപുരത്തു വാര്യരുടെ പുരസ്കര്‍ത്താവായിരുന്ന തിരുവിതാംകൂര്‍ രാജാവ്‌ - മാർത്താണ്ഡ വർമ്മ
■ തിരുവിതാംകൂറിൽ ആദ്യമായി ഭൂസർവ്വെ (കണ്ടെഴുത്ത്) നടത്തിയത് - മാർത്താണ്ഡ വർമ്മ
■ മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ചരിത്ര നോവല്‍ - മാർത്താണ്ഡവർമ്മ
■ ഭരണസൗകര്യത്തിനായി തിരുവിതാംകൂർ രാജ്യത്തെ പകുതികളായും (വില്ലേജുകള്‍) മണ്ഡപത്തും വാതുക്കളായും (താലൂക്കുകള്‍) തിരിച്ച ഭരണാധികാരി - മാർത്താണ്ഡ വർമ്മ
■ കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ച (പുതുക്കിപ്പണിതെന്നും നിഗമനമുണ്ട്‌) തിരുവിതാംകൂര്‍ രാജാവ്‌ - മാർത്താണ്ഡവർമ്മ
■ കൊട്ടാരക്കര തിരുവിതാംകൂറിലേക്ക് ലയിപ്പിച്ച ഭരണാധികാരി - മാർത്താണ്ഡ വർമ്മ
■ ചലച്ചിത്രമാക്കപ്പെട്ട ആദ്യത്തെ മലയാള സാഹിത്യകൃതി - മാർത്താണ്ഡവർമ
■ സി.വി. രാമന്‍പിള്ള രചിച്ച കേരളത്തിലെ ആദ്യത്തെ ചരിത്ര നോവലാണ്‌. അതിന്റെ പേര്‌ - മാർത്താണ്ഡവർമ
■ തിരുവിതാംകൂറിൽ അഞ്ചൽ സംവിധാനം (പോസ്റ്റൽ സമ്പ്രദായം) ആരംഭിച്ചത് - മാർത്താണ്ഡ വർമ്മ
■ ആധുനിക അശോകന്‍ എന്നറിയപ്പെട്ട തിരുവിതാംകൂര്‍ രാജാവ്‌ - മാർത്താണ്ഡ വർമ്മ
■ തിരുവിതാംകൂറിലെ വ്യവസായികൾ അറിയപ്പെട്ടിരുന്നത് - മുളകു മടിശ്ശീലക്കാർ
■ ഏതു രാജാവിനോട്‌ നടത്തുന്ന പ്രാര്‍ഥനയാണ്‌ രാമപുരത്ത്‌ വാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ട്‌? - മാർത്താണ്ഡ വർമ
■ സര്‍ദാര്‍ കെ.എം.പണിക്കരുടെ ധൂമകേതുവിന്റെ ഉദയം എന്ന നോവലില്‍ ഏത്‌ തിരുവിതാംകൂര്‍ രാജാവിന്റെ പടനീക്കങ്ങളാണ്‌ പ്രമേയം? - മാർത്താണ്ഡവർമ
■ പൂവാര്‍ സ്വദേശി പോക്കുമൂസയെ തിരുവിതാംകൂറിലെ ആദ്യത്തെ വാണിജ്യ മന്ത്രിയായി നിയമിച്ച തിരുവിതാംകൂർ രാജാവ്‌ - മാർത്താണ്ഡ വർമ
■ ആലുവയില്‍ പെരിയാറിനു കുറുകേയുള്ള പാലം ആരുടെ പേരില്‍ അറിയപ്പെടുന്നു? - മാർത്താണ്ഡവർമ്മ
■ തിരുവിതാംകൂറില്‍ ആദ്യമായി പതിവുകണക്ക്‌ (വാര്‍ഷിക ബജറ്റ്‌) അവതരിപ്പിച്ച ഭരണാധികാരി - മാർത്താണ്ഡ വർമ്മ
■ ഇളയിടത്തുസ്വരൂപത്തെ (കൊട്ടാരക്കര) തിരുവിതാംകൂറിന്റെ ഭാഗമാക്കിയ രാജാവ്‌ - മാർത്താണ്ഡ വർമ്മ
■ കുഞ്ചന്‍ നമ്പ്യാരുടെ പുരസ്കര്‍ത്താവായ തിരുവിതാംകൂര്‍ രാജാവ്‌ - മാർത്താണ്ഡ വർമ്മ
■ കേരളത്തില്‍ ആധുനിക സൈനികരീതിക്ക്‌ തുടക്കം കുറിച്ചത്‌ ഏത്‌ രാജാവാണ്‌? - മാർത്താണ്ഡ വർമ
■ ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ ഒറ്റക്കല്‍ മണ്ഡപം പണികഴിപ്പിച്ചതാര്‌? - മാർത്താണ്ഡ വർമ
■ തിരുവിതാംകൂർ രാജാക്കന്മാരുടെ കിരീടധാരണവുമായി ബന്ധപ്പെട്ട ഹിരണ്യഗർഭം എന്ന ആചാരം തുടങ്ങിയത് ആരുടെ കാലത്താണ് - മാർത്താണ്ഡവർമ
■ ഹിരണ്യഗർഭത്തിനായി ഉപയോഗിച്ചിരുന്ന പാൽ ചേർത്ത മിശ്രിതം അറിയപ്പെട്ടിരുന്നത് - പഞ്ചഗവ്യം
■ തിരുവിതാംകൂര്‍ സിംഹാസനത്തിന്‌ അവകാശവാദമുന്നയിച്ച പപ്പുതമ്പിയെയും രാമന്‍ തമ്പിയെയും വധിച്ചതാര്‌? - മാർത്താണ്ഡ വർമ
■ രാജാധികാരത്തിന്‌ ഭീഷണിയായിരുന്ന എട്ടുവീട്ടില്‍ പിള്ളമാരെ അമര്‍ച്ച ചെയ്ത്‌ അവരുടെ ഭവനങ്ങള്‍ ഇടിച്ചുനിരത്തി കുളങ്ങള്‍ നിര്‍മിക്കുകയും ചെയ്ത തിരുവിതാംകൂര്‍ രാജാവ്‌ (ഇതോടുകൂടിയാണ് കുളം തോണ്ടുക എന്ന ശൈലി മലയാളഭാഷയിൽ പ്രചാരം നേടിയത് ) - മാർത്താണ്ഡ വർമ
■ അമ്മച്ചിപ്ലാവിന്റെ പോടിനുള്ളില്‍ ഒളിച്ച്‌ ശത്രുക്കളില്‍നിന്ന്‌ രക്ഷപ്പെട്ട തിരുവിതാംകൂര്‍ രാജാവ്‌ - മാർത്താണ്ഡ വർമ
■ ഏത്‌ തിരുവിതാംകൂര്‍ രാജാവിന്റെ സൈനിക മുന്നേറ്റമാണ്‌ കേരളക്കരയില്‍ ഡച്ചുകാരുടെ കൊളോണിയല്‍ മോഹങ്ങള്‍ക്ക്‌ കനത്ത തിരിച്ചടിയായത്‌? - മാർത്താണ്ഡ വർമ്മ
■ ഒരു പാശ്ചാത്യശക്തിയെ യുദ്ധത്തിൽ തോൽപിച്ച ആദ്യ ഇന്ത്യൻ രാജാവ് - മാർത്താണ്ഡ വർമ്മ
■ തിരുവിതാംകൂറിൽ ജന്മിത്ത ഭരണം അവസാനിപ്പിച്ചത് - മാർത്താണ്ഡ വർമ്മ
■ മാർത്താണ്ഡവർമ മഹാരാജാവ് നാടുനീങ്ങിയ വർഷം - 1758
■ തിരുവിതാംകൂറിന്റെ നെല്ലറ - നാഞ്ചിനാട്
■ മാർത്താണ്ഡ വർമയുടെ സദസ്സ് അലങ്കരിച്ചിരുന്ന പ്രശസ്ത കവികൾ - കുഞ്ചൻ നമ്പ്യാർ, രാമപുരത്തുവാര്യർ, ഉണ്ണായി വാര്യർ
■ മാർത്താണ്ഡവർമയുടെ ഭരണകാലഘട്ടം - 1729-1758
■ കേരളചരിത്രത്തിൽ മാർത്താണ്ഡവർമയുടെ ഭരണനയം അറിയപ്പെടുന്നത് - ചോരയുടെയും ഇരുമ്പിന്റെയും നയം
■ മാർത്താണ്ഡവർമയുടെ വ്യാപാര തലസ്ഥാനം - മാവേലിക്കര
■ കൃഷ്ണശർമ്മൻ ആരുടെ ആസ്ഥാനകവിയായിരുന്നു - മാർത്താണ്ഡവർമയുടെ
■ പുത്തനണ, പൊന്മന അണ എന്നീ അണക്കെട്ടുകൾ നിർമിച്ചത് - മാർത്താണ്ഡവർമ
■ ആറ്റിങ്ങൽ തിരുവിതാംകൂറിൽ ലയിപ്പിച്ച വർഷം - 1730
■ ഉദയഗിരിക്കോട്ട പണിത വേണാട് രാജാവ് - വീര രവിവർമ്മ
■ ഉദയഗിരിക്കോട്ട പുതുക്കിപ്പണിത രാജാവ് - മാർത്താണ്ഡവർമ
■ തേവള്ളി കൊട്ടാരം പണികഴിപ്പിച്ചത് - മാർത്താണ്ഡവർമ്മ
■ 1736 ൽ മാർത്താണ്ഡവർമ്മയുടെ തടവിൽ കഴിയവെ മരിച്ച കൊട്ടാരക്കര രാജാവ് - വീരകേരള വർമ്മ
■ 1742 ൽ മാർത്താണ്ഡവർമ കായംകുളം ഭരണാധികാരിയുമായി ഒപ്പുവെച്ച കരാർ - മാന്നാർ ഉടമ്പടി
■ തിരുവിതാംകൂറുമായുള്ള യുദ്ധത്തിൽ കായംകുളം സേനയ്ക്ക് നേതൃത്വം നൽകിയത് - എരുവയിൽ അച്യുതവാര്യർ
■ മരുമക്കത്തായ സമ്പ്രദായ പ്രകാരം വേണാട്ടിൽ അധികാരത്തിൽ വന്ന ആദ്യ രാജാവ് - മാർത്താണ്ഡ വർമ
■ മാർത്താണ്ഡ വർമയുടെ പിതാവ് - കിളിമാനൂർ കോയിത്തമ്പുരാൻ
■ ശുചീന്ദ്രം കൈമുക്ക് ആരംഭിച്ച ഭരണാധികാരി - മാർത്താണ്ഡ വർമ
■ കായംകുളത്തെ ശ്രീകൃഷ്‌ണപുരം പാലസിലെ ഗജേന്ദ്രമോക്ഷം ചുമർചിത്രം പണികഴിപ്പിച്ചത് - മാർത്താണ്ഡ വർമ
■ മുറജപം ആദ്യമായി ആഘോഷിച്ച വർഷം - 1750
■ തിരുവിതാംകൂറിൽ ഒരു സ്ഥിരം സൈന്യം (മറവപ്പട) ഏർപ്പെടുത്തിയ രാജാവ് - മാർത്താണ്ഡവർമ്മ
■ പടിഞ്ഞാറേകോട്ടയും കിഴക്കേക്കോട്ടയും പണിത രാജാവ് - മാർത്താണ്ഡവർമ്മ
■ 1754 ൽ തിരുവിതാംകൂർ കൊച്ചിയുമായി നടത്തിയ യുദ്ധം - ആനന്ദേശ്വരം യുദ്ധം
■ മാർത്താണ്ഡവർമയുടെ കാലത്തെ ഭരണതലസ്ഥാനം - പത്മനാഭപുരം (കൽക്കുളം)
■ മാർത്താണ്ഡവർമയുടെ ദിവാന്മാർ - അറുമുഖൻ പിള്ള (1729-36), താണുപിള്ള (1736-37), രാമയ്യൻ (1737-56)
■ തിരുവിതാംകൂറിലെ ദളവയുടെ ആസ്ഥാനം (കച്ചേരി) - മാവേലിക്കര
■ തിരുവിതാംകൂറിലെ ആദ്യത്തെ സർവ്വസൈന്യാധിപൻ - കുമാരസ്വാമി പിള്ള
■ മാർത്താണ്ഡവർമയുടെ പ്രമുഖ സർവ്വാധി കാര്യക്കാരൻ - അയ്യപ്പൻ മാർത്താണ്ഡപിള്ള
■ വസ്തുവകകളെ ദേവസ്വം, ബ്രഹ്മസ്വം, ദാനം, പണ്ടാരവക എന്നിങ്ങനെ വിഭജിച്ച റവന്യൂമന്ത്രി - പള്ളിയാടി മല്ലയ്യൻ ശങ്കരൻ
■ തിരുവിതാംകൂറിലെ ചെക്ക്പോസ്റ്റുകൾ അറിയപ്പെട്ടിരുന്നത് - ചൗക്കകൾ
■ തിരുവിതാംകൂറിലെ തഹസീൽ ദാർ അറിയപ്പെട്ടിരുന്നത് - കാര്യക്കാർ
■ തിരുവിതാംകൂറിലെ വില്ലേജ് ഓഫീസർ അറിയപ്പെട്ടിരുന്നത് - പർവത്തിക്കാർ
■ തിരുവിതാംകൂറിലെ ധനമന്ത്രിമാർ അറിയപ്പെട്ടിരുന്നത് - മുളകു മടിശ്ശീലക്കാർ
■ തിരുവിതാംകൂറിലെ രാജകീയ പ്രഖ്യാപനങ്ങൾ അറിയപ്പെട്ടിരുന്നത് - വരിയോലകൾ
■ തിരുവിതാംകൂറിലെ ഗ്രാമങ്ങൾ അറിയപ്പെട്ടിരുന്നത് - പകുതി (ഗ്രാമത്തലവൻ പ്രവർത്തിക്കാർ എന്നറിയപ്പെട്ടു)
■ തിരുവിതാംകൂറിലെ വാണിജ്യവകുപ്പിന്റെ ആസ്ഥാനം - മാവേലിക്കര
■ തിരുവിതാംകൂറിന്റെ പട്ടാളം അറിയപ്പെട്ടിരുന്നത് - നായർ ബ്രിഗേഡ്
■ മാർത്താണ്ഡവർമ്മ നിർമിച്ച ഡാമുകൾ - പള്ളികൊണ്ടൻ ഡാം, ചാട്ടുപുത്തൂർ ഡാം, ശബരി ഡാം, പന്മന ഡാം
■ സർക്കാർ ജോലിയിലും സൈന്യത്തിലും മികച്ച സേവനം കാഴ്ച വയ്ക്കുന്നവർക്കായി മാർത്താണ്ഡവർമ ഏർപ്പെടുത്തിയ ബഹുമതി - ചെമ്പകരാമൻ
■ മാർത്താണ്ഡവർമ കിളിമാനൂർ പിടിച്ചെടുത്ത വർഷം - 1742
■ തിരുവിതാംകൂറിലെ ഫിനാൻഷ്യൽ സെക്രട്ടറിയറ്റ് അറിയപ്പെട്ടത് - മുളകു മടിശ്ശീലക്കാർ
■ മാർത്താണ്ഡവർമ്മയുടെ റവന്യൂ മന്ത്രി - പള്ളിയാടി മല്ലൻശങ്കരൻ

No comments:

]]>
Powered by Blogger.