Ram Nath Kovind (2017 - 2022) | President of India

രാം നാഥ് കോവിന്ദ് (2017 -.2022)
ഇന്ത്യയുടെ രാഷ്‌ട്രപതി സ്ഥാനത്തെത്തുന്ന പതിനാലാമത്തെ വ്യക്തിയും പതിനഞ്ചാമത് രാഷ്ട്രപതിയുമാണ് റാം നാഥ് കോവിന്ദ്. 1945 ഒക്ടോബർ ഒന്നിന് ഉത്തർപ്രദേശിലെ പറൗഖിൽ ജനിച്ചു. 1977ൽ മൊറാർജി ദേശായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചുകൊണ്ട് രാഷ്ട്രീയത്തിലെത്തി. 1978ൽ സുപ്രീം കോടതിയിൽ അഡ്വക്കറ്റ് ഓൺ റെക്കോഡ്. 1991ലാണ് കോവിന്ദ് ബി.ജെ.പിയിൽ ചേർന്നത്. 1994 മുതൽ 2006 വരെ അദ്ദേഹം രാജ്യസഭാംഗമായി പ്രവർത്തിച്ചു. 1998 മുതൽ 2002 വരെ ബി.ജെ.പി ദളിത് മോർച്ചയുടെ പ്രസിഡന്റായിരുന്നു. 2003 ഒക്ടോബറിൽ യു.എൻ പൊതുസഭയിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്‌തു പ്രസംഗിച്ചു. 2015ൽ ബിഹാർ ഗവർണർ. 2017 മുതൽ 2022 വരെ ഇന്ത്യൻ രാഷ്‌ട്രപതി.

ചോദ്യങ്ങൾ
1. കെ.ആർ.നാരായണനുശേഷം ദളിത് വിഭാഗത്തിൽ നിന്നുള്ള രാഷ്ട്രപതിയായ രണ്ടാമത്തെ വ്യക്തി - രാം നാഥ് കോവിന്ദ്

2. ബീഹാറിലെ ഗവർണ്ണറായിരുന്നതിനുശേഷം രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വ്യക്തി - രാം നാഥ് കോവിന്ദ് (ആദ്യ വ്യക്തി - സക്കീർ ഹുസൈൻ)

3. രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ രാം നാഥ് കോവിന്ദിന്റെ എതിർ സ്ഥാനാർത്ഥിയായിരുന്നത് - മീരാ കുമാർ (യു.പി.എ നോമിനി)

4. രാഷ്ട്രപതിയാകുന്ന ആദ്യ ബി.ജെ.പി നേതാവ് - രാം നാഥ് കോവിന്ദ്

5. ഉത്തർപ്രദേശിൽ നിന്നുള്ള ആദ്യ രാഷ്‌ട്രപതി - രാം നാഥ് കോവിന്ദ്

6. അബ്ദുൽ കലാമിനുശേഷം (2004) സിയാച്ചിൻ സന്ദർശിച്ച രണ്ടാമത്തെ രാഷ്‌ട്രപതി - രാം നാഥ് കോവിന്ദ്

7. രാം നാഥ് കോവിന്ദിന് സത്യവാചകം ചൊല്ലികൊടുത്തത് - ജസ്റ്റിസ് ജഗദീഷ് സിംഗ് ഖേഹാർ

8. 2017ലെ രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ ശ്രീ രാംനാഥ് കോവിന്ദിന് ആകെ ലഭിച്ച വോട്ട് മൂല്യം - 702044

9. രാം നാഥ് കോവിന്ദിന് ഏറ്റവും കൂടുതൽ വോട്ടുമൂല്യം ലഭിച്ച സംസ്ഥാനം - ഉത്തർപ്രദേശ്

10. രാം നാഥ് കോവിന്ദിന് ഏറ്റവും കുറവ് വോട്ടുമൂല്യം ലഭിച്ച സംസ്ഥാനം - കേരളം

11. 2017ലെ രാഷ്‌ട്രപതി തെരഞ്ഞെടുപ്പിലെ റിട്ടേണിംഗ് ഓഫീസർ - അനൂപ് മിശ്ര (അന്നത്തെ ലോകസഭാ സെക്രട്ടറി ജനറൽ)

No comments:

]]>
Powered by Blogger.