R Venkataraman (1910 - 2009) | Presidents of India

R Venkataraman (1910 - 2009) | Presidents of India
ആർ.വെങ്കിട്ടരാമൻ (1910 -.2009)
ഇന്ത്യയുടെ രാഷ്ട്രപതിമാരിൽ എട്ടാമത്തെ ആളാണ് രാമസ്വാമി വെങ്കട്ടരാമൻ എന്ന ആർ.വെങ്കട്ടരാമൻ. 1910 ഡിസംബർ നാലിന് തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ ജനിച്ചു. മദ്രാസ് സർവകലാശാലയിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ എം.എ, മദ്രാസ് ലോ കോളേജിൽ നിന്ന് നിയമബിരുദം എന്നിവ നേടിയ അദ്ദേഹം 1935ൽ മദിരാശി ഹൈക്കോടതിയിൽ അഭിഭാഷകനായി ജോലിയിൽ പ്രവേശിച്ചു. 1942ൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത് അദ്ദേഹം ജയിലിലായി. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വെങ്കിട്ടരാമൻ തമിഴ്‌നാട് കോൺഗ്രസിന്റെ തൊഴിലാളിവിഭാഗം രൂപീകരിക്കാൻ കാമരാജിനൊപ്പം കൂടി.

1957ൽ മദ്രാസ് സംസ്ഥാനത്ത് കാമരാജിന്റെ മന്ത്രിസഭയിൽ അംഗമായ അദ്ദേഹം 1967 വരെ വ്യവസായ വകുപ്പടക്കം പല വകുപ്പുകളും കൈകാര്യം ചെയ്‌തു. ഇക്കാലത്താണ് തമിഴ്‌നാട്ടിൽ വ്യവസായങ്ങൾ ശക്തി പ്രാപിച്ചത്. 1980ൽ ലോകസഭയിലെത്തിയ വെങ്കട്ടരാമൻ ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ ധനമന്ത്രിയും പ്രതിരോധ വകുപ്പ് മന്ത്രിയുമായിരുന്നു. 1984 മുതൽ 1987 വരെ ഉപരാഷ്ട്രപതിയായിരുന്നു. 1987ലെ രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരെ പരാജയപ്പെടുത്തി. നരസിംഹറാവു, ചന്ദ്രശേഖർ, വി.പി.സിങ്, രാജീവ് ഗാന്ധി എന്നീ പ്രധാനമന്ത്രിമാരുടെ ഭരണത്തിന് സാക്ഷിയായിരുന്നു വെങ്കിട്ടരാമൻ. 1987 മുതൽ 1992 വരെ രാഷ്ട്രപതിയായിരുന്ന അദ്ദേഹം 2009 ജനുവരി 27ന് 98-ാം വയസ്സിൽ അന്തരിച്ചു.

പ്രധാന കൃതികൾ
■ മൈ പ്രസിഡൻഷ്യൻ ഇയേഴ്‌സ് (1994)
■ റിഫ്ളക്ഷൻസ് ഓഫ് എ സ്റ്റേറ്റ്സ്മാൻ
■ റോൾ ഓഫ് പ്ലാനിങ് ഇൻ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ്
■ ദ റോൾ ഓഫ് എ പ്രൈവറ്റ് മെമ്പർ ഇൻ പാർലമെന്റ്
■ കാമരാജാസ്‌ വിസിറ്റ്‌ റ്റു റഷ്യ

ചോദ്യങ്ങൾ
1. ആര്‍.വെങ്കിട്ടരാമന്‍ ജനിച്ചത്‌ - തമിഴ്നാട്‌

2. ആര്‍. വെങ്കിട്ടരാമന്റെ പൂര്‍ണ്ണരൂപം - രാമസ്വാമി വെങ്കിട്ടരാമന്‍

3. തമിഴ്‌നാടിന്റെ വ്യവസായ ശില്പി എന്നറിയപ്പെടുന്ന രാഷ്‌ട്രപതി - ആർ.വെങ്കിട്ടരാമൻ

4. രണ്ടാംഘട്ട ബാങ്ക് ദേശസാൽക്കരണ സമയത്തെ (1980) കേന്ദ്ര ധനമന്ത്രി - ആർ.വെങ്കിട്ടരാമൻ

5. കേന്ദ്ര ധനകാര്യ മന്ത്രിയായതിനു ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി - ആർ.വെങ്കിട്ടരാമൻ

6. രാഷ്ട്രപതിയായ എട്ടാമത്തെ വ്യക്തി - ആർ.വെങ്കിട്ടരാമൻ (1987-1992)

7. ചൈന സന്ദർശിച്ച ആദ്യ ഇന്ത്യൻ രാഷ്‌ട്രപതി - ആർ.വെങ്കിട്ടരാമൻ

8. ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന രാഷ്ട്രപതി - വെങ്കിട്ട രാമൻ (98 വയസ്സ്)

9. വെങ്കിട്ടരാമന്റെ അന്ത്യവിശ്രമസ്ഥലം - ഏകതാസ്ഥൽ

10. പുത്തന്‍ സാമ്പത്തിക നയം (NEP) നടപ്പിലാക്കുന്ന സമയത്തെ ഇന്ത്യന്‍ രാഷ്ട്രപതി - ആര്‍.വെങ്കിട്ടരാമന്‍

11. ബാബ്റി മസ്ജിദ്‌ പ്രശ്നം നടത്തുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രപതി - ആര്‍.വെങ്കിട്ടരാമന്‍

No comments:

]]>
Powered by Blogger.