Nilambur Kingdom | Kingdoms of Kerala

Nilambur Kingdom | Kingdoms of Kerala
നിലമ്പൂർ രാജവംശം
നമ്പൂതിരിമാരുടെ ആധിപത്യത്തിന് കീഴിലായിരുന്ന ഒരു ചെറിയ ഉൾനാട്ടു രാജ്യമായിരുന്നു നിലമ്പൂർ. മലപ്പുറം ജില്ലയിൽ മഞ്ചേരിയിൽനിന്ന് 25 കിലോമീറ്റർ വടക്കായിട്ടാണ് ഇതിന്റെ സ്ഥാനം. നിലമ്പൂരിൽ ചാലിയാർപ്പുഴയുടെ തീരത്താണ് പ്രശസ്തമായ വേട്ടയ്ക്കൊരുമകൻ കോവിലും നിലമ്പൂർ കോവിലകവും. ലോകപ്രശസ്ത തേക്കുമര സങ്കേതമാണ് നിലമ്പൂർ. ഈ പ്രദേശങ്ങളൊക്കെത്തന്നെ പ്രാചീന ജനവാസകേന്ദ്രമായിരുന്നു. നിലമ്പൂർ വനങ്ങളിൽ ധാരാളം പ്രാചീനക്ഷേത്രങ്ങളുടെ നഷ്ടാവശിഷ്ടങ്ങൾ കാണാം.

വനാന്തരങ്ങളിൽ വിവിധ ഗിരിവർഗവിഭാഗങ്ങൾ താമസിക്കുന്നു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കിൻകാടുകൾ ഇവിടെയാനുള്ളത്. ഇവിടുത്തെ തേക്കുകൾ ഏറ്റവും മികച്ചതാണ്. നിലമ്പൂരിലെ തെക്ക് മ്യൂസിയം ധാരാളം പേരെ നിത്യേന ആകർഷിക്കുന്നു. വിവിധ മുളവർഗങ്ങളും സമൃദ്ധിയായി വളരുന്നുണ്ട്. ഇവിടെനിന്ന് തടിയും മറ്റു വനവിഭവങ്ങളും പുറത്തേക്ക് കൊണ്ടുപോകാനായിട്ടാണ് ഷൊർണൂർ, നിലമ്പൂർ റെയിൽപ്പാത ആരംഭിച്ചത്. നിലമ്പൂർ കോവിലകത്തെ വേട്ടയ്ക്കൊരുമകൻ കോവിലിൽ ധനുമാസത്തിൽ നടക്കുന്ന പാട്ടുത്സവം വളരെ പ്രസിദ്ധമാണ്. മറ്റു നാട്ടുരാജ്യങ്ങളെപ്പോലെ വിദേശീയരുമായി ഇവർക്ക് വലിയ സമ്പർക്കമുണ്ടായിരുന്നില്ല.

ടിപ്പുവിന്റെ പടയോട്ടക്കാലത്താണ് ഇവരുടെ പ്രതാപം നഷ്ടമായത്. പിന്നീട് ഈ പ്രദേശം ഇംഗ്ലീഷുകാരുടെ കീഴിലായി. അക്കാലത്താണ് തേക്കു തോട്ടങ്ങൾ നട്ടുപിടിപ്പിച്ചത്. നിലമ്പൂർ രാജാവ് ഉദാരനായ ജന്മിയായിരുന്നു. രാമവർമ, ഗോദവർമ എന്നിങ്ങനെയായിരുന്നു രാജാക്കന്മാരുടെ പേരുകൾ.

No comments:

]]>
Powered by Blogger.