Indian States - Tamil Nadu | GK Boys

Indian States - Tamil Nadu | GK Boys
തമിഴ്നാട് (Tamil Nadu)
തലസ്ഥാനംചെന്നൈ
സംസ്ഥാന മൃഗം വരയാട്
സംസ്ഥാന പക്ഷി എമറാൾഡ് ഡോവ്
വിസ്തീർണ്ണം 1,30,058 ചകിമീ
ജനസംഖ്യ 7,21,47,030
ജനസാന്ദ്രത 555 / ചകിമീ
സ്ത്രീപുരുഷ അനുപാതം 996/1000
സാക്ഷരത 80.33%
ഭാഷ തമിഴ്
ലോക്സഭാ സീറ്റുകൾ 39
രാജ്യസഭാ സീറ്റുകൾ 18
അസംബ്ലി സീറ്റുകൾ 234
ജില്ലകൾ 32

ചരിത്രം
അതിപ്രാചീനമായ ചരിത്രമാണ് തമിഴ്നാടിനുള്ളത്. 1956 ൽ നടന്ന സംസ്ഥാന പുന:സംഘടനയെത്തുടർന്ന് മദ്രാസ് സംസ്ഥാനം രൂപീകരിക്കപ്പെട്ടു. 1969 നവംമ്പർ 22 ന് മദ്രാസ് സംസ്ഥാനത്തിനു തമിഴ്നാട് എന്ന പേര് ലഭിച്ചു.

കന്യാകുമാരി – ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേയറ്റമാണ് കന്യാകുമാരി മുനമ്പ്. ഇവിടത്തെ സൂര്യാസ്തമയ കാഴ്ചയും സൂര്യോദയ കാഴ്ചയും ഒരുപോലെ ആകർഷണീയമാണ്.

കൊടൈക്കനാൽ – ഡിണ്ടിഗൽ ജില്ലയിലാണ് ഈ മനുഷ്യനിർമിത തടാകം. 1863 ൽ സർ വെറര ഹെന്റില ലിവിങ് മധുരൈ കലക്ടറായിരുന്ന കാലത്താണ് ഇതു നിർമ്മിച്ചത്.

മധുര മീനാക്ഷി ക്ഷേത്രം – വൈഗൈ നദീതീരത്താണ് ഈ ക്ഷേത്രം. ഇന്നത്തെ ക്ഷേത്രം 1623-1625 കാലഘട്ടത്തിൽ പണി കഴിപ്പിച്ചതാണ്. 45-50 മീറ്റർ ഉയരമുള്ള 14 ഗോപുരങ്ങൾ ഉണ്ട്. തമിഴ് വാസ്തുവിദ്യയിൽ പണികഴിപ്പിച്ചിട്ടുള്ളതാണ് ക്ഷേത്രം.

ഹൊഗെനക്കൽ – കാവേരി നദിയിലാണ് 20 മീറ്റർ ഉയരമുള്ള ഈ വെള്ളച്ചാട്ടം.

ഊട്ടി – നീലഗിരി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമാണ് ഊട്ടി. അവിടത്തെ തടാകം പ്രകൃതിദത്തമാണ്. വേനൽക്കാലത്തു പൂക്കളാൽ ഊട്ടി മനോഹരിയാകും.

ബൃഹദീശ്വര ക്ഷേത്രം – തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം ഇന്ത്യയിലെ വലിയ ക്ഷേത്രങ്ങളിൽ ഒന്നാണ്. ചോളകാലഘട്ടത്തിലെ വാസ്തുശിൽപ മാതൃകയിലാണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചിരിക്കുന്നത്. ഇവിടത്തെ ക്ഷേത്രഗോപുരത്തിന് 30 മീറ്റർ ഉയരമുണ്ട്. പത്താം നൂറ്റണ്ടിലാണു ക്ഷേത്രം പണികഴിപ്പിച്ചത്. മനോഹരമായ കൊത്തുപണികളാൽ അലംകൃതമാണു ക്ഷേത്രം.

മഹാബലിപുരം – പല്ലവ രാജാക്കന്മാരുടെ കാലത്ത് ഒറ്റക്കല്ലിൽ നിർമ്മിച്ച ക്ഷേത്രങ്ങൾ ഇവിടെ ഉണ്ട്. പഞ്ച പാണ്ഡവന്മാരെ ഓർമ്മിപ്പിക്കുന്ന അഞ്ചു രഥങ്ങൾ ഒറ്റക്കല്ലിൽ കൊത്തിവച്ചിട്ടുണ്ട്.

രാമേശ്വരം – രാമനാഥപുരം ജില്ലയിലെ പാമ്പൻ ദ്വീപിലാണു രാമേശ്വരം ക്ഷേത്രം. ഈ ദ്വീപിനെ പാമ്പൻ പാലത്തിലൂടെ ഇന്ത്യൻ ഉപഭൂഖണ്ഡവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. രാമൻ സീതയെ വീണ്ടെടുക്കുന്നതിനായി ലങ്കയിലേക്ക് പോയത് ഇവിടെനിന്നു പാലം നിർമിച്ചിട്ടാണ് എന്നാണ് വിശ്വാസം.

തമിഴ്നാടുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ
■ വേളാങ്കണ്ണി ഏത് സംസ്ഥാനത്താണ്
■ ദക്ഷിണകാശി എന്നറിയപ്പെടുന്നത് - രാമേശ്വരം
■ പേച്ചിപ്പാറ അണക്കെട്ട് ഏത് സംസ്ഥാനത്താണ്
■ വിവേകാനന്ദൻ പാറ ഏത് സംസ്ഥാനത്താണ്
■ മഹാബലിപുരം ഏത് സംസ്ഥാനത്താണ്
■ ശിലാക്ഷേത്രങ്ങൾക്കു പ്രസിദ്ധമായ തമിഴ്‌നാട്ടിലെ തീരപട്ടണം - മഹാബലിപുരം
■ പല്ലവരാജാക്കന്മാരുടെ വാസ്തുശില്പകലയുടെ പ്രധാന കേന്ദ്രം - മഹാബലിപുരം
■ കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം
■ കുളച്ചൽ തുറമുഖം ഏത് സംസ്ഥാനത്താണ്
■ ഹോഗനക്കൽ വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്
■ ഹോഗനക്കൽ വെള്ളച്ചാട്ടം ഏത് നദിയിലാണ് - കാവേരി
■ ദക്ഷിണേന്ത്യയിലെ ആദ്യത്തെ മൂക ചലച്ചിത്രമായ കീചകവധം (1918) ഏത് ഭാഷയിലെ ആദ്യ ചിത്രമായി പരിഗണിക്കപ്പെടുന്നു - തമിഴ്
■ ഡെന്മാർക്കിന്റെ കോളനിയായിരുന്ന തമിഴ്‌നാട്ടിലെ പ്രദേശം - ട്രാൻക്യുബാർ (തരങ്കമ്പാടി)
■ യെർകാട് ഏതു സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രമാണ്
■ പത്തൊൻപതാം നൂറ്റാണ്ടിൽ തമിഴ്‌നാട്ടിൽ ജനിച്ച വിഖ്യാത ഗണിത ശാസ്ത്രജ്ഞൻ - രാമാനുജൻ
■ തമിഴ്‌നാട്ടിലെ പ്രധാന നദി - കാവേരി
■ കരികാലൻ ഒന്നാം ശതകത്തിൽ കാവേരിയിൽ പണികഴിപ്പിച്ച കല്ലണെ ആണ് ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ട്. ഏത് നദിയിലാണത് - കാവേരി
■ മേട്ടൂർ അണക്കെട്ട് ഏതു നദിയിൽ - കാവേരി
■ ചോളന്മാരുടെ പ്രധാന തുറമുഖം - കാവേരിപട്ടണം
■ ദക്ഷിണഗംഗ എന്നറിയപ്പെടുന്നത് - കാവേരി
■ കബനി ഏതിന്റെ പോഷകനദിയാണ് - കാവേരി
■ ചോള രാജ്യത്തെ പ്രധാന നദിയായിരുന്നത് - കാവേരി
■ തിരുച്ചിറപ്പള്ളി ഏത് നദിയുടെ തീരത്താണ് - കാവേരി
■ സ്റ്റാൻലി റിസർവോയർ ഏത് നദിയിലാണ് - കാവേരി
■ ഏതു നദിയുടെ തീരത്താണ് ഈറോഡ് നഗരം സ്ഥിതി ചെയ്യുന്നത് - കാവേരി
■ എ.പി.ജെ.അബ്ദുൽ കലാം ഏതു സംസ്ഥാനക്കാരനാണ്
■ കുറ്റാലം വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്
■ മദ്രാസ് സംസ്ഥാനത്തിന്റെ പേര് തമിഴ്നാട് എന്നാക്കിമാറ്റിയ വർഷം - 1969
■ മുതുമല വന്യമൃഗ സങ്കേതം ഏത് സംസ്ഥാനത്തിലാണ്
■ പാലക്കാട് ചുരം കേരളത്തെ തമിഴ്‌നാട്ടിലെ ഏത് ജില്ലയുമായിട്ടാണ് യോജിപ്പിക്കുന്നത് - കോയമ്പത്തൂർ
■ ജസ്റ്റിസ് ഫാത്തിമാബീവി ഗവർണറായ സംസ്ഥാനം
■ ഏത് തെന്നിന്ത്യൻ സംസ്ഥാനത്താണ് പോയിന്റ് കാലിമെർ എന്ന വന്യജീവി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്
■ ഏത് സംസ്ഥാനത്തെ നിർത്തരൂപമാണ് കോലാട്ടം
■ കൂനൂർ ഏത് സംസ്ഥാനത്തെ സുഖവാസകേന്ദ്രം
■ തമിഴ്‌ദേശത്തിന്റെ ഒഡീസി എന്നറിയപ്പെടുന്നത് - മണിമേഖലൈ
■ കാമിനി റിയാക്ടർ എവിടെയാണ് - കൽപ്പാക്കം
■ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭാഷ - തെലുങ്ക്
■ എല്ലാ വർഷവും ത്യാഗരാജസംഗീതോത്സവം നടക്കുന്ന സ്ഥലം - തമിഴ് നാട്ടിലെ തിരുവയ്യാർ
■ തമിഴ്‌നാട്ടിൽ ടാങ്ക് നിർമാണശാല എവിടെയാണ് - ആവഡി
■ സിനിമാനടനും നടിയും മുഖ്യമന്ത്രിസ്ഥാനത്തെത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം
■ തമിഴ്‌നാട്ടിലെ പ്രധാന ആഘോഷം - പൊങ്കൽ
■ തമിഴർ തിരുനാൾ എന്നറിയപ്പെടുന്ന ആഘോഷം - പൊങ്കൽ
■ തേരുകൂത്ത് ഏതു സംസ്ഥാനത്തെ നൃത്തരൂപം
■ തമിഴ്‌ദേശത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്നത് - തിരുക്കുറൽ
■ കാവേരി നദീജലതർക്കത്തിൽ ഉൾപ്പെട്ടത് - കേരളം, തമിഴ്നാട്, കർണാടകം, പോണ്ടിച്ചേരി
■ കേരളത്തിലെ ശിരുവാണി അണക്കെട്ടിലെ ജലം തമിഴ്‌നാട്ടിലെ ഏത് നഗരത്തിലെ ആവശ്യത്തിനാണ് ഉപയോഗിക്കുന്നത് - കോയമ്പത്തൂർ
■ സാരികൾക്കു പേരുകേട്ട കാഞ്ചീപുരം ഏത് സംസ്ഥാനത്താണ്
■ തമിഴ്‌നാട്ടിലെ രണ്ടാമത്തെ വലിയ നഗരം - കോയമ്പത്തൂർ
■ തമിഴ് നാട് സംസ്ഥാനത്തിൽ മുഖ്യമന്ത്രിയായ ആദ്യ വനിത - ജാനകി രാമചന്ദ്രൻ
■ തമിഴ് നാടിന്റെ തീരദേശം അറിയപ്പെടുന്ന പേര് - കൊറമാണ്ടൽ തീരം
■ ഇന്ത്യയുടെ കിഴക്കൻ തീരത്തിന്റെ തെക്കൻ അർധഭാഗം അറിയപ്പെടുന്നത് - കൊറമാണ്ടൽ തീരം
■ തമിഴ് നാട് ഗവർണറായ മലയാളി വനിത - ജസ്റ്റിസ് എം.എസ്.ഫാത്തിമാബീവി
■ തമിഴ്‌നാട്ടിൽ ഉപ്പു സത്യാഗ്രഹത്തിന്റെ (1930) വേദി - വേദാരണ്യം
■ സിൽക്ക് വ്യവസായത്തിന് പ്രസിദ്ധമായ തമിഴ്‌നാട്ടിലെ സ്ഥലം - കാഞ്ചീപുരം
■ തമിഴ് നാട്ടിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ - കന്യാകുമാരിയിലെ തിരുവള്ളുവർ പ്രതിമ (133 അടി)
■ സ്വാമി വിവേകാനന്ദൻ ധ്യാനത്തിലിരുന്നതിലൂടെ പ്രശസ്തമായ തമിഴ്‌നാട്ടിലെ സ്ഥലം - കന്യാകുമാരി
■ കേരളവും തമിഴ്നാടുമായി തർക്കം നിലനിൽക്കുന്നത് ഏത് ഡാമിനെച്ചൊല്ലിയാണ് - മുല്ലപ്പെരിയാർ
■ തമിഴ്‌നാട്ടിലെ കുംഭകോണത്തു ജനിച്ച ലോക പ്രശസ്ത കൃഷി ശാസ്ത്രജ്ഞൻ - എം.എസ്.സ്വാമിനാഥൻ
■ ഏഷ്യയിൽ ബൈബിൾ ആദ്യമായി തർജ്ജമ ചെയ്യപ്പെട്ട ഭാഷ - തമിഴ്
■ കരകാട്ടം എന്ന ഉത്സവം നടക്കുന്ന സംസ്ഥാനം - തമിഴ് നാട്
■ ക്ലാസിക്കൽ പദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ - തമിഴ്
■ സംഘകാല സാഹിത്യം ഏത് ഭാഷയിലാണ് രചിക്കപ്പെട്ടത് - തമിഴ്
■ പെരുന്തേവനാർ തമിഴിലേക്ക് പരിഭാഷപ്പെടുത്തിയത് ഏത് ഇതിഹാസമാണ് - മഹാഭാരതം
■ കമ്പരാമായണം രചിക്കപ്പെട്ട ഭാഷ - തമിഴ്
■ സുബ്രഹ്മണ്യഭാരതി ഏത് ഭാഷയിലെ കവിയായിരുന്നു - തമിഴ്
■ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനസ്സംഘടനാസമയത്ത് തമിഴ്‌നാടിനോട് ചേർക്കപ്പെട്ട താലൂക്കുകൾ - കൽക്കുളം, വിളവൻകോട്, അഗസ്തീശ്വരം
■ തമിഴ് നാട് സംസ്ഥാനത്ത് മുഖ്യമന്ത്രിയായ ആദ്യ വനിത - ജാനകി രാമചന്ദ്രൻ
■ ഇന്ത്യയിലെ ആദ്യത്തെ ട്രേഡ് യൂണിയനായ മദ്രാസ് ലേബർ യൂണിയൻ സ്ഥാപിച്ചത് - ശിങ്കാര വേലു ചെട്ടിയാർ
■ 1923 ൽ മദ്രാസിൽ ലേബർ കിസാൻ പാർട്ടി ഓഫ് ഹിന്ദുസ്ഥാൻ സ്ഥാപിച്ചത് - ശിങ്കാര വേലു ചെട്ടിയാർ
■ മദ്രാസ് ലേബർ യൂണിയന്റെ സ്ഥാപകൻ - ബി.പി.വാഡിയ
■ കോൺഗ്രസ് സമ്മേളനം നടന്ന ആദ്യത്തെ ദക്ഷിണേന്ത്യൻ നഗരം - മദ്രാസ്
■ ദക്ഷിണേന്ത്യയിലെ ആദ്യ ആധുനിക സർവകലാശാല - മദ്രാസ് സർവ്വകലാശാല
■ ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് ഗവർണറുടെ വേനൽക്കാല വസതി എവിടെയായിരുന്നു - ഊട്ടി
■ മദ്രാസിൽ റയട്ട്വാരി സംവിധാനം നടപ്പിലാക്കിയതാര് - തോമസ് മൺറോ
■ മദ്രാസ് (ചെന്നൈ) നഗരത്തിന്റെ സ്ഥാപകൻ - ഫ്രാൻസിസ് ഡേ
■ ബ്രിട്ടീഷുകാർ മദ്രാസിൽ പണികഴിപ്പിച്ച കോട്ട - സെന്റ് ജോർജ് കോട്ട
■ തിരഞ്ഞെടുപ്പിലൂടെ മന്ത്രിപദത്തിലെത്തിയ ആദ്യ മലയാളി - കോങ്ങാട്ടിൽ രാമൻ മേനോൻ (മദ്രാസ് സംസ്ഥാനം)
■ മദ്രാസ് റബ്ബർ ഫാക്ടറി എവിടെയാണ് - വടവാതൂർ
■ ഇന്ത്യയുടെ മോട്ടോർ സ്പോർട്സ് തലസ്ഥാനം എന്നറിയപ്പെടുന്നത് - കോയമ്പത്തൂർ
■ കോവൻപൂതൂർ എന്ന് പണ്ട് അറിയപ്പെട്ടിരുന്ന നഗരം - കോയമ്പത്തൂർ
■ കോവൈ എന്നറിയപ്പെടുന്നത് ഏത് നഗരമാണ് - കോയമ്പത്തൂർ
■ തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ തലസ്ഥാനേതര നഗരം - കോയമ്പത്തൂർ
■ ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത് - കോയമ്പത്തൂർ
■ കോവൈ എക്സ്‌പ്രസ് ചെന്നൈയെ ഏത് നഗരവുമായി ബന്ധിപ്പിക്കുന്നു - കോയമ്പത്തൂർ
■ സിംഗനല്ലൂർ തടാകം സ്ഥിതിചെയ്യുന്ന നഗരം - കോയമ്പത്തൂർ
■ കാൽപ്പാക്കം ആണവ ഗവേഷണ കേന്ദ്രം സ്ഥാപിതമായ വർഷം - 1971
■ കാൽപ്പാക്കം ഏതു നിലയിൽ പ്രസിദ്ധം - അണുശക്തിനിലയം
■ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏതു സമ്മേളനത്തിലാണ് സോഷ്യലിസത്തിലധിഷ്ഠിതമായ വ്യവസ്ഥിതി തീരുമാനിച്ചത് - ആവഡി
■ ഇന്ത്യയിൽ ടാങ്ക് ഉല്പാദിപ്പിക്കുന്നത് എവിടെയാണ് - ആവഡി
■ വൈജയന്ത, അർജുൻ തുടങ്ങിയ ടാങ്കുകൾ നിർമിച്ചതെവിടെയാണ് - ആവഡി
■ ജുവൽ ഓഫ് തമിഴ് നാട് - യെറുകാട്
■ ദക്ഷിണേന്ത്യയിലെ കേംബ്രിഡ്ജ് - കുംഭകോണം
■ ആയിരം ക്ഷേത്രങ്ങളുടെ നഗരം - കാഞ്ചീപുരം
■ കാഞ്ചീപുരം ഏത് നദിയുടെ തീരത്ത് - പാലാർ
■ പല്ലവന്മാരുടെ തലസ്ഥാനമായിരുന്നതും പട്ടുവ്യവസായത്തിനു പേര് കേട്ടതുമായ നഗരം - കാഞ്ചീപുരം
■ എൻ.എച്ച് 7 (കന്യാകുമാരി-വാരാണസി) ന്റെ പുതിയ പേര് - എൻ.എച്ച് 44
■ വിവേകാനന്ദ മെമ്മോറിയൽ എവിടെയാണ് - കന്യാകുമാരി
■ പുരാണപ്രകാരം പരശുരാമൻ ഗോകർണത്തുനിന്നു എറിഞ്ഞ മഴു വന്നുപതിച്ച സ്ഥലം - കന്യാകുമാരി
■ ഗാന്ധി മെമ്മോറിയൽ എവിടെയാണ് - കന്യാകുമാരി
■ ബേ വാച്ച് തീം പാർക്ക് എവിടെയാണ് - കന്യാകുമാരി
■ ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേയറ്റം - കന്യാകുമാരി
■ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയപാത ബന്ധിപ്പിക്കുന്ന നഗരങ്ങൾ - കന്യാകുമാരി - വാരാണസി
■ ഇന്ത്യൻ മഹാസമുദ്രം, അറബിക്കടൽ, ബംഗാൾ ഉൾക്കടൽ എന്നിവ സംഗമിക്കുന്ന സ്ഥലം - കന്യാകുമാരി
■ പ്രശസ്തമായ തിരുവള്ളുവർ പ്രതിമ എവിടെയാണ് - കന്യാകുമാരി
■ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന തീവണ്ടിയായ വിവേക് എക്സ്‌പ്രസ് ദിബ്രുഗഡിനെ ഏത് സ്ഥലവുമായി ബന്ധിപ്പിക്കുന്നു - കന്യാകുമാരി
■ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേയറ്റം - കന്യാകുമാരി
■ ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തെ ജില്ല - കന്യാകുമാരി
■ ജമ്മുവിനെയും കന്യാകുമാരിയെയും ബന്ധിപ്പിച്ച് ഓടുന്ന തീവണ്ടി - ഹിമസാഗർ
■ സംസ്ഥാന പുനഃസംഘടനാ സമയത്ത് തിരുവിതാംകൂറിൽ നിന്ന് വേർപെടുത്തിയ താലൂക്കുകൾ ഏത് ജില്ലയുടെ ഭാഗമാണ് - കന്യാകുമാരി
■ തെക്കേ ഇന്ത്യയിൽ ഏറ്റവും ഉയരത്തിലുള്ള സുഖവാസകേന്ദ്രം - ഊട്ടി
■ ഹിന്ദുസ്ഥാൻ ഫോട്ടോ ഫിലിംസ് എവിടെയാണ് - ഊട്ടി
■ റാക്ക് റെയിൽ സംവിധാനത്തിലൂടെ ഇന്ത്യയുടെ ഇതരഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഏക സുഖവാസകേന്ദ്രം - ഊട്ടി
■ ഇന്ത്യയിലെ ഏറ്റവും വലിയ റോസ് ഗാർഡൻ എവിടെയാണ് - ഊട്ടി
■ ഉദകമണ്ഡലം എന്നറിയപ്പെടുന്നത് - ഊട്ടി
■ നീലഗിരി പർവത റെയിൽവേ ഊട്ടിയെ ഏത് സ്ഥലവുമായി ബന്ധപ്പെടുത്തുന്നു - മേട്ടുപ്പാളയം
■ ഇന്ത്യയിലെ ഏറ്റവും ചരിവു കൂടിയ റെയിൽപാത - മേട്ടുപ്പാളയം - ഉദകമണ്ഡലം (ഊട്ടി)
■ ഊട്ടി ഏതു മലനിരകളിലാണ് - നീലഗിരി
■ തെക്കേ ഇന്ത്യയിലെ മലകളുടെ റാണി എന്നറിയപ്പെടുന്ന സുഖവാസകേന്ദ്രം - ഊട്ടി
■ ഡോഡബെട്ട കൊടുമുടി എവിടെയാണ് - ഊട്ടി
■ തെക്കേ ഇന്ത്യയുടെ ധാന്യപ്പുര - തഞ്ചാവൂർ
■ ലോകത്തിലെ ആദ്യത്തെ ഗ്രാനൈറ്റ് ക്ഷേത്രം - ബൃഹദീശ്വര ക്ഷേത്രം
■ തമിഴ്‌നാടിന്റെ അരിക്കിണ്ണം എന്നറിയപ്പെടുന്ന സ്ഥലം - തഞ്ചാവൂർ
■ തമിഴ് സർവകലാശാലയുടെ ആസ്ഥാനം - തഞ്ചാവൂർ
■ തഞ്ചാവൂർ ചിത്രകലാ രീതിയുടെ ആസ്ഥാനം - തഞ്ചാവൂർ
■ സരസ്വതി മഹൽ ലൈബ്രറി എവിടെയാണ് - തഞ്ചാവൂർ
■ ചോളന്മാരുടെ തലസ്ഥാനമായിരുന്നത് - തഞ്ചാവൂർ
■ തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം (രാജരാജക്ഷേത്രം) പണികഴിപ്പിച്ചത് - രാജരാജ ചോളൻ ഒന്നാമൻ
■ ഇന്ത്യയിൽ സംഗീതോപകരണങ്ങൾക്കു പ്രസിദ്ധമായ നഗരം - തഞ്ചാവൂർ
■ കർഷകരുടെ സ്വർഗം എന്നറിയപ്പെടുന്ന സ്ഥലം - തഞ്ചാവൂർ
■ തെക്കേ ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സ്ഥലം - തഞ്ചാവൂർ
■ തഞ്ചാവൂർ നാൽവർ ഏത് രംഗത്താണ് പ്രസിദ്ധി നേടിയത് - സംഗീതം
■ രാമേശ്വരം ദ്വീപിനെ ഇന്ത്യൻ ഉപദ്വീപുമായി വേർതിരിക്കുന്നത് - പാമ്പൻ ചാനൽ
■ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഇടനാഴി എവിടെയാണ് - രാമേശ്വരം ക്ഷേത്രത്തിൽ
■ ഇന്റഗ്രൽ കോച്ച് ഫാക്ടറി എവിടെയാണ് - പെരമ്പൂർ (ചെന്നൈ)
■ സതേൺ റയിൽവേയുടെ ആസ്ഥാനം - ചെന്നൈ
■ കോവൈ എക്സ്‌പ്രസ് ചെന്നൈയെ ഏതു നഗരവുമായി ബന്ധിപ്പിക്കുന്നു - കോയമ്പത്തൂർ
■ സെൻട്രൽ ലതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് - ചെന്നൈ
■ ദക്ഷിണേന്ത്യയിലെ ആദ്യ വനിത മേയർ - താരാ ചെറിയാൻ (ചെന്നൈ (1957))
■ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബീച്ച് (കടപ്പുറം) - ചെന്നൈയിലെ മറീനാ ബീച്ച്
■ ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം - ചെന്നൈ
■ ചെന്നൈയ്ക്കടുത്ത് ഹ്യുണ്ടായി കാർ ഫാക്ടറി സ്ഥാപിച്ചിരിക്കുന്ന സ്ഥലം - ഇരുങ്ങാട്ടുകോട്ടൈ
■ ഇന്ത്യയിലെ ആദ്യത്തെ സിമന്റ് ഫാക്ടറി സ്ഥാപിതമായ നഗരം - ചെന്
നൈ ■ ഒന്നാം ലോകമഹായുദ്ധകാലത്ത് ജർമ്മനി ആക്രമിച്ച ഏക ഇന്ത്യൻ നഗരം - ചെന്നൈ
■ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ എവിടെയാണ് - ചെന്നൈ
■ എ.ആർ.റഹ്മാൻ ജനിച്ചതെവിടെ - ചെന്നൈ
■ ചാർമിനാർ എക്സ്‌പ്രസ് ഏതൊക്കെ നഗരങ്ങളെ ബന്ധിപ്പിക്കുന്നു - ഹൈദരാബാദ് - ചെന്നൈ
■ എന്താണ് തെലുഗു ഗംഗ പ്രോജക്ട് - കൃഷ്ണ നദിയിൽ നിന്ന് ചെന്നൈ നഗരത്തിൽ ജലമെത്തിക്കാനുള്ള പദ്ധിതി
■ ഒന്നാം മൈസൂർ യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി ഒപ്പുവെച്ചതെവിടെ - ചെന്നൈ
■ സെന്റ് ജോർജ് കോട്ട എവിടെയാണ് - ചെന്നൈയിൽ
■ ഇന്ത്യയിൽ ആദ്യമായി സൈബർ പോസ്റ്റ് ഓഫീസ് സ്ഥാപിതമായ നഗരം - ചെന്നൈ
■ ഇന്ത്യയിൽ ആദ്യമായി അഗ്രികൾച്ചറൽ ബാങ്ക് ആരംഭിച്ച സ്ഥലം - ചെന്നൈ
■ ചെന്നൈയിലെ ലോകപ്രശസ്ത കടൽത്തീരം - മറീന ബീച്ച്
■ ജയലളിതയുടെ സ്മാരകം സ്ഥിതിചെയ്യുന്നത് - മറീന ബീച്ച്
■ ഇന്ത്യയിൽ ആദ്യമായി സിമന്റ് ഫാക്ടറി സ്ഥാപിച്ചത് - ചെന്നൈ
■ ഇന്ത്യയിലെ ഏറ്റവും പഴയ മുൻസിപ്പൽ കോർപറേഷൻ - ചെന്നൈ (1688)
■ തമിഴ്‌നാടിന്റെ സാംസ്‌കാരിക തലസ്ഥാനം - മധുര
■ ഉത്സവങ്ങളുടെ നഗരം - മധുര
■ പ്രസിദ്ധമായ മീനാക്ഷി ക്ഷേത്രം എവിടെയാണ് - മധുര
■ മധുര ഏത് നദിയുടെ തീരത്താണ് - വൈഗ
■ പാണ്ഡ്യന്മാരുടെ തലസ്ഥാനമായിരുന്നത് - മധുര
■ മധുര മീനാക്ഷി ക്ഷേത്രം നിർമിച്ചത് - തിരുമല നായക്
■ ചരിത്രപരമായ പ്രാധാന്യവും പഴക്കവും കാരണം കിഴക്കിന്റെ ഏഥൻ‌സ് എന്നറിയപ്പെടുന്ന നഗരം - മധുര
■ സംഘകാലത്ത് സാഹിത്യസംഗമം നടന്ന സ്ഥലം - മധുര
■ കണ്ണകിയുടെ കോപാഗ്നിയിൽ എരിഞ്ഞടങ്ങിയ നഗരം - മധുര
■ ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തുള്ള തുറമുഖം - തൂത്തുക്കുടി
■ ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങളുള്ള സംസ്ഥാനമാണ് തമിഴ്നാട്. ഏതൊക്കെയാണവ - ചെന്നൈ, തൂത്തുക്കുടി, എണ്ണൂർ
■ ദ്രാവിഡ തലസ്ഥാനം - ചെന്നൈ
■ ദക്ഷിണേന്ത്യയുടെ കവാടം - ചെന്നൈ
■ ദക്ഷിണ ഭാരത് ഹിന്ദി പ്രചാർ സഭയുടെ ആസ്ഥാനം - ചെന്നൈ
■ തമിഴ്നാട് ഹൈക്കോടതി സ്ഥിതിചെയ്യുന്ന നഗരം - ചെന്നൈ
■ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയുടെ ആസ്ഥാനം - ചെന്നൈ
■ എം.എസ്.സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്റെ ആസ്ഥാനം - ചെന്നൈ
■ ഇന്ത്യയിലെ മുത്തുകളുടെ നഗരം (പേൾ സിറ്റി) എന്നറിയപ്പെടുന്നത് - തൂത്തുക്കുടി
■ ഭൂമധ്യരേഖയോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഇന്ത്യൻ മേജർ തുറമുഖം - തൂത്തുക്കുടി
■ സ്വദേശി പ്രസ്ഥാനത്തിന്റെ പ്രവർത്തകനായിരുന്ന വാഞ്ചി അയ്യർ എന്ന യുവ വിപ്ലവകാരി തിരുനെൽവേലി ജില്ലാ കളക്ടറായിരുന്ന റോബർട്ട് വില്യം ആഷിനെ വെടിവെച്ചുകൊലപ്പെടുത്തിയ വർഷം - 1911
■ കൂടംകുളം ആണവനിലയം സ്ഥിതി ചെയ്യുന്ന ജില്ല - തിരുനെൽവേലി
■ തെക്കേ ഇന്ത്യയുടെ ഓക്സ്ഫോർഡ് - തിരുനെൽവേലി
■ ഇന്ത്യയുടെ ഹൽവ നഗരം - തിരുനെൽവേലി
■ റഷ്യൻ സഹായത്തോടെ തമിഴ്‌നാട്ടിൽ നിർമിച്ച ആണവനിലയം - കൂടംകുളം
■ മുട്ട വ്യവസായത്തിന് പ്രസിദ്ധമായ തമിഴ്‌നാട്ടിലെ സ്ഥലം - നാമക്കൽ
■ 'മുട്ടനഗരം' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന നഗരം - നാമക്കൽ
■ പേപ്പട്ടി വിഷബാധയ്ക്കുള്ള പ്രതിരോധ മരുന്ന് നിർമിക്കുന്ന പാസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് - കുനൂർ
■ മിനി ജപ്പാൻ - ശിവകാശി
■ പടക്കനിർമ്മാണത്തിനു പേരുകേട്ട തമിഴ്‌നാട്ടിലെ സ്ഥലം - ശിവകാശി
■ തമിഴ്‌നാട്ടിൽ ഓഫ്സെറ്റ് അച്ചടിക്കു പ്രസിദ്ധമായ സ്ഥലം - ശിവകാശി
■ ലിഗ്നൈറ്റ് ഖനനത്തിന് പ്രസിദ്ധമായ സ്ഥലം - നെയ്‌വേലി
■ ഇന്ത്യയിൽ ലിഗ്‌നൈറ്റ് കാണപ്പെടുന്ന സംസ്ഥാനം - തമിഴ് നാട്
■ ഇന്ത്യയിൽ സൂര്യോദയവും, സൂര്യാസ്തമയവും ദൃശ്യമാവുന്ന ഏക കടൽത്തീരം - കന്യാകുമാരി
■ കിഴക്കിന്റെ അലക്‌സാൻഡ്രിയ എന്നറിയപ്പെടുന്നത് - കന്യാകുമാരി
■ മദർ തെരേസ വനിതാ സർവ്വകലാശാല സ്ഥിതിചെയ്യുന്നത് - കൊടൈക്കനാൽ
■ മലകളുടെ രാജകുമാരി - കൊടൈക്കനാൽ
■ ഇന്ത്യയിലെ ആദ്യ ബിയോസ്പിയർ റിസേർവ് - നീലഗിരി (1986)
■ പശ്ചിമഘട്ടവും പൂർവ്വഘട്ടവും ചേരുന്ന പ്രദേശം - നീലഗിരി
■ നീലഗിരിയുടെ റാണി എന്നറിയപ്പെടുന്നത് - ഊട്ടി
■ റാബീസ് വാക്സിൻ പ്ലാന്റ് സ്ഥിതിചെയ്യുന്ന സ്ഥലങ്ങൾ - ഊട്ടി, കുന്നൂർ
■ ഊട്ടി സുഖവാസ കേന്ദ്രം സ്ഥാപിച്ചത് - ജോൺ സളളിവൻ
■ ഇന്ത്യയിലെ തേൻ-തേനീച്ച മ്യൂസിയം സ്ഥാപിതമായ നഗരം - ഊട്ടി
■ തമിഴ് നാട് ഗവർണറുടെ വേനൽക്കാല രാജ്ഭവൻ എവിടെയാണ് - ഊട്ടി
■ റോക്ക് ഫോർട്ട് സിറ്റി - തിരുച്ചിറപ്പള്ളി
■ ഇന്ത്യയുടെ നയാഗ്ര - ഹൊഗനെക്കൽ
■ ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി - വാൾപാറ
■ പൊങ്കലിനോടനുബന്ധിച്ച് തമിഴ്‌നാട്ടിൽ നടത്തിവരാറുള്ള കാളപ്പോര് - ജല്ലിക്കെട്ട്
■ തമിഴ് സിനിമ വ്യവസായത്തിന്റെ തലസ്ഥാനം - കോടമ്പാക്കം
■ പ്രാദേശിക പാർട്ടികളുടെ കോട്ട - തമിഴ് നാട്
■ ഇന്ത്യയിൽ വനിത കമാൻഡോ പോലീസ് വിഭാഗം ആരംഭിച്ച ആദ്യ സംസ്ഥാനം
■ ഇന്ത്യയിൽ മഴവെള്ള സംഭരണം നിർബന്ധമാക്കിയ ആദ്യത്തെ സംസ്ഥാനം
■ ഇന്ത്യയിലാദ്യമായി എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടർവത്കരിച്ച സംസ്ഥാനം
■ ഇന്ത്യയിൽ ലോട്ടറി നിർത്തലാക്കിയ ആദ്യ സംസ്ഥാനം
■ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോട്ടൺ മില്ലുകളുള്ള സംസ്ഥാനം
■ നിർബന്ധിത മതപരിവർത്തനം നിർത്തലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം
■ ഏറ്റവും കൂടുതൽ രാഷ്ട്രപതിമാരെ സംഭാവന ചെയ്ത സംസ്ഥാനം
■ ഇന്ത്യയിലെ ആദ്യ ഷഡ്പദ മ്യൂസിയം ആരംഭിച്ച സംസ്ഥാനം
■ വിവരാവകാശ നിയമം പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം
■ പുരട്ചി തലൈവർ എന്നറിയപ്പെടുന്നത് - എം.ജി.ആർ
■ പുരട്ചി തലൈവി എന്നറിയപ്പെടുന്നത് - ജയലളിത
■ അടുത്തിടെ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കിയ സംസ്ഥാനം
■ ദക്ഷിണേന്ത്യയിൽ ആദ്യമായി ഇ-കോർട്ട് ഫീ പേയ്മെന്റ് സിസ്റ്റം ആരംഭിച്ച ഹൈകോടതി - മദ്രാസ് ഹൈക്കോടതി
■ സംഗീത മ്യൂസിയം (തിരുവയ്യാറിൽ) നിലവിൽ വരുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം

No comments:

]]>
Powered by Blogger.