Indian States - Punjab | GK Boys

Indian States - Punjab | GK Boys
പഞ്ചാബ് (Punjab)
തലസ്ഥാനംചണ്ഡിഗഡ്
സംസ്ഥാന മൃഗം കൃഷ്ണമൃഗം
സംസ്ഥാന പക്ഷി നോർത്തേൺ ഗോഷാവ്ക്
വിസ്തീർണ്ണം 50,362 ചകിമീ
ജനസംഖ്യ 2,77,43,338
ജനസാന്ദ്രത 550 / ചകിമീ
സ്ത്രീപുരുഷ അനുപാതം 895/1000
സാക്ഷരത 76.68%
ഭാഷ പഞ്ചാബി
ലോക്സഭാ സീറ്റുകൾ 13
രാജ്യസഭാ സീറ്റുകൾ 7
അസംബ്ലി സീറ്റുകൾ 117
ജില്ലകൾ22

ജില്ലകൾ
അമൃത്സർഭട്ടിൻഡ
ഫരീദ്കോട്ട്ഫിറോസ്പുർ
ഫത്തേഗഡ് സാഹിബ്ഗുർദാസ്പുർ
ഹോഷിയാർപുർജലന്ധർ
കപൂർത്തലലുധിയാന
മൻസമോഗ
മുക്തസർനാവാൻ ഷാഹ്ർ
പട്യാല രൂപ് നഗർ
സങ്റൂർ എസ്എഎസ് നഗർ
ബർണാലതാൺ തരൺ
ഫസിൽക്കപഠാൻകോട്ട്

ചരിത്രം
1849 ൽ പഞ്ചാബിനെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമാക്കി. 15 ഉം 16 ഉം നൂറ്റാണ്ടുകളിൽ സിഖ്മതത്തിന്റെ വികാസത്തിനും പഞ്ചാബ് സാക്ഷ്യം വഹിച്ചു. ഇന്ത്യ സ്വാതന്ത്യം നേടുമ്പോൾ പഞ്ചാബിലെ എട്ടു നാട്ടുരാജ്യങ്ങൾ ചേർന്നു പട്യാല ആൻഡ് ഈസ്റ്റ് പഞ്ചാബ് സ്റ്റേനറ്റ്സ് യൂണിയൻ (PEPSU) എന്ന പേരിൽ ഒരു സംസ്ഥാനം രൂപീകരിച്ചു. പട്യാലയായിരുന്നു തലസ്ഥാനം.

1969 നവംമ്പർ ഒന്നിനാണ് ഇന്നത്തെ പഞ്ചാബ് നിലവിൽവരുന്നത് (ഹിന്ദി ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾ ചേർത്തു ഹരിയാനയ്ക്കു രൂപം നൽകികൊണ്ടാണ് ഇതു നടപ്പിലാക്കിയത്)

പഞ്ചാബിന്റെ തലസ്ഥാനമായ ചണ്ഡിഗഡ് കേന്ദ്രഭരണ പ്രദേശമാണ്. പഞ്ചാബ് എന്ന വാക്കിന് അഞ്ചു നദികളുടെ നാട് എന്നർത്ഥം. സത്ലജ്, ബിയാസ്, രവി, ചെനാബ്, ഝലം എന്നിവയാണ് പഞ്ചാബിലെ പ്രധാനപ്പെട്ട അഞ്ചുനദികൾ.

ഗുരു നാനാക് – സിഖ് മതസ്ഥപകനായ ഗുരുനാനാക് 1469 ൽ ലഹോറിനടുത്തുള്ള റായ് ഭോയ് കി താൽവണ്ടിയിൽ ജനിച്ചു. ഇന്ന് ഈ പ്രദേശം പാക്കിസ്ഥാനിലാണ്. 974 ചെറു കവിതകളായിട്ടാണ് ഗുരുവിന്റെ വചനങ്ങൾ വിശുദ്ധഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

സുവർണ ക്ഷേത്രം – അമൃത്‍‍സർ നഗരത്തിനടുത്താണു സുവർണക്ഷേത്രം. അമൃത് സരോവർ എന്ന തടാകത്തിനു നടുവിലാണ് സുവർണക്ഷേത്രം. ഇവിടത്തെ അടുക്കളയിൽനിന്നു പതിനായിരം പേർക്കു ദിവസവും ഭക്ഷണം നൽകുന്നു. ഇവിടെയുള്ള സിഖ് മ്യൂസിയത്തിൽ സിഖ് പെയിന്റിങ്ങുകളും പണ്ടത്തെ ആയുധങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു.

ജലന്ധർ – ചരിത്രപരമായും സാംസ്കാരികമായും പ്രാധാന്യമുള്ള ഒരു നഗരമാണിത്. സ്പോർട്സ് ഉപകരണങ്ങൾക്ക് പ്രശസ്തമാണ്.

വാഗാ ബോർഡർ – അമൃത്സറിൽനിന്നു ലഹോറിലേക്കുള്ള ഗ്രാൻഡ് ട്രങ്ക് റോഡിലാണു വാഗാ ഗ്രാമം. ഇവിടെ വച്ചാണ് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അതിർത്തികൾ ആരംഭിക്കുന്നത്.

ഭഗത് സിങ് – ബ്രിട്ടിഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയ ധീര ദേശാഭിമാനി. 1907 ൽ പഞ്ചാബിലെ ബംഗ ഗ്രാമത്തിൽ ജനിച്ചു. അനവധി വിപ്ലവ പ്രസ്ഥാനങ്ങളുമായി ചേർന്നു പ്രവർത്തിച്ചു (നൗ ജവാൻ ഭാരത് സഭ, കീർത്തി കിസാൻ പാർട്ടി എന്നിവ). ലാലാ ലജ്പത് റായിയുടെ മരണത്തിനു കാരണക്കാരനായ ബ്രിട്ടീഷ് പൊലീസ് ഉദ്യോഗസ്ഥനെ വധിച്ചു. 1931 മാർച്ച് 23ന് ഭഗത്സിങ്ങിനെ തൂക്കിലേറ്റി.

ജാലിയൻ വാലാ ബാഗ് – 1919 ഏപ്രിൽ 13നു നടന്ന യോഗത്തിലേക്കു ജനറൽ ഡയർ വെടിയുതിർത്തതിന്റെ ഭാഗമായി ആയിരക്കണക്കിനു പേർക്കു മുറിവേറ്റു. ഒട്ടേറെ പേർ മരിച്ചു വീണു. ഇതിനെ സ്മരിച്ചുകൊണ്ട് ജാലിയൻ വാലാബാഗിൽ 1951 ൽ ഈ രണഭൂമിയിൽ ഒരു സ്മാരകം നിർമിച്ചു.

പഞ്ചാബുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ
■ പഞ്ചാബിനെ ബ്രിട്ടീഷ് ഇന്ത്യയോട് ചേർത്ത ഗവർണർ ജനറൽ - ഡൽഹൗസി
■ പഞ്ചാബിലെ നദികളിൽ ഏറ്റവും വലുത് - സത്ലജ്
■ പഞ്ചാബ് സിംഹം എന്നറിയപ്പെട്ട നേതാവ് - ലാലാ ലജ്പത് റായ്
■ ഏതുനദിയുടെ പോഷകനദികളിൽ നിന്നുമാണ് പഞ്ചാബിന് പേരു ലഭിച്ചത് - സിന്ധു
■ ഇന്ത്യയിൽ പ്രസിഡന്റ് ഭരണം നിലവിൽവന്ന ആദ്യ സംസ്ഥാനം - പഞ്ചാബ്
■ 1871 ൽ അവിഭക്ത പഞ്ചാബിന്റെ തലസ്ഥാനമായ നഗരം - ഷിംല
■ അഞ്ചുനദികളുടെ നാട് എന്നറിയപ്പെടുന്നത് - പഞ്ചാബ്
■ പഞ്ചാബിലെ വിളവെടുപ്പുത്സവം - ലോഹ്റി
■ ചെറുകിട വ്യവസായങ്ങളുടെ നാട് എന്നറിയപ്പെടുന്നത്
■ ബംഗ്‌റ (നൃത്തങ്ങളുടെ രാജാവ്) ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ് - പഞ്ചാബ്
■ വാഗാ അതിർത്തി (ഇന്ത്യ - പാകിസ്ഥാൻ അതിർത്തി) ഏത് സംസ്ഥാനത്താണ് - പഞ്ചാബ്
■ 'ഏഷ്യയുടെ ബെർലിൻ മതിൽ' എന്നറിയപ്പെടുന്നത് - വാഗാ അതിർത്തി
■ 2019 ലെ (106 മത്) ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ വേദി - ലൗവ്ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി
■ ഇന്ത്യയിൽ ആര്യന്മാർ ആദ്യം താമസമുറപ്പിച്ച പ്രദേശം - പഞ്ചാബ്
■ ഇന്ത്യയിൽ ഹരിതവിപ്ലവം ആരംഭിച്ച സംസ്ഥാനം
■ പ്രതിഹെക്ടറിൽ ഏറ്റവുമധികം ഗോതമ്പ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം
■ കാളയോട്ട മത്സരത്തിന് പ്രസിദ്ധമായ 'കില റായ്പ്പൂർ സ്പോർട്സ് ഫെസ്റ്റിവൽ നടക്കുന്നത് - പഞ്ചാബ്
■ ഇന്ത്യയിലെ ആദ്യത്തെ റോബോട്ടിക് ദിനോസേർസ് ഗാലറി നിലവിൽ വന്ന സംസ്ഥാനം
■ കർഷകർക്കായി 'കിസാൻ സുവിധ' എന്ന മൊബൈൽ ആപ് പുറത്തിറക്കിയ സംസ്ഥാനം
■ ഭഗത്‌സിങ്ങിന്റെ ജന്മദിനമായ മാർച്ച് 23 യുവജന ശാക്തീകരണ ദിനമായി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം
■ ഇന്ത്യയിലെ ആദ്യ സമ്പൂർണ വനിതാ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവ പ്രവർത്തനമാരംഭിച്ചത് - ഭഗ്‌വാര (പഞ്ചാബ്)
■ പഞ്ചാബികളുടെ പ്രശസ്തമായ ആയോധന കല - ഗാഡ്ക
■ ഗുരുമുഖി എന്നറിയപ്പെടുന്ന ലിപി ഏതു ഭാഷയുടേതാണ് - പഞ്ചാബി
■ വളത്തിന്റെ ഉപയോഗത്തിൽ ഏറ്റവും മുന്നിലുള്ള (പ്രതിശീർഷ) സംസ്ഥാനം - പഞ്ചാബ്
■ ഏറ്റവും കൂടുതൽ ഹാരപ്പൻ സംസ്കാര കേന്ദ്രങ്ങൾ കണ്ടെത്തിയ സംസ്ഥാനം
■ കുക്ക പ്രസ്ഥാനം രൂപം കൊണ്ട സംസ്ഥാനം
■ സി.സി.ടി.വി സൗകര്യമുള്ള ആദ്യ ഇന്ത്യൻ ട്രെയിൻ - ഷാൻ - ഇ - പഞ്ചാബ്
■ പഞ്ചാബ് തടമേഖല ഏത് നദിയ്ക്ക് സമീപമാണ് - സിന്ധു
■ കാഞ്ചിലി, ഹരികെ തണ്ണീർത്തടം ഏതു സംസ്ഥാനത്താണ്
■ കാർഷിക ആദായനികുതി ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം
■ ഇന്ത്യയുടെ ധാന്യക്കലവറ - പഞ്ചാബ്
■ പഞ്ചാബിന്റെ രക്ഷകൻ എന്നു വിശേഷിപ്പിക്കപ്പെട്ട വൈസ്രോയി - ജോൺ ലോറൻസ്
■ 1901 ൽ പഞ്ചാബിൽ നിന്ന് നോർത്ത് വെസ്റ്റ് ഫ്രോണ്ടിയർ പ്രൊവിൻസ് രൂപവത്കരിച്ച വൈസ്രോയി - കഴ്‌സൺ പ്രഭു
■ പഞ്ചാബ് നൗജവാൻ സഭയുടെ ആദ്യ സെക്രട്ടറി - ഭഗത് സിംഗ്
■ ബാബാ രാം സിംഗിന്റെ നേതൃത്വത്തിൽ കുക്കാ കലാപം നടന്നതെവിടെ - പഞ്ചാബ്
■ ഇന്ത്യയുടെ സൈക്കിൾ നഗരം എന്നറിയപ്പെടുന്നത് - ലുധിയാന
■ ലുധിയാന ഏത് നദിയുടെ തീരത്താണ് - സത്ലജ്
■ സുവർണ ക്ഷേത്രത്തിന്റെ നഗരം - അമൃത്‌സർ
■ സുവർണ ക്ഷേത്രം നിർമിച്ച സിഖ് ഗുരു - അർജുൻദേവ്
■ ഹർമന്ദിർ സാഹിബ് എന്നറിയപ്പെടുന്നത് - സുവർണ്ണക്ഷേത്രം
■ സുവർണ്ണക്ഷേത്രത്തിനു ചുറ്റുമുള്ള തടാകത്തിന്റെ പേര് - സരോവർ
■ രാജാസാൻസി വിമാനത്താവളം എവിടെയാണ് - അമൃത്സർ
■ അമൃത്സറിന്റെ പഴയ പേര് - രാംദാസ്‌പൂർ
■ ജാലിയൻവാലാബാഗ് ഏത് സംസ്ഥാനത്താണ്
■ ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന നഗരം - അമൃത്സർ
■ സോളാർ സിറ്റി എന്നറിയപ്പെടുന്നത് - അമൃത്സർ
■ ഏറ്റവും വലിയ ഗുരുദ്വാര എവിടെയാണ് - അമൃത്സർ
■ ഏത് നഗരത്തിലാണ് ഹിന്ദു മഹാസഭ സ്ഥാപിക്കപ്പെട്ടത് - അമൃത്സർ
■ ഓപ്പറേഷൻ ബ്ലൂസ്റ്റാർ (1984) ഏത് നഗരത്തിലാണ് നടന്നത് - അമൃത്സർ
■ ഇന്ത്യയിലെ ആദ്യത്തെ പാർട്ടീഷൻ മ്യൂസിയം ആരംഭിക്കുന്ന നഗരം - അമൃത്സർ
■ 1919 ലെ അമൃതസർ കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷൻ - മോത്തിലാൽ നെഹ്‌റു
■ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ ആസ്ഥാനം - അമൃത്സർ
■ സിഖുമതത്തിന്റെ ആത്മീയ - സാംസ്‌കാരിക കേന്ദ്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന നഗരം - അമൃത്സർ
■ ഇന്ത്യയിലാദ്യമായി അന്ധവിദ്യാലയം സ്ഥാപിക്കപ്പെട്ട സ്ഥലം - അമൃത്സർ
■ അകാൽ തക്ത് സ്ഥാപിക്കുകയും അമൃത്സറിനു ചുറ്റും കോട്ട കെട്ടുകയും ചെയ്ത സിഖ് ഗുരു - ഹർഗോവിന്ദ്
■ അമൃത്സർ നഗരത്തിന് അടിത്തറയിട്ട സിഖ് ഗുരു - ഗുരു രാം ദാസ്
■ അമൃത്സർ നഗരം നിർമ്മിക്കാൻ സ്ഥലം നൽകിയ മുഗൾ രാജാവ് - അക്ബർ
■ ഇന്ത്യയിൽ മുഗൾ ഭരണത്തിന് അടിത്തറ പാകിയ യുദ്ധം - ഒന്നാം പാനിപ്പട്ട് യുദ്ധം (1526)
■ ഭാരതത്തിൽ മുഗൾ സാമ്രാജ്യത്തിന്റെ ഉദയത്തിന് കാരണമായ യുദ്ധം - രണ്ടാം പാനിപ്പട്ട് യുദ്ധം (1556)
■ ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൗൺ - പാനിപ്പട്ട്
■ നെയ്ത്തുകാരുടെ നഗരം എന്നറിയപ്പെടുന്നത് - പാനിപ്പട്ട്
■ നേതാജി സുബാഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് എവിടെയാണ് - പട്യാല
■ ഇന്ത്യയിലെ ആദ്യത്തെ സ്പോർട്സ് മ്യൂസിയം - പട്യാല
■ പട്യാല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിന് ആരുടെ പേരാണ് നൽകിയിരിക്കുന്നത് - സുഭാഷ് ചന്ദ്ര ബോസ്
■ ഫിറോസ്പൂർ ഏത് നദിയുടെ തീരത്താണ് - സത്ലജ്
■ പഞ്ചാബ് ഹൈക്കോടതി സ്ഥിതിചെയ്യുന്നത് - ചണ്ഡിഗഢ്
■ സ്പോർട്സ് ഉപകരണങ്ങളുടെ നിർമ്മാണത്തിന് പ്രസിദ്ധമായ പഞ്ചാബിലെ നഗരം - ജലന്ധർ

No comments:

]]>
Powered by Blogger.