Indian States - Nagaland | GK Boys

Indian States - Nagaland | GK Boys
നാഗാലാന്റ് (Nagaland)
തലസ്ഥാനംകൊഹിമ
സംസ്ഥാന മൃഗം മിഥുൻ
സംസ്ഥാന പക്ഷി ബ്ലിത്ത്സ് ട്രഗോപൻ
വിസ്തീർണ്ണം 16,579 ചകിമീ
ജനസംഖ്യ 19,78,502
ജനസാന്ദ്രത 119 / ചകിമീ
സ്ത്രീപുരുഷ അനുപാതം 931/1000
സാക്ഷരത 80.11%
ഭാഷകൾ ഇംഗ്ലീഷ്, സീമ, കൊൻയാക്, ചാങ് അൻഗാമി, ലോത
ലോക്സഭാ സീറ്റുകൾ 1
രാജ്യസഭാ സീറ്റുകൾ 1
അസംബ്ലി സീറ്റുകൾ 60
ജില്ലകൾ 11

ചരിത്രം
ഇന്ത്യയുടെ വടക്കുകിഴക്കൻ കുന്നുകളിൽ അധിവസിക്കുന്ന നാഗൻമാർ ഇന്തൊ-മംഗളോയ്‌ഡ്‌ വംശജരാണ്. 19-ാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായ ഈ പ്രദേശം സ്വതന്ത്യാനന്തരം നാഗാ ഹിൽസ് ട്യൂൻ സാങ് ഏരിയ എന്ന പേരിൽ 1957 ൽ കേന്ദ്രഭരണ പ്രദേശമായി. 1961 ൽ നാഗാലാൻഡ് എന്ന പേര് നാഗാപ്രദേശത്തിനു നൽകുകയും 1963 ൽ ഡിസംബർ ഒന്നിന് നാഗാലാൻഡ് എന്ന സംസ്ഥാനം നിലവിൽ വരികയും ചെയ്തു. നാഗാലാൻഡിന്റെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷാണ്. 'ചെവി തുളച്ച ആളുകൾ' എന്നർത്ഥംവരുന്ന 'നാക' എന്ന ബർമീസ് പദത്തിൽ നിന്നാണ് നാഗാലാന്റ് എന്ന പേരുണ്ടായത്.

ഹോൺബിൽ നൃത്തം – ഡിസംബര്‍ മാസത്തിലാണ് ഇത് ആഘോഷിക്കുന്നത്. കൊഹിമയിൽനിന്നു 12 കിമീ അകലെയുള്ള കിസാമ ഗ്രാമത്തിലാണ് ഹോൺബിൽ ആഘോഷം നടക്കുന്നത്.

ഖോനോമ ഹരിതഗ്രാമം – കൊഹിമയിൽ നിന്ന് 20 കിമീ അകലെയാണ് ഈ ഗ്രാമം. ആൻഗാമി ഗോത്രവർഗക്കാരാണ് ഇവിടെത്തെ താമസക്കാർ. ഇവിടത്തെ വീടുകളെല്ലാം പ്രകൃതിവിഭവങ്ങളെ സംരക്ഷിക്കുന്ന രീതിയിൽ നിർമിച്ചവയാണ്.

കചാരി – ഒരു കൂട്ടം ഡും ആകൃതിയിലുള്ള തൂണുകളാണ് ഇവിടെയുള്ളത്. ഇത് പത്താം നൂറ്റാണ്ടിലെ കചാരി സംസ്കാരത്തിന്റെയാണ്.

മൊവാട്സു – എല്ലാ വർഷവും മേയ് മാസത്തിലാണ് ഇത് ആഘോഷിക്കുന്നത്. പാടം വിത്തിട്ടതിനുശേഷമാണ് ഈ ആഘോഷം, പാട്ടും നൃത്തവുമാണ് പ്രധാനം. മൂന്നു ദിവസം നീണ്ടു നിൽക്കും.

മോകോക് ചുങ് – നാഗാലാൻഡിന്റെ സാംസ്കാരിക തലസ്ഥമാണിത്. അദാസ് ട്രൈബുകൾ അവരുടെ ഗോത്രസ്വഭാവം അതേ രീതിയിൽ സംരക്ഷിക്കുന്ന ഇടമാണിത്.

തുളുനി – സുമു ഗോത്രത്തിലെ വിവിധ വിഭാഗക്കരുടെ ആഘോഷമാണ് തുളുനി. ജൂലൈ എട്ടിനു പാട്ടും നൃത്തവുമായി മഴക്കാലത്തെ വരവേൽക്കുന്നു. ലറ്റ് സാബ എന്ന ദേവതയെ കൃഷി സംരക്ഷിക്കുന്നതിനായി ആരാധിക്കുന്നു.

ദിമാപൂർ – നാഗാലാൻഡിന്റെ പ്രവേശന കവാടമാണ് ഈ നഗരം. മലയിടുക്കുകളും തടാകങ്ങളും പ്രദേശത്തെ മനോഹരമാക്കുന്നു. ഇൻടാകി വന്യമൃഗ സങ്കേതം ദിമാപുർ മൃഗശാല എന്നിവ ഇവിടത്തെ കാഴ്ചകളാണ്.

സുക്കോ താഴ്വര – കൊഹിമയിൽനിന്നു മുപ്പതു കിലോമീറ്റർ അകലെയാണ് മലകയറ്റക്കാരുടെ പറുദീസയായ ഈ താഴ്വര. വസന്തകാലത്ത് താഴ്വരയാകെ പുഷ്പങ്ങൾ നിറഞ്ഞിരിക്കും.

അഹോലിങ് മോൺയു – മോൺ ജില്ലയിലെ കോൺയാക് ഗോത്രക്കാർ ഏപ്രിൽ ഒന്നു മുതൽ ആറുവരെയുള്ള ദിവസങ്ങളിൽ ഇത് ആഘോഷിക്കുന്നു. പുതുവത്സരത്തെ വരവേൽക്കുകയാണ്.

നാഗാലാൻഡുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ
■ നാഗാലാന്റിലെ ഔദ്യോഗിക ഭാഷ - ഇംഗ്ലീഷ്
■ ഇന്ത്യയിലെ ആദ്യ ഹരിത വില്ലജ് - ഖോനോമ
■ ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം
■ നാഗാലാന്റിന്റെ സംസ്ഥാന പദവിയുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി - 13
■ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് 33% സംവരണം നൽകാൻ തീരുമാനിച്ച സംസ്ഥാനം
■ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി 1967 ൽ സ്വീകരിച്ച സംസ്ഥാനം - നാഗാലാന്റ്
■ ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത ഗ്രാമം - ഗരിഫെമ
■ രണ്ടാം ലോകമഹായുദ്ധത്തിൽ മരണമടഞ്ഞ ഇന്ത്യൻ ജവാന്മാരുടെ സ്മാരകം സ്ഥിതിചെയ്യുന്നതെവിടെ - കൊഹിമ
■ നാഗാലാൻഡിലെ പ്രധാന മതമേത് - ക്രിസ്തുമതം
■ കൊഹിമയുടെ പഴയ പേര് - തിമോഗ
■ ഇന്താങ്കി നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ് - നാഗാലാന്റ്
■ നാഗാലാന്റിലെ ഏറ്റവും വലിയ നഗരം - ദിമാപുർ
■ സംസ്ഥാനത്തെ എല്ലാ ഗവൺമെന്റ് സ്കൂളുകളുടെയും പേഴ്‌സനൽ ലൊക്കേഷൻ സിസ്റ്റം (PLS)ന്റെയും GPS മാപ്പിംഗ് നടപ്പിലാക്കുന്ന സംസ്ഥാനം - നാഗാലാന്റ്
■ ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ക്രിസ്തുമത വിശ്വാസികളുള്ള സംസ്ഥാനം - നാഗാലാ‌ൻഡ്
■ സാരാമതി കൊടുമുടി ഏത് സംസ്ഥാനത്താണ്
■ ഫാൽക്കൺ ക്യാപിറ്റൽ ഓഫ് ദി വേൾഡ് എന്നറിയപ്പെടുന്നത് - നാഗാലാ‌ൻഡ്
■ ലാൻഡ് ഓഫ് ഫെസ്റ്റിവൽ എന്നറിയപ്പെടുന്ന സംസ്ഥാനം - നാഗാലാന്റ്
■ 'ഉത്സവങ്ങളുടെ ഉത്സവം' എന്നറിയപ്പെടുന്ന നാഗാലാന്റിന്റെ ഉത്സവം - ഹോൺബിൽ ഫെസ്റ്റിവൽ
■ നാഗാലാന്റിലെ പ്രധാന വെള്ളച്ചാട്ടം - പച്ചം
■ നാഗാലാന്റിലെ ഗോത്ര വിഭാഗങ്ങൾ - നാഗ, സെലിയാങ്, അവോ, അംഗാമി

No comments:

]]>
Powered by Blogger.