Indian States - Mizoram | GK Boys

Indian States - Mizoram | GK Boys
മിസോറം (Mizoram)
തലസ്ഥാനംഐസ്വാൾ
രൂപീകൃതമായത് 1987 ഫെബ്രുവരി 20
സംസ്ഥാന മൃഗംസെറോ
സംസ്ഥാന പക്ഷിമിസ് ഹ്യൂംസ് ഫീസന്റ്
സംസ്ഥാന പുഷ്പം ചുവന്ന വണ്ട
സംസ്ഥാന വൃക്ഷം ഇന്ത്യൻ റോസ് ചെസ്റ്റ്നട്ട്
വിസ്തീർണ്ണം21,081 ചകിമീ
ജനസാന്ദ്രത52 / ചകിമീ
സ്ത്രീപുരുഷ അനുപാതം976/1000
സാക്ഷരത91.33%
ഭാഷമിസോ, ഇംഗ്ലീഷ്
ലോക്സഭാ സീറ്റുകൾ1
രാജ്യസഭാ സീറ്റുകൾ 1
അസംബ്ലി സീറ്റുകൾ 40
ജില്ലകൾ 3

ചരിത്രം
മിസോയുടെ നാട് എന്നാണ് മിസോറാം എന്ന വാക്കിനർഥം. മിസോ എന്നാൽ പർവതവാസികൾ, അഥവാ ഗിരിവർഗക്കാർ. മിസോറമിലെ ഭൂരിഭാഗം ജനങ്ങളും ഗിരിവർഗക്കാരാണ്. മംഗോളിയൻ വംശജരായ ഇവർ ബർമയിൽ നിന്നു കുടിയേറിയവരാണത്രേ. ലുഷായി മലകളിലാണ് ഇവർ പ്രധാനമായും കുടിയേറിയത്. ബ്രിട്ടീഷ് ഭരണക്കാലത്ത് അവരുടെ സാമ്രാജ്യത്തിന്റെ അതിർത്തിയായിരുന്നു ഈ മലനിരകൾ. സ്വാതന്ത്ര്യം ലഭിച്ചപ്പോൾ മിസോറാം ആസ്സമിലെ ഒരു ജില്ല മാത്രമായിരുന്നു. ഒടുവിൽ 1987 ഫെബ്രുവരി 20 ന് ഇത് ഒരു പ്രത്യേക സംസ്ഥാനമായി. വ്യവസായികമായും കാർഷികമായും പിന്നോക്കം നിൽക്കുന്ന സംസ്ഥാനമാണ് മിസോറാം. ഇവിടുത്തെ 60 ശതമാനം ജനങ്ങളും കാർഷികമേഖലയെ ആശ്രയിക്കുന്നു. മിസോ, ഇംഗ്ലീഷ് എന്നിവയാണ് പ്രധാനഭാഷകൾ. ചാപ്ചർ കുത്, ല്യൂവ ഖുത്ല, ആന്തൂറിയം ഉത്സവം, താൽഫവാങ് കുത് എന്നിവയാണ് പ്രധാന ഉത്സവങ്ങൾ.

ചരിത്രം : 1972 മുതൽ 1987 വരെ കേന്ദ്രഭരണപ്രദേശമായിരുന്നു. 1986 ലെ 53-ാം ഭരണഘടനാ ഭേദഗതിയെത്തുടർന്ന് 1987 ഫെബ്രുവരി 20 ന് മിസോറമിന് സംസ്ഥാന പദവി ലഭിച്ചു. 'മിസോ' എന്ന വാക്കിന്റെ ഉദ്ഭവം വ്യക്തമല്ല. 19-ാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് മിഷനറിമാരുടെ സ്വാധീനത്തിൽ ഇവിടുത്തെ മിസോ ജനവിഭാഗം ക്രൈസ്തവരായി. സ്വന്തമായി ലിപി ഉപയോഗിക്കാൻ തുടങ്ങിയത് മിഷനറിമാരാണ്.

ആന്തൂറിയം ഉത്സവം : മിസോറാമിലെ പ്രശസ്ത ഉത്സവമാണിത്. വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച ഈ ഉത്സവം ആന്തൂറിയം പൂക്കുന്ന കാലത്താണു നടത്തുന്നത്. 2006 ൽ ആണ് ഈ ഉത്സവം ആരംഭിച്ചത്.

ചംഭായ് : വ്യാപാര നഗരം. നാലുവശത്തും കുന്നുകളാൽ ചുറ്റപ്പെട്ട ചംഭായ് താഴ്വര നെല്ക്കൃഷിക്ക് പ്രശസ്തം. 'മിസോറമിന്റെ നെല്ലറ' എന്നറിയപ്പെടുന്നു.

ഐസ്വാൾ : മിസോറമിന്റെ തലസ്ഥാന നഗരം. മിസോ വർഗക്കാരാണ് ഇവിടെ കൂടുതലും. ഐസ്വാൾ എന്ന വാക്കിന് 'ഏലത്തിന്റെ ഭൂമിക' എന്നാണർഥം.

മിസോറാമുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ
■ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കുന്നുകളില്‍ വസിക്കുന്ന ജനങ്ങളുടെ നാട്‌ എന്ന്‌ പേരിനര്‍ഥമുള്ള സംസ്ഥാനം - മിസോറാം
■ 'വ്യവസായങ്ങളില്ലാത്ത നാട്' എന്നറിയപ്പെടുന്നത് - മിസോറം
■ 2011-ലെ ഫോറസ്റ്റ്‌ റിപ്പോര്‍ട്ട്‌ പ്രകാരം ഇന്ത്യയില്‍ ശതമാനാടിസ്ഥാനത്തില്‍ (90.68) ഏറ്റവും കൂടുതല്‍ വനപ്രദേശമുള്ള സംസ്ഥാനം - മിസോറാം
■ വാൻടാങ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - മിസോറം
■ ഇന്ത്യയില്‍ കൂറുമാറ്റ നിയമത്തിലൂടെ അയോഗ്യനാക്കപ്പെട്ട ആദ്യ ലോക്സഭാംഗമായ ലാല്‍ഡു ഹോമ (1988) ഏത്‌ സംസ്ഥാനക്കാരനാണ്‌ - മിസോറാം
■ ഇന്ത്യയിലെ ഏറ്റവും സാക്ഷരതയുള്ള ജില്ല - സെർചിപ്പ്
■ ലുഷായ്‌ ഹില്‍ ഡിസ്ട്രിക്ട്‌ ഏത്‌ സംസ്ഥാനത്തിന്റെ പഴയ പേരാണ്‌ - മിസോറാം
■ സാക്ഷരതയിൽ രണ്ടാംസ്ഥാനത്തു നിൽക്കുന്ന സംസ്ഥാനം - മിസോറം
■ താംഡില്‍ തടാകം ഏതു സംസ്ഥാനത്താണ്‌ - മിസോറാം
■ ബ്ലൂ മൗണ്ടൻ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം- മിസോറം
■ ഐസ്വാള്‍ ഏത്‌ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്‌ - മിസോറാം
■ മിസോറമിലെ ഏറ്റവും വലിയ തടാകം - പാലക് തടാകം
■ ഏതാണ്‌ 1987-ല്‍ ഇന്ത്യയിലെ 23-ാമത്തെ സംസ്ഥാനമായത്‌ - മിസോറം
■ കൗണ്ടർ ഇൻസർജൻസി ആൻഡ് ജംഗിൾ വാർഫെയ്‌ർ സ്കൂൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം - മിസോറം
■ 2011 സെന്‍സസ്‌ പ്രകാരം സാക്ഷരതയില്‍ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം - മിസോറാം
■ മിസോറാമിലെ പ്രത്യേകതരം കാർഷിക സമ്പ്രദായം - ജും
■ 2011 സെന്‍സസ്‌ പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നഗരവത്കരിക്കപ്പെട്ട രണ്ടാമത്തെ സംസ്ഥാനം - മിസോറാം
■ മിസോറാമിൽ കാണപ്പെടുന്ന ഇന്ത്യയിലെ ഒരേയൊരു മനുഷ്യക്കുരങ്ങു വർഗം - ഹൂലോക്ക് ഗിബ്ബൺ
■ വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ നഗരവത്കരിക്കപ്പെട്ട സംസ്ഥാനം - മിസോറം
■ വടക്കുകിഴക്കന്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ നിയമസഭയില്‍ 60ന്‌ താഴെ സീറ്റുകളുള്ള ഏക സംസ്ഥാനം - മിസോറാം

No comments:

]]>
Powered by Blogger.