Indian States - Meghalaya | GK Boys

Indian States - Meghalaya | GK Boys
മേഘാലയ (Meghalaya)
തലസ്ഥാനംഷിലോങ്‌
രൂപീകൃതമായത് 21 ജനുവരി 1972
സംസ്ഥാന മൃഗംമേഘാവൃത പുലി
സംസ്ഥാന പക്ഷിഹിൽ മൈന
സംസ്ഥാന പുഷ്പം ലേഡി സ്ലിപ്പർ ഓർക്കിഡ്
സംസ്ഥാന വൃക്ഷം ഗ്മെലിന അർബോറിയ
വിസ്തീർണ്ണം22,720 ചകിമീ
ജനസംഖ്യ38,16,257
ജനസാന്ദ്രത132 / ചകിമീ
സ്ത്രീപുരുഷ അനുപാതം989/1000
സാക്ഷരത74.43%
ഭാഷഖാസി, ഗാരോ, ഇംഗ്ലീഷ്
ലോക്സഭാ സീറ്റുകൾ2
രാജ്യസഭാ സീറ്റുകൾ 1
അസംബ്ലി സീറ്റുകൾ 60
ജില്ലകൾ 12

ചരിത്രം
ലോകത്ത് മഴ പെയ്യുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന സ്ഥലങ്ങളാണല്ലോ മൗസിൻറാവും ചിറാപുഞ്ചിയും. ഇന്ത്യയുടെ ഒരു വടക്കുകിഴക്കൻ സംസ്ഥാനത്തിലാണ് ഈ സ്ഥലങ്ങൾ: മേഘാലയയിൽ. 'മേഘങ്ങളുടെ നാട്' എന്നാണ് ഈ പേരിനർഥം. പർവ്വതങ്ങളും മലകളും നിറഞ്ഞ ഭൂപ്രകൃതിയാണ് മേഘാലയയുടേത്. ജനങ്ങളിൽ നല്ലൊരു ഭാഗം ഗോത്രവർഗക്കാരാണ്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മൂന്നു ഗിരിവർഗസമൂഹങ്ങൾ ഇവിടെയാണുള്ളത്. ഘാസി, ജൈൻറ്റിയാൻ, ഗാരോ എന്നിവരാണ് ആ വർഗക്കാർ. ഘാസി, ഗാരോ, ഇംഗ്ലീഷ് എന്നിവയാണ് മേഘാലയയിലെ പ്രധാന ഭാഷകൾ.

'കിഴക്കിന്റെ സ്കോട്ട്ലൻഡ്' എന്നറിയപ്പെടുന്ന ഷില്ലോങ്ങാണ് മേഘാലയയുടെ തലസ്ഥാനം. സംസ്ഥാനത്തെ ഏറ്റവും ഉയരമുള്ള കൊടുമുടി ഷില്ലോങ് കൊടുമുടിയാണ്. മേഘാലയയിലെ മിക്കവാറും ജനങ്ങൾ കൃഷിയെ ആശ്രയിച്ചു കഴിയുന്നവരാണ്. എങ്കിലും ഇവിടുത്തെ കൃഷി രീതി വേണ്ടത്ര വികസിച്ചിട്ടില്ല. അരി, ചോളം എന്നിവയാണ് പ്രധാന ഭക്ഷ്യവിളകൾ. മേഘാലയയിലെ ഓറഞ്ച് പേരു കേട്ടതാണ്. മേഘാലയയിലെ ബൽപാക്റാം നാഷണൽ പാർക്കിൽ അപൂർവയിനം ജന്തുജാലങ്ങളുണ്ട്. ഇവിടെ കാണുന്ന ചുവപ്പുനിറത്തിലുള്ള പാണ്ഡെ പ്രശസ്തമാണ്. 1972 ജനുവരി 21 നാണ് മേഘാലയ പ്രത്യേക സംസ്ഥാനമായത്.

ഷിലോങ്‌ : മേഘാലയയുടെ തലസ്ഥാന നഗരം ഖാസി കുന്നുകളിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. യുഷൈലോങ് എന്ന ദേവതയുടെ പേരിൽനിന്നാണു ഷിലോങ് എന്ന പേരു രൂപം കൊണ്ടത്. ഇവിടെയുള്ള മനുഷ്യനിർമിത തടാകമായ വാർഡ്‌സ് തടാകം മനോഹരമാണ്.

ഗാരോ കുന്നുകൾ : ജൈവവൈവിധ്യത്താൽ സമ്പന്നമായ മേഖല. ഇവിടെയാണ് നോക്രെക് ബയോസ്ഫിയർ. മെമാങ് എന്നു വിളിക്കുന്ന അപൂർവയിനം നാരങ്ങാ ഇവിടെ വളരുന്നു. ഇന്ത്യയിലെ ആദ്യത്തെ ജീൻ സാങ്ച്വറി സ്ഥാപിതമായത് ഇവിടെയാണ്.

ജയ്ൻതിയ കുന്നുകൾ : ഇവിടെയുള്ള നാർതിയാങ്ങിലാണ് ജയ്ൻതിയ രാജാക്കന്മാരുടെ കൊട്ടാരം സ്ഥിതിചെയ്യുന്നത്. ജയ്ൻതിയപുർ ആയിരുന്നു ഇവരുടെ തലസ്ഥാനം.

മേഘാലയയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ
■ 'കിഴക്കിന്റെ സ്കോട്ട്ലൻഡ്' എന്നറിയപ്പെടുന്ന സ്ഥലം? - ഷില്ലോങ്
■ ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങൾ? - ചിറാപുഞ്ചി, മൗസിൻറാം
■ ചിറാപുഞ്ചിയുടെ പുതിയ പേര്? - സോഹ്റ
■ മേഘാലയയിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ - എലിഫൻറ് വെള്ളച്ചാട്ടം, മോസ്മോയ് വെള്ളച്ചാട്ടം
■ അസം റൈഫിൾസ്, നോർത്ത് ഈസ്റ്റേൺ ഹിൽ യൂണിവേഴ്സിറ്റി എന്നിവ സ്ഥിതിചെയ്യുന്നതെവിടെ? - ഷിലോങ്
■ ഇന്ത്യയിൽ ആദ്യമായി സോഷ്യൽ ഓഡിറ്റ് ലാ ആരംഭിച്ച സംസ്ഥാനം - മേഘാലയ
■ ഇന്ത്യയിലെ ഏറ്റവും നീളമുള്ള പ്രകൃതിദത്ത ഗുഹ? - ക്രീം ലെത്പ്രാഹ് ഗുഹ
■ മേഘാലയയെ പശ്ചിമ ബംഗാളുമായി ബന്ധിപ്പിക്കുന്ന ഇടനാഴി? - സിലിഗുരി
■ ഇന്ത്യയിലെ ആദ്യത്തെ ചെറി ബ്ലോസം ഫെസ്റ്റിവൽ നടന്ന സംസ്ഥാനം - മേഘാലയ
■ ഏതാണ് മേഘാലയയുടെ സംസ്ഥാന പക്ഷി? - ഹിൽ മൈന
■ മേഘങ്ങളുടെ പാര്‍പ്പിടം എന്നറിയപ്പെടുന്ന സംസ്ഥാനം - മേഘാലയ
■ ഖാസികളും കുക്കികളും ഏതു സംസ്ഥാനത്തെ ജനതയാണ്‌ - മേഘാലയ
■ മേഘാലയയിലെ കൊയ്ത്ത് ഉത്സവം - വാൻഗാല ഫെസ്റ്റിവൽ
■ ഖാസി ഭാഷ ഏതു സംസ്ഥാനത്തെ ഭാഷയാണ്‌ - മേഘാലയ
■ വ്യോമസേനയുടെ കിഴക്കൻ കമാന്റിന്റെ ആസ്ഥാനം - ഷിലോങ്
■ ഷിലോങിന്റെ പഴയ പേര് - യെദ്ദോ
■ ജയന്തിയ കുന്നുകള്‍ ഏതു സംസ്ഥാനത്താണ്‌ - മേഘാലയ
■ ഏത്‌ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്‌ ഷില്ലോംഗ്‌ - മേഘാലയ
■ നോക്രെക്‌ ബയോസ്ഫിയര്‍ റിസര്‍വ്‌ സ്ഥിതി ചെയ്യുന്ന സംസ്ഥാനം - മേഘാലയ
■ ഉമിയാം തടാകം ഏതു സംസ്ഥാനത്താണ്‌ - മേഘാലയ
■ 'ബാരാപാനി' എന്നറിയപ്പെടുന്ന തടാകം - ഉമിയാം
■ ഖാസി ഭാഷയിൽ 'കണ്ണീർ' എന്നർഥം വരുന്ന ഉമിയാം തടാകത്തിൽ നിന്നും ഉദ്ഭവിക്കുന്ന നദി - ഉമിയാം നദി
■ മോസ്മായ്‌ വെള്ളച്ചാട്ടം ഏതു സംസ്ഥാനത്താണ്‌ - മേഘാലയ
■ ഗാരോ കുന്നുകള്‍ ഏതു സംസ്ഥാനത്താണ്‌ - മേഘാലയ
■ ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം - മൗളിനോങ്
■ ലേഡി ഹിലാരി പാര്‍ക്ക്‌ ഏതു സംസ്ഥാനത്താണ്‌ - മേഘാലയ
■ ഉംറോയി വിമാനത്താവളം ഏത്‌ സംസ്ഥാനത്താണ്‌ - മേഘാലയ
■ സിജു വന്യജീവി സങ്കേതം ഏത്‌ സംസ്ഥാനത്താണ്‌ - മേഘാലയ
■ ഖാസി കുന്നുകള്‍ ഏതു സംസ്ഥാനത്താണ്‌ - മേഘാലയ
■ മലയാളിയായ എംഎം തോമസ്‌ ഗവര്‍ണായ സംസ്ഥാനം - മേഘാലയ
■ 'ശാശ്വതമായ കാറ്റിന്റെ പ്രദേശം', 'ആത്മാവിന്റെ ആവാസകേന്ദ്രം' എന്നീ പേരുകളിൽ അറിയപ്പെടുന്ന മേഘാലയയിലെ ദേശീയോദ്യാനം - ബാൽഫാക്രം ദേശീയോദ്യാനം

No comments:

]]>
Powered by Blogger.