Indian States - Manipur | GK Boys

Indian States - Manipur | GK Boys
മണിപ്പൂർ സംസ്ഥാനം (Manipur)
തലസ്ഥാനംഇംഫാൽ
രൂപീകൃതമായത് 1972 ജനുവരി 21
സംസ്ഥാന മൃഗംസാങ്ഗായ്
സംസ്ഥാന പക്ഷിമിസ് ഹ്യൂംസ് ഫീസന്റ്
സംസ്ഥാന പുഷ്പം ഷിരുയി ലില്ലി
സംസ്ഥാന വൃക്ഷം ബോൺസം
വിസ്തീർണ്ണം22,327 ചകിമീ
ജനസംഖ്യ36,49,125
ജനസാന്ദ്രത128 / ചകിമീ
സ്ത്രീപുരുഷ അനുപാതം985/1000
സാക്ഷരത76.94%
ഭാഷമണിപ്പൂരി
ലോക്സഭാ സീറ്റുകൾ2
രാജ്യസഭാ സീറ്റുകൾ 1
അസംബ്ലി സീറ്റുകൾ 60
ജില്ലകൾ 16

ജില്ലകൾ
ബിഷ്ണുപൂർതൗബൽ
ഇംഫാൽ ഈസ്റ്റ്ഇംഫാൽ വെസ്റ്റ്
സേനാപതിഉഖ്രുൽ
ചന്ദൽചുരാചന്ദ്പൂർ
തമെംഗ്ലോംഗ്ജിരിബാം
കാങ്‌പോപ്പികാക്കിംഗ്
തെങ്നൂപൽകാംജോങ്
മോനെഫെർസാൾ

ചരിത്രം
മണിപ്പൂരിന്റെ രാഷ്ട്രീയ ചരിത്രം ആരംഭിക്കുന്നത് എഡി 33 ൽ നോങ്ദ ലെയ്റെൻ പഖാങ്ബ മണിപ്പുരിന്റെ രാജാവായി അധികാരമേറ്റതിനെത്തുടർന്നാണ്. 1891 ൽ ബ്രിട്ടീഷുകാർ മണിപ്പൂരിൽ ആധിപത്യം സ്ഥാപിച്ചു. സ്വാതന്ത്യാനന്തരം 1949 ൽ മണിപ്പൂർ ഇന്ത്യൻ യൂണിയനിൽ ലയിച്ചു. 1972 ജനുവരി 21 ന് മണിപ്പുരിന് സംസ്ഥാനപദവി ലഭിച്ചു.

ഇംഫാൽ കുന്നുകൾ സംസ്ഥാന പുഷ്പമായ ‘സിറോയ് ലില്ലി’ യുടെ ആവാസകേന്ദ്രമാണ്. ഇവിടത്തെ പ്രധാന ജനവിഭാഗം മെയ്തെയ് ആണ്. കീബെയ് ലംജാവോ നാഷണൽ പാർക്കിൽ സംസ്ഥാന മൃഗമായ സാങ്ഗായ് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ‘നൃത്തം ചെയ്യുന്ന മാൻ’ എന്ന വിശേഷണം ഇതിനുണ്ട്. ‘രത്നങ്ങളുടെ നാട്’ എന്നാണ് മണിപ്പുർ എന്ന വാക്കിനർഥം. ‘ഇന്ത്യയുടെ രത്നം’ എന്നാണ് നെഹ്റു മണിപ്പുരിനെ വിശേഷിപ്പിച്ചത്.

ഹൈക്രു ഹിറ്റോൻഗ്ബ് – നമ്മുടെ നാട്ടിലെ വള്ളംകളിപോലെ വീതികുറഞ്ഞ വള്ളങ്ങൾ തമ്മിൽ മത്സരിക്കുന്നു. മെയ്നി കലണ്ടർ പ്രകാരം ലാങ്ബാൻ (സെപ്റ്റംബർ) മാസത്തിലെ 11-ാം ദിവസമാണ് ഇതു നടത്തുന്നത്.

ഗാങ് നാഗൈ ഉത്സവം – അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം ഡിസംബർ, ജനുവരി മാസത്തിലാണ് ഈ ആഘോഷം അരങ്ങേറുന്നത്.

യോഷാങ് – ഹോളി കാലഘട്ടത്തിൽ തന്നെയാണിത് ആഘോഷിക്കുന്നത്. താബൽ ചോങ്ബാ എന്നൊരു ഗ്രാമീണ നൃത്തം ഈ അവസരത്തിൽ അരങ്ങേറുന്നു. ഫാൽഗുന മാസത്തിലെ പൂർണ ചന്ദ്രനെ കാണുന്ന ദിവസമാണിത്.

ശ്രീ ഗോവിന്ദജി ക്ഷേത്രം – വൈഷ്ണവരുടെ പ്രധാന ആരാധനാലയമാണ്.

ചെയ്രബാ – മണിപ്പൂരി നവവത്സര ഉത്സനമാണ്. വിവിധ ദൈവങ്ങൾക്കു വിവിധ തരം നൈവേദ്യം ഒരുക്കുന്നു. ഗ്രാമവാസികൾ അടുത്തുള്ള കുന്നിൻമുകളിൽ കയറുന്നു.

കാംഗ്ലാ കോട്ട – മണിപ്പുർ രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു ഈ കോട്ട. 1892 ൽ ബ്രിട്ടീഷുകാർ ഇവിടം കീഴടക്കുന്നതുവരെ ഇവിടെയായിരുന്നു ആസ്ഥാനം.

മണിപ്പൂരുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ
■ ലോക്തക് ജലവൈദ്യുതപദ്ധിതി ഏതു സംസ്ഥാനത്ത്
■ മണിപ്പൂരിലെ ക്ലാസിക്കൽ നൃത്തരൂപം - മണിപ്പൂരി
■ ഭാരതരത്നം എന്നറിയപ്പെടുന്ന സംസ്ഥാനം - മണിപ്പൂർ
■ വടക്കു കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ തടാകമായ ലോക്തക് തടാകം ഏതു സംസ്ഥാനത്താണ്
■ കെയ്ബുൾലാംജാവോ ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്
■ മാവോ ഹിൽ സ്റ്റേഷൻ ഏത് സംസ്ഥാനത്ത്
■ ഇന്ത്യയുടെ രത്നം എന്ന് ജവാഹർലാൽ നെഹ്‌റു വിശേഷിപ്പിച്ച സംസ്ഥാനം
■ മണിപ്പൂർ ഹൈക്കോടതി നിലവിൽ വന്ന വർഷം - 2013
■ ഇന്ത്യയിലെ ആദ്യത്തെ സെൻട്രൽ അഗ്രികൾച്ചർ യൂണിവേഴ്സിറ്റി - ഇംഫാൽ
■ 'ഇന്ത്യയുടെ സ്വിറ്റ്‌സർലാൻഡ്' എന്ന് മണിപ്പൂരിനെ വിശേഷിപ്പിച്ച വൈസ്രോയി - ഇർവിൻ പ്രഭു
■ ഒഴുകുന്ന ദേശീയോദ്യാനമായ കെയ്ബുൾലാംജാവോ സ്ഥിതി ചെയ്യുന്ന തടാകം - ലോക്തക്
■ ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന പ്രാഥമിക വിദ്യാലയം സ്ഥിതിചെയ്യുന്നത് - ലോക്തക് തടാകത്തിൽ
■ ലോക്തക് തടാകത്തിലെ സംരക്ഷിത മൃഗം - സാങ്ഗായ് മാൻ
■ പൂർണമായും സ്ത്രീകൾ നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മാർക്കറ്റ് - ക്വയിറാംബന്ദ് മാർക്കറ്റ് (ഇംഫാളിൽ)
■ പ്രസിദ്ധമായ കാംഗ്ല കോട്ട സ്ഥിതിചെയ്യുന്നത് - ഇംഫാളിൽ
■ ലോങ്ജോം യുദ്ധസ്മാരകം സ്ഥിതിചെയ്യുന്ന സംസ്ഥാനം - ഇംഫാൽ
■ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ ഒഴുകുന്ന 'വാട്ടർ ഹാൻഡ്‌ലൂം ഹട്ട്' നിലവിൽ വന്നത് - ലോക്തക് തടാകത്തിൽ
■ സദ്ഭരണത്തിനായി 'ഗോ ടു വില്ലജ്' എന്ന പദ്ധിതി ആരംഭിച്ച സംസ്ഥാനം - മണിപ്പൂർ
■ അടുത്തിടെ 'ഖോങ്ജോം ഡേ' ആചരിച്ച സംസ്ഥാനം - മണിപ്പുർ (ആംഗ്ലോ - മണിപ്പൂരി യുദ്ധത്തിലെ രക്തസാക്ഷികളുടെ സ്മരണയ്ക്കാണ് ദിനാചരണം)
■ ഇന്ത്യയിൽ പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്തിയ ആദ്യ സംസ്ഥാനം - മണിപ്പൂർ
■ 'ജുവൽ ബോക്സ് ഓഫ് മണിപ്പുർ' എന്നു വിശേഷിപ്പിക്കുന്നത് - മണിപ്പുർ സുവോളജിക്കൽ പാർക്ക്
■ ശ്രീകൃഷ്ണ ഭഗവാന്റെ ജീവിത മുഹൂർത്തങ്ങൾ ഉൾക്കൊള്ളുന്ന നൃത്തരൂപം - മണിപ്പൂരി
■ മണിപ്പൂരി നൃത്തത്തെ ലോകപ്രസിദ്ധമാക്കിയത് - രബീന്ദ്രനാഥ ടാഗോർ
■ ഇന്ത്യയിൽ കോമൺവെൽത്ത് സെമിത്തേരി സ്ഥിതിചെയ്യുന്നതെവിടെ - മണിപ്പുർ
■ മണിപ്പൂരിലെ തീവ്രവാദി സംഘടന - യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രന്റ് (UNLF)
■ ഈറോം ഷാനു ഷർമിള ഏത് സംസ്ഥാനത്തുനിന്നുള്ള സമരനായികയാണ് - മണിപ്പൂർ
■ മണിപ്പൂരിന്റെ 'ഉരുക്കു വനിത' - ഈറോം ഷർമിള
■ 'മെൻഗൗബി' എന്നറിയപ്പെടുന്നത് - ഈറോം ഷർമിള
■ ഈറോം ഷർമിള എന്ന മനുഷ്യാവകാശ പ്രവർത്തക നിരാഹാര സമരം നടത്തിയത് ഏതു നിയമത്തിനെതിരെ - അഫ്‌സ്പ
■ ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിലവിലുള്ള പ്രത്യേക സൈനികാധികാര നിയമം - AFSPA
■ അഫ്‌സ്പ നിയമം നിലവിൽ വന്നത് - 1958
■ ഈറോം ഷർമിള എത്രകൊല്ലം നിരാഹാര സമരം അനുഷ്ഠിച്ചു - 16 വർഷം (2000 നവംബർ 4 - 2016 ഓഗസ്റ്റ് 9)
■ ഈറോം ഷർമിള രചിച്ച കൃതി - ഫ്രാഗ്രൻസ് ഓഫ് പീസ്

No comments:

]]>
Powered by Blogger.