Indian States - Madhya Pradesh| GK Boys

Indian States - Madhya Pradesh| GK Boys
മധ്യപ്രദേശ് സംസ്ഥാനം (Madhya Pradesh)
തലസ്ഥാനംഭോപ്പാൽ
സംസ്ഥാന മൃഗംസ്വാംപ് ഡീർ
സംസ്ഥാന പക്ഷിഏഷ്യൻ പാരഡൈസ് ഫ്ലൈകാച്ചർ
വിസ്തീർണ്ണം3,08,000 ചകിമീ
ജനസംഖ്യ7,26,26,809
ജനസാന്ദ്രത236 / ചകിമീ
സ്ത്രീപുരുഷ അനുപാതം931/1000
സാക്ഷരത70.63%
ഭാഷഹിന്ദി
ലോക്സഭാ സീറ്റുകൾ29
രാജ്യസഭാ സീറ്റുകൾ 11
അസംബ്ലി സീറ്റുകൾ 230
ജില്ലകൾ 51

ജില്ലകൾ
ബദ്വാനി ബലാഘട്ട്
ബേതുൽഭിൻഡ്
ഭോപ്പാൽഛത്രപുർ
ചിന്ദ് വാര ദാമോഹ്
ദടിയദിവാസ്
ധർഡിൻഡോറി
പൂർവ് നിമാർ (ഖണ്ട്വ)ഗുണ
ഗ്വാളിയാർഹർദാ
ഇൻഡോർഹോഷൻബാദ്
ജബൽപുർജബുവ
കട്നിമണ്ടല
മണ്ട്സോർമൊറേന
നർസിങ്പുർനീമച്ച്
പന്നറയ്സൺ
റാജ്ഗഡ്റത് ലം
റെവസാഗർ
സത്നസെഹോർ
സിയോണിഷഹ്ഡോൽ
ഷാജാപുർഷിയോപുർ
ശിവപുരി സീധി
തികംഗഡ്ഉജ്ജയിൻ
ഉമറിയവിദിഷ
പശ്ചിം നിമാർ (ഖർഗോൺ)അശോക്നഗർ
ബർഹാപുർഅനുപ്പുർ
അലിരാജ്പുർബഡ് വാനി
ആഗർ

അതിർത്തികൾ
വടക്ക് – ഉത്തർപ്രദേശ്
തെക്ക് – മഹാരാഷ്ട്ര
കിഴക്ക് – ഛത്തീസ്ഗഡ്
പടിഞ്ഞാറ് – രാജസ്ഥാൻ, ഗുജറാത്ത്

ചരിത്രം
പ്രാചീനകാലത്ത് അശോകചക്രവർത്തിയുടെയും ഗുപ്തരാജവംശത്തിന്റെയും ഭരണത്തിൻകീഴിലായിരുന്നു. അഖില്യാബായി, കമലാപതി, ദുർഗാവതി എന്നീ വനിതകൾ ഈ പ്രദേശത്തിന്റെ ഭരണാധികാരികളായിരുന്നിട്ടുണ്ട്. 1956 നവംബർ ഒന്നിനു മധ്യപ്രദേശ് സംസ്ഥാനം നിലവിൽ വന്നു. രാജഭോജൻ 11-ാം നൂറ്റണ്ടിൽ സ്ഥാപിച്ച ഭോജപാൽ നഗരമാണ് ഇന്നത്തെ ഭോപ്പാൽ. സിന്ധ്യ രാജവംശത്തിന്റെ തലസ്ഥാന നഗരമായിരുന്നു ഗ്വാളിയാർ. ശിപ്രനദിയുടെ കരയിൽ സ്ഥിതി ചെയ്യുന്ന പുണ്യനഗരമാണ് ഉജ്ജയിനി.

ദഗോരിയ ഹാട്ട് ഉത്സവം പ്രണയത്തിന്റെ ഉത്സവമാണ്. മാർച്ച് മാസത്തിൽ ഹോളിക്കു മുൻപു നടക്കുന്നു. ചെറുപ്പക്കാരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തങ്ങളുടെ ഇണകളെ കണ്ടെത്തി അന്ന് ഒളിച്ചോടാം. പരസ്പരം ഇഷ്ടപ്പെട്ടാൽ ഇഷ്ടപ്പെട്ടയാളുടെ മുഖത്ത് ചുവന്ന ചായം പുരട്ടുന്നു.

ഖജുരാഹോ ഝാൻസിയിൽനിന്ന് 175 കിലോമീറ്റർ തെക്കു കിഴക്കാണ് ഖജുരാവോ. നാഗര മാതൃകയിലുള്ള ഹിന്ദുക്ഷേത്രങ്ങളും ജൈനക്ഷേത്രങ്ങളും ഇവിടെയുണ്ട്. 12-ാം നൂറ്റണ്ടിൽ നിർമിച്ചവയാണ് ഇവിടത്തെ ക്ഷേത്രങ്ങൾ എന്നു ചരിത്രരേഖകൾ പറയുന്നു.

ഖജുരാഹോ ഉത്സവം ഇതൊരു നൃത്തോത്സവമാണ്. ഖജുരാഹോവിൽ ഫെബ്രുവരി ആദ്യവാരം നടക്കുന്നു. ക്ലാസിക്കൽ നൃത്തരൂപങ്ങളാണ് ഇവിടെ അവതരിപ്പിക്കുന്നത്.

ഭോപ്പാൽ ഇന്ത്യയിലെ ഹരിത നഗരങ്ങളിൽ ഒന്നാണ്. രണ്ടു തടാകങ്ങളാണ് ഈ നഗരങ്ങളുടെ പ്രത്യേകത. ഇതിൽ അപ്പർ ലേക്ക് എന്നറിയപ്പെടുന്ന തടാകത്തിനരികിലാണ് വൻ വിഹാർ നാഷനൽ പാർക്ക്. അപുർവമായ ജൈന ശിൽപചാതുരി വെളിവാക്കുന്ന ശിൽപങ്ങൾ സംസ്ഥാന മ്യൂസിയത്തിൽ ഉണ്ട്.

സാഞ്ചി ബുദ്ധവിഹാരമായിരുന്നു. ഭോപ്പാലിൽനിന്നു 46 കിമീ വടക്കു കിഴക്ക് ആണ്. ക്രിസ്തുവിനു മുൻപ് മൂന്നാം നൂറ്റണ്ടിൽ അശോകൻ പണികഴിപ്പിച്ചതാണിത്. മനോഹരമായ കൊത്തുപണികൾ നിറഞ്ഞ നാലു കവാടങ്ങൾ ഇവിടെയുണ്ട്.

ഭീംബെട്ക ആദിമ മനുഷ്യന്റെ ആവാസകേന്ദ്രമായിരുന്നു ഭീംബെട്കയിലെ ഗുഹകൾ.

ഗ്വാളിയാർ ഗ്വാളിയാറിലെ കൊട്ടാരം പ്രശസ്തമാണ്. ഒരു കാലത്ത് മുഗൾ സാമ്രാജ്യത്തിലെ ജയിലായിരുന്ന മാൻ മന്ദിർ കൊട്ടാരം, സിന്ധ്യ രാജവംശം നിർമിച്ച ജയ് വിലാസ് കൊട്ടാരം എന്നിവയും ചരിത്രപ്രാധാന്യമുള്ള ഇടങ്ങളാണ്.

മധ്യപ്രദേശുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ
■ ഇന്ത്യയിലെ രണ്ടാമത്തെ വലിയ സംസ്ഥാനം - മധ്യ പ്രദേശ്
■ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വജ്രം ഖനനം ചെയ്യുന്ന സംസ്ഥാനം - മധ്യ പ്രദേശ്
■ ഗുഡ്ക നിരോധിച്ച ആദ്യ സംസ്ഥാനം - മധ്യ പ്രദേശ്
■ മധ്യപ്രദേശിന്റെയും മഹാരാഷ്ട്രയുടെയും അതിർത്തിയിലൂടെ ഒഴുകുന്ന നദി - നർമദ
■ ഇന്ത്യയുടെ സോയാ സംസ്ഥാനം എന്നറിയപ്പെടുന്നത് - മധ്യ പ്രദേശ്
■ ഏറ്റവും കൂടുതൽ സോയാബീൻ ഉല്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം - മധ്യ പ്രദേശ്
■ ഇന്ത്യയിലെ ആദ്യ ചോളം ഫെസ്റ്റിവലിന് വേദിയായ സംസ്ഥാനം - മധ്യ പ്രദേശ്
■ കബീർ സമ്മാനം നൽകുന്ന സംസ്ഥാനം - മധ്യ പ്രദേശ്
■ സതി എന്ന ദുരാചാരത്തെക്കുറിച്ചുള്ള ഏറ്റവും പഴക്കമുള്ള തെളിവുകൾ ലഭിച്ച സ്ഥലം - ഏറാൻ
■ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഡയൽ 100 മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം - മധ്യ പ്രദേശ്
■ അടുത്തിടെ ജോഗ്രഫിക്കൽ ഇൻഡിക്കേഷൻ (GI) ടാഗ് ലഭിച്ച കടകനാഥ് ചിക്കൻ ഏത് സംസ്ഥാനത്തിലെ പക്ഷിയാണ്‌
■ മധ്യപ്രദേശിന്റെയും ഗുജറാത്തിന്റെയും അതിർത്തിയിലൂടെ ഒഴുകുന്ന നദി - നർമദ
■ 'ഗ്രാമസമ്പർക്ക്' പദ്ധിതിയിലൂടെ എല്ലാ ഗ്രാമങ്ങളെയും ഇന്റർനെറ്റിലൂടെ ബന്ധിപ്പിച്ച ആദ്യ സംസ്ഥാനം
■ മധ്യപ്രദേശിലെ അമർകാണ്ടക് മലനിരകളിൽ ഉത്ഭവിക്കുന്ന നദി - നർമദ
■ ഓഗസ്റ്റ് 14 ഷഹീദ് സമ്മാൻ ദിവസ് ആയി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം
■ ചമ്പൽ കാടുകൾ, ഗ്വാളിയർ കോട്ട എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം
■ ഇന്ത്യയിൽ ആദ്യമായി സാമ്പത്തിക വർഷം ഏപ്രിൽ-മാർച്ചിൽ നിന്നും ജനുവരി-ഡിസംബർ ആക്കി മാറ്റിയ സംസ്ഥാനം
■ പ്രാചീന ഭാരതത്തിലെ ഏത് കവിയുടെ സ്മരണാർത്ഥമാണ് മധ്യ പ്രദേശ് സർക്കാർ ഉജ്ജയിനിയിൽ അക്കാദമി സ്ഥാപിച്ചിട്ടുള്ളത് - കാളിദാസൻ
■ ഏത് പ്രശസ്ത സംസ്കൃത കവിയുടെ പേരിലാണ് മധ്യപ്രദേശ് സർക്കാർ പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുള്ളത് - കാളിദാസൻ
■ താൻസെൻ സമ്മാനം നൽകുന്നത് ഏത് സംസ്ഥാനത്തെ ഗവൺമെന്റാണ്
■ വജ്രഖനിയായ പന്ന ഏത് സംസ്ഥാനത്ത്
■ ശിലായുഗമനുഷ്യൻ താമസിച്ചിരുന്ന ഭിംഭേട്ക ഗുഹകൾ ഏത് സംസ്ഥാനത്ത്
■ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള സംസ്ഥാനം
■ വ്യാപം അഴിമതിക്കേസുമായി ബന്ധപ്പെട്ട സംസ്ഥാനം
■ യുനെസ്കോ ലോകപൈതൃകമായി അംഗീകരിച്ച ഭിംഭേട്ക ഗുഹകൾ ഏത് സംസ്ഥാനത്താണ്
■ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗിരിവർഗക്കാർ ഉള്ള സംസ്ഥാനം
■ കൻഹ ദേശീയോദ്യാനം ഏത് സംസ്ഥാനത്ത്
■ സുംഗവംശത്തിന്റെ തലസ്ഥാനമായിരുന്ന വിദിഷ ഏത് സംസ്ഥാനത്താണ്
■ 'ആനന്ദ് വിഭാഗ്' എന്ന വകുപ്പ് ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം
■ ഏറ്റവും കൂടുതൽ വനപ്രദേശമുള്ള ഇന്ത്യൻ സംസ്ഥാനം
■ ബുദ്ധമത കേന്ദ്രമായ സാഞ്ചി ഏത് സംസ്ഥാനത്താണ്
■ ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധമത സ്തൂപം - സാഞ്ചി
■ സാഞ്ചി സ്തൂപം നിർമിച്ചത് - അശോകൻ
■ പുതിയ 200 രൂപ നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം - സാഞ്ചി സ്തൂപം
■ സാഞ്ചി സ്തൂപം ഏത് സംസ്ഥാനത്താണ്
■ കാളിദാസ സമ്മാനം നൽകുന്നത് ഏത് സംസ്ഥാന സർക്കാരാണ്
■ ധുവാൻധർ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത് - മധ്യപ്രദേശ്
■ ഇന്ത്യയിലെ കടുവാ സംസ്ഥാനം എന്നറിയപ്പെടുന്നത്
■ 'വിസ്മയങ്ങളുടെ കുന്ന്' എന്നറിയപ്പെടുന്ന 'ചിത്രകൂട്' സ്ഥിതിചെയ്യുന്നത് - വിന്ധ്യ സത്പുര പർവതത്തിൽ
■ ഇന്ത്യയിലെ ആദ്യത്തെ പശു സങ്കേതം നിലവിൽ വന്ന സംസ്ഥാനം
■ മധ്യപ്രദേശിലെ മലഞ്ച്ഖണ്ഡ് ഖനി ഏത് ലോഹത്തിനാണ് പ്രസിദ്ധം - ചെമ്പ്
■ മധ്യപ്രദേശിൽ എവിടെയാണ് ആൽക്കലോയ്ഡ് ഫാക്ടറി സ്ഥിതിചെയ്യുന്നത് - നീമഞ്ച്
■ മധ്യപ്രദേശിൽ സെക്യൂരിറ്റി പേപ്പർമിൽ സ്ഥാപിച്ചിരിക്കുന്ന സ്ഥലം - ഹോഷംഗബാദ്
■ ബോറി - സാത്പുര ടൈഗർ റിസർവ് ഏത് സംസ്ഥാനത്ത്
■ വാഹന നിർമ്മാണത്തിന് പ്രസിദ്ധമായ 'ഇന്ത്യൻ ഡെട്രോയിറ്റ്' എന്നറിയപ്പെടുന്നത് - പീതാംബൂർ
■ ഇന്ത്യയിലാദ്യമായി പന്ത്രണ്ട് വയസ്സിൽ താഴേയുള്ള പെൺകുട്ടികളെ ബലാൽസംഗം ചെയ്യുന്നവർക്ക് വധശിക്ഷ നൽകാനായി ബിൽ പാസാക്കിയ സംസ്ഥാനം
■ ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന സംസ്ഥാനം
■ ഇന്ത്യയിലെ ആദ്യ ന്യൂസ് പ്രിന്റ് ഫാക്ടറി സ്ഥാപിതമായത് - നേപ്പാ നഗർ
■ ഏതു സംസ്ഥാനം വിഭജിച്ചാണ് ഛത്തീസ്ഗഢ് രൂപവൽക്കരിച്ചത്
■ വനപ്രദേശത്തിന്റെ വിസ്തീർണം ഏറ്റവും കൂടുതൽ ഏത് സംസ്ഥാനത്താണ്
■ ലോകത്തിലെ ആദ്യത്തെ വെള്ളക്കടുവ സംരക്ഷണ കേന്ദ്രം (മുകുന്ദപൂർ) ആരംഭിച്ച സംസ്ഥാനം
■ മധ്യപ്രദേശിലെ ഏറ്റവും വലിയ നഗരം - ഇൻഡോർ
■ മധ്യപ്രദേശ് സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ആസ്ഥാനം - ഇൻഡോർ
■ മധ്യപ്രദേശിന്റെ വ്യാവസായിക തലസ്ഥാനം - ഇൻഡോർ
■ മധ്യഭാരത് സംസ്ഥാനത്തിന്റെ വേനൽക്കാല തലസ്ഥാനമായിരുന്നത് (1948 -1956) - ഇൻഡോർ
■ ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷൻ ആയ കിംഗ് എഡ്വേർഡ് മെഡിക്കൽ സ്കൂൾ 1848 - ൽ സ്ഥാപിതമായ നഗരം - ഇൻഡോർ
■ ഐ.ഐ.ടി.യും ഐ.ഐ.എമ്മും സ്ഥാപിതമായ ആദ്യ ഇന്ത്യൻ നഗരം - ഇൻഡോർ
■ ദേവി അഹല്യാബായ് ഹോൾക്കർ വിമാനത്താവളം എവിടെയാണ് - ഇൻഡോർ
■ മാൾവ പീഠഭൂമിയിലെ ഏറ്റവും വലിയ നഗരം - ഇൻഡോർ
■ മധ്യപ്രദേശിൽ കുംഭമേള നടക്കുന്ന സ്ഥലം - ഉജ്ജയിനി
■ സന്ദീപനി മഹർഷിയുടെ കീഴിൽ ശ്രീകൃഷ്ണൻ വിദ്യ അഭ്യസിച്ച സ്ഥലം - ഉജ്ജയിനി
■ പ്രാചീന കാലത്ത് മാൾവ പീഠഭൂമിയുടെ രാഷ്ട്രീയ - സാംസ്‌കാരിക തലസ്ഥാനമായിരുന്ന നഗരം - ഉജ്ജയിനി
■ മഹാകാലേശ്വര ക്ഷേത്രം എവിടെയാണ് - ഉജ്ജയിനി
■ അവന്തി രാജ്യത്തിൻറെ തലസ്ഥാനമായിരുന്നത് - ഉജ്ജയിനി
■ രാജാവാകുന്നതിന് മുമ്പ് അശോകൻ എവിടുത്തെ പ്രതിപുരുഷനായിരുന്നു - ഉജ്ജയിനി
■ കാളിദാസ അക്കാദമി എവിടെയാണ് - ഉജ്ജയിനി
■ കാളിദാസ ഫെസ്റ്റിവൽ നടത്തുന്നത് എവിടെവെച്ചാണ് - ഉജ്ജയിനി
■ കാളിദാസന്റെ മേഘദൂതത്തിൽ പരാമർശിതമായ നഗരം - ഉജ്ജയിനി
■ ഉജ്ജയിനി ഏത് നദീതീരത്ത് - ക്ഷിപ്ര
■ ഉജ്ജയിനി തലസ്ഥാനമാക്കിയ ഗുപ്തരാജാവ് - ചന്ദ്രഗുപ്തൻ രണ്ടാമൻ
■ ഗുപ്തവംശത്തിന്റെ രണ്ടാം തലസ്ഥാനമായിരുന്നത് - ഉജ്ജയിനി
■ പ്രതിഹാരവംശത്തിന്റെ ശാഖ മാൾവയിൽ ഉജ്ജയിനി തലസ്ഥാനമാക്കി സ്ഥാപിച്ചത് - നാഗഭട്ടൻ ഒന്നാമൻ
■ ഭർതൃഹരി ഗുഹകൾ എവിടെയാണ് - ഉജ്ജയിനി
■ ഭാരതീയ വിദ്യ ഭവൻ മ്യൂസിയം എവിടെയാണ് - ഉജ്ജയിനി
■ ഖജുരാഹോ ക്ഷേത്രങ്ങൾ ഏത് സംസ്ഥാനത്താണ്
■ ഛന്ദേല രാജാക്കന്മാരുടെ തലസ്ഥാനം - ഖജുരാഹോ
■ ഇന്ത്യൻ ക്ഷേത്രശില്പവിദ്യയുടെ മെക്ക - ഖജുരാഹോ
■ കാന്ദരീയ മഹാദേവ ക്ഷേത്രം എവിടെയാണ് - ഖജുരാഹോ
■ ഖജുരാഹോ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട മതങ്ങൾ - ജൈനമതവും ശൈവമതവും
■ ഖജുരാഹോ ക്ഷേത്രം പണികഴിപ്പിച്ചത് - ഛന്ദേലൻമാർ
■ മധ്യപ്രദേശ് ഹൈക്കോടതിയുടെ ആസ്ഥാനം - ജബൽപൂർ
■ ജബൽപൂർ ഏതുനദിയുടെ തീരത്ത് - നർമദ
■ ലെൻസ് വ്യവസായത്തിന് പ്രസിദ്ധമായ പട്ടണം - ജബൽപൂർ
■ ഭോപ്പാൽ ദുരന്തം നടന്ന വർഷം - 1984 ഡിസംബർ 3
■ ഭോപ്പാൽ ദുരന്തത്തിനു കാരണമായ കമ്പനി - യൂണിയൻ കാർബൈഡ്
■ ഭോപ്പാൽ ദുരന്തത്തിനു കാരണമായ രാസവസ്തു - മിഥൈൽ ഐസോസയനേറ്റ്
■ നാഷണൽ ജുഡീഷ്യൽ അക്കാദമി എവിടെയാണ് - ഭോപ്പാൽ
■ ഇന്ത്യയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്‌മെന്റ് എവിടെയാണ് - ഭോപ്പാൽ
■ ഭാരത് ഭവൻ എന്ന മൾട്ടി ആർട്ട് സെന്റർ സ്ഥിതിചെയ്യുന്ന നഗരം - ഭോപ്പാൽ
■ ഭോപ്പാലിന്റെ സ്ഥാപകനായ പരമാര വംശ രാജാവ് - ഭോജൻ
■ മറാത്ത വംശമായ സിന്ധ്യ എവിടെയാണ് ഭരിച്ചത് - ഗ്വാളിയോർ
■ മൺപാത്ര നിർമ്മാണത്തിന് പ്രശസ്തമായ നഗരം - ഗ്വാളിയോർ
■ ഗ്വാളിയോർ മുമ്പ് ഭരിച്ചിരുന്ന രാജവംശം - സിന്ധ്യ
■ ലക്ഷ്മിഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ എവിടെയാണ് - ഗ്വാളിയോർ
■ താൻസെൻ എന്ന പേര് നൽകിയത് - ഗ്വാളിയോർ രാജാവ് വിക്രംജിത്ത്
■ അക്ബർ പ്രോത്സാഹിപ്പിച്ച ഗ്വാളിയോറിലെ സംഗീതജ്ഞൻ - താൻസെൻ
■ താൻസെൻ സ്മാരകം എവിടെയാണ് - ഗ്വാളിയോർ
■ ഝാൻസിറാണി കൊല്ലപ്പെട്ടത് (1858 ജൂൺ 18) എവിടെ വച്ചാണ് - ഗ്വാളിയോർ
■ ഝാൻസിറാണിയുടെ ജന്മസ്ഥലം - ഗ്വാളിയോർ
■ വാജ്‌പേയിയുടെ ജന്മസ്ഥലം - ഗ്വാളിയോർ

No comments:

]]>
Powered by Blogger.