Indian States - Goa | GK Boys

Indian States - Goa | GK Boys
ഗോവ (Goa)
തലസ്ഥാനംപനജി
സംസ്ഥാന മൃഗം ഇന്ത്യൻ ബൈസൺ (Gaur)
സംസ്ഥാന പക്ഷി ബ്ലാക്ക് ക്രസ്റ്റഡ് ബുൾബുൾ
വിസ്തീർണ്ണം 3702 ചകിമീ
ജനസംഖ്യ 14,58,545
ജനസാന്ദ്രത 394 / ചകിമീ
സ്ത്രീപുരുഷ അനുപാതം 973/1000
സാക്ഷരത 87.40%
ഭാഷകൾ കൊങ്കണി, മറാഠി
ലോക്സഭാ സീറ്റുകൾ 2
രാജ്യസഭാ സീറ്റുകൾ 1
അസംബ്ലി സീറ്റുകൾ 40
ജില്ലകൾ 2

ജില്ലകൾ
നോർത്ത് ഗോവസൗത്ത് ഗോവ

അതിർത്തികൾ
വടക്ക് – മഹാരാഷ്ട്ര
കിഴക്കും തെക്കും – കർണാടകം
പടിഞ്ഞാറ് – അറബിക്കടൽ

ചരിത്രം
ഗോമാഞ്ചല, ഗോവകപുരി, ഗോവപുരി, ഗോമന്തം എന്നീ പേരുകളിൽ അറിയപ്പെടുന്ന ഗോവ എ.ഡി ഒന്നാം ശതകത്തിൽ ശതവാഹന സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. തുടർന്ന് കദംബന്മാർ, രാഷ്ട്രകൂടർ, ചാലൂക്യന്മാർ എന്നീ രാജവംശങ്ങളുടെ ഭരണത്തിൻ കീഴിലായി. 15-ാം നൂറ്റാണ്ടുവരെ യാദവ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. പിന്നീടു മുസ്ലിം ഭരണത്തിൻ കീഴിലായ ഗോവയെ 1510 ൽ വിജയനഗരത്തിന്റെ സഹായത്താൽ പോർച്ചുഗീസുകാരനായ അൽഫോൻസാ ഡി അൽബുക്കിർക്കിന്റെ നേതൃത്വത്തിലുള്ള സൈന്യം ആക്രമിച്ചുകീഴടക്കി.

പിന്റോ കലാപം – പോർച്ചുഗീസുകാർക്കെതിരെ പിന്റോ കലാപം നടന്നത് 1787 ൽ ആണ്. പുരോഹിതർ ഇതിനു നേതൃത്വം നൽകി

പോർച്ചുഗീസുകാരുടെ അധീനതയിൽ – ഇന്ത്യ സ്വതന്ത്രയായ ശേഷവും പോർച്ചുഗീസുകാരുടെ അധീനതയിലായിരുന്ന ഗോവയെ 1961 ഡിസംബര്‍ 19ന് ഇന്ത്യൻ സർക്കാർ ഇടപെട്ട് സ്വതന്ത്രമാക്കുകയും ദാമൻ ദിയുവിനൊപ്പം കേന്ദ്രഭരണ പ്രദേശമാക്കുകയും ചെയ്തു.

ഗോവ സംസ്ഥാനം – 1987 മേയ് 30ന് ഗോവയെ സംസ്ഥാനമാക്കി.

ഏറ്റവും ചെറിയ സംസ്ഥാനം – ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമാണു ഗോവ.

വിദേശാധിപത്യം – ഏറ്റവും കൂടുതൽ കാലം വിദേശാധിപത്യത്തിലിരുന്ന ഇന്ത്യൻ പ്രദേശമാണ് ഗോവ. 1510 മുതൽ 1961 വരെ (451 വർഷം).

ദാമോദർ ധർമാനന്ദ കൊസാംബി (ഡി ഡി കൊസാംബി) – 1907 ജൂലൈ 31 ന് ഗോവയിലെ കോസ്ബെന്നിൽ ജനിച്ചു. ഗണിതശാസ്ത്രജ്ഞൻ, ചരിത്രകാരൻ എന്നീ നിലകളിൽ പ്രശസ്തനാണ്.

ബസലിക്ക ഓഫ് ബോം ജീസസ് – 1605 ൽ പണിപൂർത്തിയായ ഈ ദേവാലയം പോർച്ചുഗീസ് മാതൃകയിൽ പണികഴിപ്പിച്ചതാണ്. സെന്റ് ഫ്രാൻസിസിന്റെ ഭൗതികശരീരം ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

അവർ ലേഡി ഓഫ് ദി ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ചർച്ച് – പനജിയിൽ സ്ഥിതി ചെയ്യുന്ന ഈ പള്ളി 1541 ൽ പണി കഴിപ്പിച്ചതാണ്.

ഷിഗ്മോ – വസന്തകാലത്ത് ആഘോഷിക്കുന്നു. അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ്. അക്രമികളെ തുരത്തിയോടിച്ച് മടങ്ങിവരുന്ന യോദ്ധാക്കളെ ആദരിക്കലാണ് ഒരു പ്രധാന ചടങ്ങ്. ഹോളിയുമായി ചേർന്നു വരുന്നതിനാൽ പരസ്പരം നിറങ്ങൾ എറിഞ്ഞു കളിക്കുന്നു.

ദുധ്സാഗർ വെള്ളച്ചാട്ടം – മണ്ടോവി നദിയിലെ ഈ വെള്ളച്ചാട്ടം ഒരു പാൽക്കടൽ പോലെയാണ്. കർണാടക ഗോവ അതിർത്തിലിയാണ്.

ഗോവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ
■ ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം
■ ഗോവയിലെ ഔദ്യോഗിക ഭാഷ - കൊങ്കണി
■ കിഴക്കിന്റെ പറുദീസ എന്നറിയപ്പെടുന്നത് - ഗോവ
■ ഡാബോലിം വിമാനത്താവളം എവിടെയാണ് - ഗോവ
■ തെങ്ങ് ഔദ്യോഗിക വൃക്ഷമായി പ്രഖ്യാപിച്ച സംസ്ഥാനം
■ ഗോവ, ദാമൻ, ദിയു എന്നിവ കേന്ദ്ര ഭരണ പ്രദേശമായത് എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് - 12
■ ഗോവയിലെ വിമാനത്താവളം - ഡാബോലിം
■ വാസ്കോഡ ഗാമ എന്ന പേരിലുള്ള നഗരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
■ ഗോവയിലെ പോർച്ചുഗീസ് ആധിപത്യത്തിന് നേതൃത്വം നൽകിയത് - അൽബുക്കർക്ക്
■ 1510-ൽ ബീജാപ്പൂർ സുൽത്താനിൽ നിന്ന് ഗോവ പിടിച്ചടക്കാൻ അൽബുക്കർക്കിനെ സഹായിച്ച പ്രാദേശിക നേതാവ് - തിമ്മയ്യ
■ ഗോവയിലെ തദ്ദേശീയരെ ക്രിസ്തുമത പരിവർത്തനത്തിനായി ക്രിസ്ത്യൻ മിഷനറിമാർ സ്വീകരിച്ച നടപടി - ഇൻക്വിസിഷൻ
■ ഇന്ത്യയിൽ ഏറ്റവും കൂടുതൽക്കാലം കോളനി ഭരണത്തിനു വിധേയമായ പ്രദേശം - ഗോവ
■ ടോളമിയുടെ പുസ്തകത്തിൽ ശൗബ, അപരാന്ത എന്ന് രേഖപ്പെടുത്തിയ പ്രദേശം - ഗോവ
■ ഇന്ത്യയിലെ ആദ്യത്തെ സ്കൈ ബസ് സംവിധാനം നിലവിൽ വന്നത് - ഗോവ
■ പോർച്ചുഗീസുകാർക്കെതിരെ ഗോവയിൽ നടന്ന കലാപം - പിന്റോ കലാപം
■ സർക്കാർ ഓഫീസുകളിൽ ഇ-മെയിൽ സംവിധാനം നടപ്പാക്കിയ ആദ്യ സംസ്ഥാനം
■ ഇന്ത്യൻ യൂണിയനിലെ എത്രാമത്തെ സംസ്ഥാനമാണ് ഗോവ - 25 (1987 മെയ് 30)
■ ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി - മണ്ഡോവി
■ 'ഗോമന്തകം' എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം
■ എല്ലാ ഗ്രാമങ്ങളിലും പോസ്റ്റാപ്പീസ് സഥാപിതമായ ആദ്യ സംസ്ഥാനം
■ അമിതാഭ് ബച്ചൻ ആദ്യമായി അഭിനയിച്ച സാദ് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിന്റെ പ്രമേയം - ഗോവൻ വിപ്ലവം
■ പോർച്ചുഗീസുകാർക്കെതിരെ മർമ്മഗോവയിൽ കലാപത്തിന് നേതൃത്വം നൽകിയത് - റാം മനോഹർ ലോഹ്യ
■ ദൂത്ത് സാഗർ വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്
■ ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ നഗരവാസികളുള്ള ഇന്ത്യൻ സംസ്ഥാനം
■ ഏറ്റവും കുറച്ച് കടൽത്തീരമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനം
■ ഏറ്റവും കുറച്ച് കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനം
■ ഗോവയുടെ നിയമതലസ്ഥാനം - പോർവോറിം
■ ഇന്ത്യയിലെ ആദ്യത്തെ അച്ചടിയന്ത്രം സ്ഥാപിച്ചതെവിടെയാണ് - ഗോവ
■ ഗോവ ഉൾപ്പടെയുള്ള പോർച്ചുഗീസ് അധീനപ്രദേശങ്ങൾ സ്വതന്ത്രമായ വർഷം - 1961
■ ഡോ. സലിം അലി പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്
■ നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം
■ ഏഷ്യയിലെ ഏക നാവിക വൈമാനിക മ്യൂസിയം സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം
■ ദാരിദ്ര്യം ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം
■ ഇന്ത്യയിൽ പ്രതിശീർഷ വരുമാനം ഏറ്റവും കൂടുതലുള്ള സംസ്ഥാനം
■ യൂണിഫോം സിവിൽ കോഡ് നിലവിലുള്ള ഏക ഇന്ത്യൻ സംസ്ഥാനം
■ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിന്റെ ആസ്ഥാനം - ഗോവ
■ കാജു ഫെനി എവിടത്തെ പ്രശസ്തമായ പാനീയമാണ് - ഗോവ
■ ഗോവയിലെ പ്രശസ്ത പാനീയമായ ഫെനി ഏതിൽ നിന്നാണ് ഉല്പാദിപ്പിക്കുന്നത് - കശുവണ്ടി
■ ഏറ്റവും കൂടുതൽ ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ തുറമുഖം - മർമ്മഗോവ
■ ഏറ്റവും അവസാനം സ്വതന്ത്ര ഇന്ത്യയുമായി കൂട്ടിച്ചേർക്കപ്പെട്ട വിദേശ കോളനി - ഗോവ
■ ഗോവയെ മോചിപ്പിച്ച സൈനികനീക്കം - ഓപ്പറേഷൻ വിജയ് (1961)
■ ഗോവയെ ഇന്ത്യൻ യൂണിയന്റെ ഭാഗമാക്കിയപ്പോൾ കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി - വി.കെ.കൃഷ്ണമേനോൻ
■ ഗോവയുടെ വിമോചനത്തെ പോലീസ് ആക്ഷൻ എന്നു വിശേഷിപ്പിച്ചത് - വി.കെ.കൃഷ്ണമേനോൻ
■ ഗോവ വിമോചന സമയത്തെ ഇന്ത്യൻ കരസേന മേധാവി - മേജർ ജനറൽ കെ.പി.കണ്ടത്ത്
■ ഗോവ വിമോചന ദിനം - ഡിസംബർ 19
■ അടുത്തിടെ Shigmotsav ആരംഭിച്ച സംസ്ഥാനം
■ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി സ്ഥിതി ചെയ്യുന്നതെവിടെ - പനാജി
■ വിശുദ്ധ സേവ്യറിന്റെ തിരുശരീരം സൂക്ഷിച്ചിരിക്കുന്ന ബോം ജീസസ് ബസലിക്ക എവിടെയാണ് - പനാജി
■ ബോം ജീസസ് ബസിലിക്കയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന ദേവാലയം - സേ കത്തീഡ്രൽ
■ ഇന്ത്യയിലെ ആദ്യ മെഡിക്കൽ സ്കൂൾ സ്ഥാപിതമായ നഗരം - പനജി
■ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്ഥിരം വേദി - പനജി

No comments:

]]>
Powered by Blogger.