Indian States - Chhattisgarh | GK Boys

Indian States - Chhattisgarh | GK Boys
ഛത്തീസ്ഗഢ് (Chhattisgarh)
തലസ്ഥാനംറായ്പുർ
സംസ്ഥാന മൃഗംകാട്ടുപോത്ത്
സംസ്ഥാന പക്ഷി ഹിൽ മൈന
വിസ്തീർണ്ണം 1,36,034 ചകിമീ
ജനസംഖ്യ 25,545,198
ജനസാന്ദ്രത 189 / ചകിമീ
സ്ത്രീപുരുഷ അനുപാതം 991/1000
സാക്ഷരത 71.04%
ഭാഷകൾ ഹിന്ദി
ലോക്സഭാ സീറ്റുകൾ 11
രാജ്യസഭാ സീറ്റുകൾ 5
അസംബ്ലി സീറ്റുകൾ 90
ജില്ലകൾ 27

ഛത്തീസ്ഗഢിലെ ജില്ലകൾ
റായ്പുർധമതരി
മഹാസമുന്ദ്ദുർഗ്
രാജ്നന്ദഗാവ് കബീർധാം
ബിലാസ്പുർ കോർബ
ജൻജ്ഗീർറായ്ഗഡ്
ജഷ്പുർസർഗുജ
കൊറിയബസ്തർ
ദണ്ടേവാഡ കാൻകർ
നാരായൺപുർബീജാപുർ
സുക്മകൊഡ്ഗാവ്
ഗരിയബന്ദ് ബാലൗദ്
ബലൗദ ബസാർബേമെതര
മുങ്കേലിസൂരജ്പുർ
ബൽറാംപുർ

അതിർത്തികൾ
വടക്ക് – ഉത്തർപ്രദേശ്, ജാർഖണ്ഡ്
കിഴക്കും – ജാർഖണ്ഡ്, ഒഡീഷ
തെക്ക് - ആന്ധ്രാപ്രദേശ്
പടിഞ്ഞാറ് – മധ്യപ്രദേശ്, മഹാരാഷ്ട്ര

ചരിത്രം
പ്രാചീനകാലത്ത് ദക്ഷിൺകൗസൽ എന്നാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. ഇതിഹാസങ്ങളായ രാമായണത്തിലും മഹാഭാരതത്തിലും ഈ പ്രദേശത്തെക്കുറിച്ചു പരാമർശങ്ങളുണ്ട്. എ.ഡി 980 മുതൽ 1791 വരെ കാൽചുരി രാജവംശത്തിന്റെ ഭരണകാലത്ത് റായ്പുർ പ്രാധാന്യം നേടി.

സംസ്ഥാന രൂപീകരണം – മധ്യപ്രദേശ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഛത്തീസ്ഗഢ് 2000 നവംബര്‍ ഒന്നിനു പുതിയ സംസ്ഥാനമായി നിലവിൽ വന്നു. ഇന്ത്യയുടെ 26-ാമത്തെ സംസ്ഥാനമാണിത്.

ഛത്തീസ്ഗഢ് എന്ന പേര് – മറാത്തക്കാരുടെ ഭരണകാലത്താണ് ഛത്തീസ്ഗഢ് എന്ന പേര് ഈ പ്രദേശത്തിനു ലഭിച്ചത്.

ബാൽക്കോ – ഇന്ത്യയിൽ അലുമിനിയം ഉൽപാദിപ്പിക്കുന്ന ആദ്യത്തെ പൊതുമേഖലാ സ്ഥാപനമാണ് ബാൽക്കോ.

ഷിയോനാഥ് നദി – ഇന്ത്യയിൽ ആദ്യമായി സ്വകാര്യവൽകരിക്കപ്പെട്ട നദിയാണ് ഷിയോനാഥ്. ഇതിന്റെ 23.6 കിലോമീറ്റർ ദൂരമാണ് സ്വകാര്യവൽക്കരിച്ചത്.

ചിത്രകൂട വെള്ളച്ചാട്ടം – പടിഞ്ഞാറൻ ജഗ്ദാൽപുരിലെ ഒരു പ്രകൃതിദത്ത വെള്ളച്ചാട്ടം ബസ്താർ ജില്ലയിലാണ്. ഇന്ദ്രാവതി നദിയിലെ ഈ വെള്ളച്ചാട്ടം അതിമനോഹരമാണ്.

മധുകദ്വീപ് – ഇതൊരു പ്രകൃതിരമണീയമായ ദ്വീപാണ്. നശിച്ചുപോയ ക്ഷേത്രാവശിഷ്ടതങ്ങൾ, നാണയങ്ങൾ, പാത്രങ്ങൾ എന്നിവ ഉദ്ഖനനം ചെയ്തു കണ്ടെത്തിയിട്ടുണ്ട്. റായ്പുരിൽനിന്ന് 84 കിമീ അകലെ.

ഹരേലി – നല്ല വിളവു ലഭിക്കാനായി നടത്തുന്ന ഉത്സവം. പണിയായുധങ്ങൾ വച്ചു പൂജ നടത്തുന്നു. ജൂലൈ – ഓഗസ്റ്റ് മാസത്തിലാണ് ഇത് അരങ്ങേറുന്നത്.

രാജീവ്ലോചൻ മന്ദിർ – എട്ടാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച വിഷ്ണു ക്ഷേത്രമാണിത്.

ഭോരംസോ ക്ഷേത്രം – മൂന്നു ക്ഷേത്രങ്ങൾ അടങ്ങുന്ന ഒരു സമുച്ചയമാണിത്. ശിവക്ഷേത്രമാണ്. നാഗരശൈലിയിലാണ് ക്ഷേത്രം പണിതിരിക്കുന്നത്.

തീരത്ത്ഗർ വെള്ളച്ചാട്ടം – ബസ്തർ ജില്ലയിലെ കാഞ്ചർഘട്ട് നാഷനൽ പാർക്കിലെ വെള്ളച്ചാട്ടം. കാഞ്ചർ നദിയിലാണ് 91 അടി ഉയരമുള്ള ഈ വെള്ളച്ചാട്ടം.

ഛത്തീസ്ഗഢുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ
■ മധ്യപ്രദേശ് വിഭജിച്ച് രൂപീകരിച്ച സംസ്ഥാനം - ഛത്തീസ്ഗഡ്
■ ഛത്തിസ്ഗഢിലെ ആദ്യ മുഖ്യമന്ത്രി - അജിത് ജോഗി
■ ഇന്ത്യയിൽ മുഖ്യമന്ത്രിയായ ആദ്യ ഐ.എ.എസ്സുകാരൻ - അജിത് ജോഗി
■ ചിത്രകോട്ട് വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ് - ഛത്തീസ്ഗഡ്
■ മധ്യ ഇന്ത്യയുടെ നെൽപ്പാത്രം എന്നറിയപ്പെടുന്ന സംസ്ഥാനം - ഛത്തിസ്‌ഗഡ്‌
■ കോർബ ഏത് സംസ്ഥാനത്താണ് - ഛത്തിസ്‌ഗഡ്‌
■ കോർബ താപവൈദ്യുത നിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം - ഛത്തിസ്‌ഗഡ്‌
■ ഭിലായ് ഇരുമ്പുരുക്കുശാല ഏത് സംസ്ഥാനത്താണ് - ഛത്തിസ്‌ഗഡ്‌
■ ഇന്ത്യയിലെ എത്രമത്തെ സംസ്ഥാനമാണ് ഛത്തിസ്ഗഢ് - 26
■ ഇന്ത്യയിൽ ആദ്യമായി സ്വകാര്യവൽക്കരിക്കപ്പെട്ട ഷിയോനാഥ് പുഴ ഏതു സംസ്ഥാനത്താണ് - ഛത്തിസ്‌ഗഡ്‌
■ ഛത്തിസ്ഗഢിലെ പ്രധാന നദി - മഹാനദി
■ ദക്ഷിണ കോസലം എന്നറിയപ്പെട്ട സംസ്ഥാനം - ഛത്തിസ്‌ഗഡ്‌
■ ഛത്തിസ്ഗഡിൽ നക്സലുകൾക്കെതിരെ നടത്തിയ സൈനിക നടപടി - ഓപ്പറേഷൻ ഗ്രീൻ ഹണ്ട് (2009)
■ കൊറിയ ജില്ല ഏത് സംസ്ഥാനത്താണ്
■ ഛത്തിസ്ഗഢിന്റെ നിർദ്ദിഷ്ട തലസ്ഥാനമായ 'നയാ റായ്‌പൂരി'ന്റെ പുതിയ പേര് - അടൽ നഗർ(വാജ്പേയിയോടുള്ള ബഹുമാനാർത്ഥം)
■ പ്രധാനമന്ത്രി നരേന്ദ്രമോദി പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായയുടെ പ്രതിമ അനാച്ഛാദനം ചെയ്ത നഗരം - റായ്‌പൂർ
■ ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ കോടതി, വാണിജ്യ തർക്ക പരിഹാരകേന്ദ്രം എന്നിവ ഉദ്‌ഘാടനം ചെയ്ത നഗരം - റായ്‌പൂർ
■ സഞ്ചാർ ക്രാന്തി യോജനയിലൂടെ ജനങ്ങൾക്ക് സൗജന്യമായി സ്മാർട്ട് ഫോൺ നൽകാൻ തീരുമാനിച്ച സംസ്ഥാനം
■ ഇന്ത്യയിലെ ആദ്യ ട്രൈബൽ ടൂറിസം സർക്യൂട്ട് നിലവിൽ വന്ന സംസ്ഥാനം
■ നോട്ടുനിരോധനത്തെ അനുകൂലിച്ച് പ്രമേയം പാസ്സാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം
■ സി.ആർ.പി.എഫിന്റെ ആന്റി നക്സൽ ഓപ്പറേഷൻസ് കമാണ്ടിന്റെ പുതിയ ആസ്ഥാനം - ഛത്തീസ്ഗഡ്
■ ഛത്തിസ്‌ഗഡ്‌ ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് - ബിലാസ്പൂർ
■ ഏഷ്യയിലെ ഏറ്റവും വീതിയേറിയ വെള്ളച്ചാട്ടം - ചിത്രകോട്ട് വെള്ളച്ചാട്ടം
■ ചിത്രകോട്ട് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി - ഇന്ദ്രാവതി
■ ഇന്ദ്രാവതി ടൈഗർ റിസേർവ് സ്ഥിതിചെയ്യുന്ന സംസ്ഥാനം

No comments:

]]>
Powered by Blogger.