Elayadathu Swaroopam | Kingdoms of Kerala

Elayadathu Swaroopam | Kingdoms of Kerala
ഇളയിടത്തു സ്വരൂപം
വേണാട് രാജവംശത്തിൽ നിന്ന് വേർപിരിഞ്ഞ ശാഖയാണ് ഇളയിടത്തു സ്വരൂപം. കുന്നുമ്മൽ സ്വരൂപമെന്നും കൊട്ടാരക്കര രാജവംശമെന്നും ഇതിനു പേരുണ്ട്. ഇളയിടത്തു സ്വരൂപത്തിന്റെ ആദ്യ തലസ്ഥാനം കിളിമാനൂരിനടുത്തുള്ള കുന്നുമ്മൽ ആയിരുന്നു. പിന്നീട് കൊട്ടാരക്കരയിലേക്ക് മാറ്റി. നെടുമങ്ങാടും കൊട്ടാരക്കരയും പത്തനാപുരത്തിന്റെയും ചെങ്കോട്ടയുടെയും ഏതാനും ഭാഗങ്ങളും ഇളയിടത്തു സ്വരൂപത്തിൽ ഉൾപ്പെട്ടിരുന്നു. 1734ൽ മാർത്താണ്ഡവർമ ഇളയിടത്തു സ്വരൂപം കീഴടക്കി. ഇളയിടത്തു സ്വരൂപത്തിലെ രാജാവായിരുന്ന വീര കേരളവർമ്മയെ മാർത്താണ്ഡവർമ്മ തടവിലാക്കി.

വീര കേരളവർമ്മ തടവിൽ കിടന്നാണ് അന്ത്യശ്വാസം വലിച്ചത്. പിന്നീട് ഡച്ചുകാരുടെ സഹായത്തോടെ ഇളയിടത്തു സ്വരൂപത്തിലെ ഉമ എന്ന രാജ്ഞി അധികാരം തിരിച്ചുപിടിക്കാൻ ശ്രമിച്ചു. പക്ഷേ, മാർത്താണ്ഡവർമയുടെ ശക്തമായ സൈന്യത്തിനു മുന്നിൽ ഡച്ചുപട അടിയറവു പറഞ്ഞു. ഇളയിടത്തു സ്വരൂപത്തിലെ രാജ്ഞിയെ ഡച്ചുകാർ അവരുടെ കൊച്ചികോട്ടയിലേക്ക് കൊണ്ടുപോയി സംരക്ഷിച്ചു. ഇളയിടത്തു സ്വരൂപം അങ്ങനെ ചരിത്രത്തിന്റെ ഭാഗമായി. രാമനാട്ടത്തിന്റെ ഉപജ്ഞാതാവായ കൊട്ടാരക്കര തമ്പുരാൻ ഈ സ്വരൂപത്തിലെ അംഗമായിരുന്നു.

No comments:

]]>
Powered by Blogger.