Draupadi Murmu (2022) | President of India

Draupadi Murmu (2022) | President of India
ദ്രൗപതി മുർമു (2022)
ഇന്ത്യയുടെ രാഷ്ട്രപതിയായി 2022 ജൂലൈ 25ന് ചുമതലയേറ്റ ദ്രൗപതി മുർമു ഈ പദവി വഹിക്കുന്ന രണ്ടാമത്തെ വനിതയാണ്. സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യത്തെ രാഷ്‌ട്രപതി, ഏറ്റവും കുറഞ്ഞപ്രായത്തിൽ രാഷ്ട്രപതി സ്ഥാനത്തെത്തുന്നയാൾ, ഗോത്ര വർഗവിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ രാഷ്ട്രപതി എന്നീ പ്രത്യേകതകളും ദ്രൗപതി മുർമുവിനുണ്ട്. 1958 ജൂൺ 20ന് ഒഡീഷയിലെ മയൂർഭഞ്ജ് ജില്ലയിൽ ജനിച്ച ദ്രൗപതി മുർമു സന്താൾ ഗോത്രവർഗവിഭാഗത്തിലെ വ്യക്തിയാണ്. എൻ.ഡി.എ സ്ഥാനാർഥിയായി രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച അവർ പ്രതിപക്ഷ കക്ഷികളുടെ സ്ഥാനാർഥി യശ്വന്ത് സിൻഹയെയാണ് പരാജയപ്പെടുത്തിയത്. ഇലക്ടറൽ കോളേജ് വോട്ടിന്റെ 64.03 ശതമാനം വോട്ടാണ് ദ്രൗപതി മുർമുവിന് ലഭിച്ചത്.

ചോദ്യങ്ങൾ
1. ഇന്ത്യയുടെ രാഷ്ട്രപതിയായ രണ്ടാമത്തെ വനിത - ദ്രൗപതി മുർമു

2. സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യത്തെ രാഷ്‌ട്രപതി - ദ്രൗപതി മുർമു

3. ഏറ്റവും കുറഞ്ഞപ്രായത്തിൽ രാഷ്ട്രപതി സ്ഥാനത്തെത്തുന്നയാൾ - ദ്രൗപതി മുർമു

4. ഗോത്ര വർഗവിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ രാഷ്ട്രപതി - ദ്രൗപതി മുർമു

5. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ ദ്രൗപതി മുർമുവിന്റെ എതിർ സ്ഥാനാർഥിയായിരുന്നത് - യശ്വന്ത് സിൻഹ

No comments:

]]>
Powered by Blogger.