Districts of Kerala | Thiruvananthapuram

Districts of Kerala | Thiruvananthapuram
തിരുവനന്തപുരം ജില്ല
■ കേരളത്തിന്റെ തലസ്ഥാനം.
■ തെക്കെ അറ്റത്തുള്ള ജില്ല.
■ ജനസാന്ദ്രത ഏറ്റവും കൂടിയ ജില്ല.
■ ജനസംഖ്യ കൂടിയ കോര്‍പ്പറേഷന്‍.
■ പ്രാചീനകാലത്ത്‌ സ്യാനന്ദുരപുരം എന്നറിയപ്പെട്ടു.
■ കേരളത്തിലെ ആദ്യ കോര്‍പ്പറേഷന്‍ (1940).
■ കൊട്ടാരങ്ങളുടെ ജില്ല.
■ പൂര്‍ണ മൊബൈല്‍ കണക്ടിവിറ്റിയുള്ള ആദ്യ ഇന്ത്യന്‍ ജില്ല.
■ പബ്ലിക്‌ ട്രാന്‍സ്പോര്‍ട്ട്‌ സംവിധാനത്തിന്‌ തുടക്കമിട്ട നഗരം. (1938-ല്‍).
■ മരച്ചിനി, മാമ്പഴം ഉത്പാദനത്തില്‍ ഒന്നാം സ്ഥാനം.
■ അനന്തപുരി, ഭൂലോകവൈകുണ്ഠം എന്നീ അപരനാമങ്ങൾ.

കായലുകള്‍
■ ഇടവ,
■ നടയറ,
■ അഞ്ചുതെങ്ങ്‌,
■ കഠിനംകുളം,
■ വേളി,
■ വെള്ളായനി,
■ ആക്കുളം

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍
■ അഗസ്ത്യമല
■ പൊന്‍മുടി
■ ശിവഗിരി (വര്‍ക്കല)
■ കോവളം ബിച്ച്‌
■ ലയണ്‍ സഫാരി പാര്‍ക്ക്‌
■ മൃഗശാല, നക്ഷത്രബംഗ്ലാവ്‌
■ ശ്രീചിത്ര ആര്‍ട്ട്‌ ഗാലറി
■ മീന്‍മുട്ടി, കൊബൈകാണി വെള്ളച്ചാട്ടം
■ നേപ്പിയര്‍ മ്യൂസിയം

കേരളത്തിന്റെ തെക്കേയറ്റത്തുള്ളവ
■ തെക്കേഅറ്റം ജില്ല - തിരുവനന്തപുരം
■ ലോക്‌സഭാ മണ്ഡലം - തിരുവനന്തപുരം
■ പഞ്ചായത്ത്‌ - പാറശ്ശാല
■ താലൂക്ക്‌ - നെയ്യാറ്റിന്‍കര
■ ഗ്രാമം - കളിയിക്കാവിള
■ നദി - നെയ്യാര്‍
■ വന്യജീവിസങ്കേതം - നെയ്യാര്‍
■ കായല്‍ - വേളി കായല്‍
■ ശുദ്ധജല തടാകം - വെള്ളായനി കായല്‍
■ തുറമുഖം - വിഴിഞ്ഞം

സ്ഥാപനങ്ങള്‍
■ ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ സ്പേസ്‌ ടെക്നോളജി - വലിയമല (തിരുവനന്തപുരം).
■ ലിക്വിഡ്‌ പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്‍റര്‍ - വലിയമല.
■ കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് - നളന്ദ.
■ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ്‌ - പേരൂര്‍ക്കട.
■ ട്രാവൻകൂര്‍ ടൈറ്റാനിയം - വേളി.
■ രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി - തിരുവനന്തപുരം.
■ നാളികേര ഗവേഷണ കേന്ദ്രം - ബാലരാമപുരം.
■ കേന്ദ്ര മത്സ്യഗവേഷണ കേന്ദ്രം - വിഴിഞ്ഞം.

കേരളത്തില്‍ ആദ്യം
■ ഐ.എസ്‌.ഒ. സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ച ആദ്യവിമാനത്താവളം - തിരുവനന്തപുരം.
■ ഇന്ത്യയിലെ ആദ്യ ബയോളജിക്കല്‍ പാര്‍ക്ക്‌ - അഗസ്ത്യാര്‍കുടം (1992).
■ കേരളത്തിലെ ആദ്യസൈബര്‍ പോലീസ്‌സ്റ്റേഷൻ തിരുവനന്തപുരത്തെ പട്ടം.
■ ഇന്ത്യയിലെ ആദ്യ ഡി.എന്‍.എ. ബാര്‍കോഡിങ് കേന്ദ്രം പുത്തന്‍തോപ്പ്‌.
■ ഇംഗ്ലീഷുകാര്‍ നിര്‍മിച്ച കേരളത്തിലെ ആദ്യ കോട്ട - അഞ്ചുതെങ്ങ്‌ കോട്ട (1694-ല്‍ ആറ്റിങ്ങല്‍ റാണി അനുമതി നല്‍കി)
■ കേരളത്തിലെ ആദ്യ കമ്പ്യൂട്ടര്‍വത്കൃത പഞ്ചായത്ത്‌ - വെള്ളനാട്‌.
■ ടെസ്റ്റ് ട്യൂബ് ശിശുക്കൾക്ക്‌ ജന്മം നല്‍കിയ ആദ്യ സര്‍ക്കാര്‍ ആശുപത്രിയാണ്‌ തിരുവനന്തപുരത്തെ എസ്‌.എ.ടി. ആശുപത്രി.
■ ഇന്ത്യയിലെ ആദ്യ ടെക്നോപാര്‍ക്ക്‌ 1990-ല്‍ കഴക്കൂട്ടത്ത്‌ (തിരുവനന്തപുരം) പ്രവര്‍ത്തനമാരംഭിച്ചു.
■ കേരളത്തിലെ ആദ്യസര്‍വകലാശാലയാണ്‌ 1931- ല്‍ സ്ഥാപിതമായ തിരുവിതാംകൂര്‍ സര്‍വകലാശാല (1957-ല്‍ കേരള സര്‍വകലാശാല എന്നാക്കി).
■ കേരളത്തിലെ ആദ്യ സ്പോര്‍ട്‌സ്‌ സ്കൂൾ - ജി.വി. രാജ സ്പോര്‍ട്‌സ്‌ സ്കൂൾ (തിരുവനന്തപുരം).
■ തിരമാലയില്‍നിന്ന്‌ വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യപദ്ധതിയാണ്‌ വിഴിഞ്ഞം.
■ കേരളത്തിലെ ആദ്യത്തെ മാജിക്‌ അക്കാദമി പുജപ്പുരയിലാണ്‌.
■ കേരളത്തിലെ ആദ്യമുതലവളർത്തുകേന്ദ്രം - നെയ്യാര്‍ (1976).

വേറിട്ട വസ്തുതകൾ
■ ബ്രിട്ടിഷുകാര്‍ക്കെതിരെ കേരളത്തില്‍ നടന്ന ആദ്യ കലാപമായിരുന്നു 1697- ലെ അഞ്ചുതെങ്ങ്‌ കലാപം.
■ ബ്രിട്ടിഷുകാര്‍ക്കെതിരെ ഇന്ത്യയില്‍ നടന്ന ആദ്യ സംഘടിത കലാപമായിരുന്നു 1721- ലെ ആറ്റിങ്ങല്‍ കലാപം.
■ തിരുവിതാംകൂര്‍ രാജവംശം തൃപ്പാപ്പൂര്‍ സ്വരൂപം എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌.
■ ധര്‍മരാജയാണ്‌ (കാര്‍ത്തിക തിരുനാൾ രാമവര്‍മ) തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തേക്ക്‌ മാറ്റിയത്‌.
■ ആയ്‌ രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു പൊതിയില്‍മല (അഗസ്ത്യമല).
■ രാജേന്ദ്ര ചോളപട്ടണം എന്നറിയപ്പെട്ട വിഴിഞ്ഞമായിരുന്നു ആയി രാജാക്കന്മാരുടെ പിന്‍കാല തലസ്ഥാനം.
■ ശ്രീനാരായണ ഗുരു 1888- ല്‍ അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത്‌ നെയ്യാറിന്റെ തീരത്താണ്‌.
■ ദക്ഷിണ നളന്ദ എന്നറിയപ്പെടുന്ന പ്രാചീന കേരളത്തിന്റെ വിദ്യാകേന്ദ്രമാണ്‌ കാന്തളൂര്‍ ശാല.
■ വിഴിഞ്ഞം തുറമുഖ വികസനത്തിന്‌ കേരളവുമായി കരാര്‍ ഒപ്പുവെച്ചത്‌ അദാനി ഗ്രൂപ്പ്‌.
■ മഹാകവി കുമാരനാശാന്റെ ജന്മസ്ഥലം കായിക്കരയും ആശാന്‍ സ്മാരകം തോന്നയ്ക്കലുമാണ്‌.
■ മഹാകവി ഉള്ളൂര്‍ സ്മാരകം - ജഗതി.
■ ശ്രീനാരായണഗുരു ജനിച്ച ചെമ്പഴന്തി വയല്‍വാരം വീടും സമാധിസ്ഥലമായ വര്‍ക്കലയിലെ ശിവഗിരിയും തിരുവനന്തപുരം ജില്ലയിലാണ്‌.
■ ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലമാണ്‌ കൊല്ലൂര്‍.
■ അയ്യന്‍കാളിയുടെ ജന്മസ്ഥലം വെങ്ങാനൂര്‍.
■ പാപനാശം ബീച്ച്‌ വര്‍ക്കലയിലാണ്‌.
■ ലക്ഷ്മീഭായ്‌ കോളേജ്‌ ഓഫ്‌ ഫിസിക്കല്‍ എഡ്യുക്കേഷന്‍ സ്ഥിതി ചെയ്യുന്നത്‌ തിരുവനന്തപുരത്താണ്‌.
■ കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം - ശ്രീകാര്യം (തിരുവനന്തപുരം).
■ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തിരുവനന്തപുരത്തെ പാലോടാണ്‌.
■ കേരളത്തില്‍ ഏറ്റവും ഉയരത്തിലുള്ള മാര്‍ബിൾ മന്ദിരമായ ലോട്ടസ്‌ ടെമ്പിൾ പോത്തന്‍ കോട്‌ ശാന്തിഗിരി ആശ്രമത്തിലാണ്‌.
■ നെയ്ത്തുപട്ടണം, ദക്ഷിണ കേരളത്തിലെ മാഞ്ചസ്റ്റര്‍ എന്നിങ്ങനെ അറിയപ്പെടുന്ന ബാലരാമപുരം പണിതത്‌ ഉമ്മിണിത്തമ്പി ദളവയാണ്‌.
■ വിഴിഞ്ഞം തുറമുഖത്തിന്റെ ശില്പി - ഉമ്മിണിത്തമ്പി ദളവ.
■ കേരളത്തിലെ ഏക സൈനികസ്കുൾ - കഴക്കൂട്ടം.
■ സ്വദേശാഭിമാനി പത്രത്തിന്‌ തുടക്കംകുറിച്ചത്‌ അഞ്ചുതെങ്ങില്‍ നിന്നാണ്‌.
■ ജില്ലയിലെ വന്യജീവിസങ്കേതങ്ങളാണ്‌ പേപ്പാറ, നെയ്യാര്‍.
■ കേരളത്തിലെ ഏറ്റവും വലിയ ജയിലാണ്‌ പൂജപ്പുര സെന്‍ട്രല്‍ ജയില്‍.
■ ജില്ലയെ തമിഴ്‌നാടുമായി ബന്ധിപ്പിക്കുന്ന ചുരമാണ്‌ ആരുവാമൊഴിപ്പാത.
■ വേളി കായലിനെയും കഠിനംകുളം കായലിനെയും ബന്ധിപ്പിക്കുന്ന ജലപാതയാണ്‌ പാര്‍വതി പുത്തനാര്‍.
■ ശംഖുമുഖം ബീച്ചിലാണ്‌ കാനായി കുഞ്ഞിരാമന്റെ പ്രശസ്തമായ 'മത്സ്യകന്യക' എന്ന ശില്പം.
■ തെക്കന്‍ കേരളത്തിന്റെ ഊട്ടി - പൊന്‍മുടി.
■ ബീമാപള്ളി തിരുവനന്തപുരത്താണ്‌.

No comments:

]]>
Powered by Blogger.