District of Kerala | Alappuzha

District of Kerala | Alappuzha
ആലപ്പുഴ ജില്ല
■ കഴ്‌സണ്‍പ്രഭു 'കിഴക്കിന്റെ വെനീസ്‌' എന്ന്‌ വിശഷിപ്പിച്ചു.
■ കേരളത്തിലെ ഏറ്റവും ചെറിയ ജില്ല.
■ കേരളത്തിലെ ആദ്യത്തെ പോസ്റ്റ്‌ ഓഫീസ്‌ സ്ഥാപിതമായി (1857).
■ കേരളത്തിലെ ആദ്യത്തെ കയര്‍ഫാക്ടറി (ഡാറാസ്‌ മെയില്‍ എന്നപേരില്‍) 1859-ല്‍ സ്ഥാപിതമായി.
■ കയര്‍വ്യവസായത്തില്‍ ഒന്നാംസ്ഥാനം.
■ പശ്ചിമതീരത്തെ ആദ്യ വിളക്കുമാടം സ്ഥാപിക്കപ്പെട്ടു.
■ കേരള വാട്ടര്‍ ട്രാന്‍സ്‌ പോര്‍ട്ട്‌ കോര്‍പ്പറേഷന്റെ ആസ്ഥാനം.
■ കയര്‍ ബോര്‍ഡിന്റെ ആസ്ഥാനം.
■ മലകളും വനഭൂമിയും ഇല്ലാത്ത ജില്ല.
■ വള്ളംകളികളുടെ നാട്‌.
■ വേലകളി എന്ന കലാരൂപത്തിന്‌ പ്രശസ്തമായ ജില്ല.
■ മത്സ്യത്തൊഴിലാളികൾ കൂടുതലുള്ള ജില്ല.
■ പട്ടികവര്‍ഗക്കാര്‍ കുറവുള്ള ജില്ല.

നദികള്‍
■ പമ്പയാര്‍
■ മണിമലയാര്‍
■ അച്ചൻകോവിലാർ

ടൂറിസ്റ്‌ കേന്ദ്രങ്ങള്‍
■ പാതിരാമണല്‍ ദ്വീപ്‌
■ കൃഷ്ണപുരം കൊട്ടാരം
■ പെരുമ്പളം ദ്വീപ്‌
■ വേമ്പനാട്ട്‌ കായല്‍
■ പാണ്ഡവന്‍ പാറ

വേറിട്ട വസ്തുതകൾ
■ രാജീവ്ഗാന്ധിയുടെ പേരില്‍ നാമകരണംചെയ്യപ്പെട്ട താപവൈദ്യുതനിലയമാണ്‌ കായംകുളം താപവൈദ്യുതനിലയം (ഇന്ധനമായി ഉപയോഗിക്കുന്നത്‌ നാഫ്ത).

■ കേരളത്തിലെ വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട്‌ സെന്‍റര്‍ പുന്നമടക്കായലിലാണ്‌.

■ ചെമ്പകശ്ശേരി രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു അമ്പലപ്പുഴ.

■ ഗാന്ധാരത്തില്‍നിന്നു ലഭിച്ച ബുദ്ധപ്രതിമയില്‍ പരാമര്‍ശിക്കപ്പെട്ട ആലപ്പുഴയിലെ പ്രാചീന ബുദ്ധമതകേന്ദ്രമാണ്‌ ശ്രീമൂലവാസം.

■ കുട്ടനാട്ടുകാര്‍ എന്ന അര്‍ഥത്തില്‍ ആദ്യകാല ചേരന്മാര്‍ അറിയപ്പെട്ടത്‌ കുട്ടുവന്‍മാര്‍ എന്നാണ്‌.

■ പ്രാചീനകാലത്ത്‌ കരപ്പുറം എന്നറിയപ്പെട്ടത്‌ ചേര്‍ത്തല.

■ റോമാസാമ്രാജ്യവുമായി വ്യാപാരബന്ധം പുലര്‍ത്തിയ 'ബക്കറെ' ഇന്നറിയപ്പെടുന്നത്‌ പുറക്കാട്‌.

■ ഡച്ച്‌ രേഖകളില്‍ 'ബെറ്റിമനി' എന്നറിയപ്പെട്ടത്‌ കാര്‍ത്തികപ്പള്ളി.

■ തിരുവിതാംകൂര്‍ ദിവാനായിരുന്ന രാജാ കേശവദാസനാണ്‌ ആലപ്പുഴ പട്ടണം പണികഴിപ്പിച്ചത്‌.

■ സര്‍ സി.പി. രാമസ്വാമി അയ്യരുടെ ഭരണപരിഷ്കാരങ്ങൾക്കെതിരെ 1946-ല്‍ നടന്ന സമരമാണ്‌ പുന്നപ്ര വയലാര്‍ സമരം.

■ 1957-ലെ ഒരണ സമരത്തിന്‌ വേദിയായതും ആലപ്പുഴ ജില്ലയാണ്‌.

■ കേരളത്തിലെ ഏറ്റവും വലിയ കായല്‍ വേമ്പനാട്ടു കായല്‍.

■ തണ്ണീര്‍മുക്കം ബണ്ട്‌, തോട്ടപ്പള്ളി സ്പില്‍വേ എന്നിവ വേമ്പനാട്ടു കായലിലാണ്‌.

■ കേരളത്തിലെ ഏറ്റവും വലിയ ബണ്ട്‌ തണ്ണീര്‍മുക്കം (കരിമീനിന്‌ പ്രശസ്തമാണ്).

■ കുട്ടനാട്ടിലെ അധികജലം കടലിലേക്ക്‌ ഒഴുക്കുന്നതിന്‌ നിര്‍മിച്ച സ്പില്‍വേയാണ്‌ തോട്ടപ്പള്ളി.

■ ജില്ലയിലെ പ്രശസ്തമായ ദ്വീപുകളാണ്‌ പാതിരാമണല്‍, പെരുമ്പളം.

■ 1952-ല്‍ ആരംഭിച്ച നെഹ്റുട്രോഫി വള്ളംകളിക്ക്‌ വേദിയാകുന്നത്‌ പുന്നമടക്കായലാണ്‌.

■ സമുദ്രനിരപ്പില്‍ നിന്ന്‌ താഴെ സ്ഥിതിചെയ്യുന്നതിനാല്‍ കേരളത്തിലെ ഹോളണ്ട്‌ എന്നാണ്‌ കുട്ടനാട്‌ അറിയപ്പെടുന്നത്‌.

■ ആലപ്പുഴയുടെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന അമ്പലപ്പുഴയിലാണ്‌ കുഞ്ചന്‍നമ്പ്യാര്‍ ആദ്യതുള്ളല്‍ അവതരിപ്പിച്ചത്‌.

■ പാല്‍പ്പായസത്തിന്‌ പ്രശസ്തമായ അമ്പലപ്പുഴ ശ്രികൃഷ്ണക്ഷേത്രം തെക്കിന്റെ ദ്വാരക, ദക്ഷിണകേരളത്തിലെ ഗുരുവായൂര്‍ എന്നിങ്ങനെ അറിയപ്പപെടുന്നു.

■ 1924-ല്‍ മഹാകവി കുമാരനാശാന്‍ പല്ലനയാറ്റില്‍വെച്ച്‌ ബോട്ടപകടത്തില്‍ മരണപ്പെട്ട സ്ഥലമാണ്‌ കുമാരകോടി.

■ തുമ്പോളി, പുറക്കാട്‌ കടല്‍ത്തീരങ്ങൾ ചാകരയ്ക്ക്‌ പ്രശസ്തമാണ്‌.

■ കൃഷ്ണപുരം കൊട്ടാരത്തിലാണ്‌ കേരളത്തിലെ ഏറ്റവും വലിയ ചുമര്‍ചിത്രമായ 'ഗജേന്ദ്രമോക്ഷം' ഉള്ളത്‌.

■ കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ ഉദയാസ്റ്റുഡിയോ ആലപ്പുഴയിലാണ്‌.

■ കടല്‍ത്തീരം കൂടിയ താലൂക്കാണ്‌ ചേര്‍ത്തല.

■ ആദ്യ കയര്‍ ഗ്രാമം - വയലാര്‍.

■ സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന ഗ്രാമമാണ്‌ നെടുമുടി.

■ കേരളത്തിന്റെ നെല്ലറ കുട്ടനാട്‌ (ആലപ്പുഴ).

■ കേരളത്തിന്റെ പഴനി എന്നറിയപ്പെടുന്ന്‌ ഹരിപ്പാട്‌ സുബ്രഹ്മണ്യക്ഷേത്രമാണ്‌.

■ കേരള പീപ്പിൾസ്‌ ആര്‍ട്സ്‌ ക്ലബ്ബ്‌ (കെ.പി.എ.സി.) ആസ്ഥാനം കായംകുളത്താണ്‌.

■ തകഴി മ്യൂസിയം സ്ഥിതിചെയ്യുന്നത്‌ ആലപ്പുഴയിലും സ്മാരകം ശങ്കരമംഗലത്തുമാണ്‌.

■ കേരളത്തിന്റെ പക്ഷിഗ്രാമം എന്നറിയപ്പെടുന്നത്‌ നൂറനാടാണ്‌.

■ കേരള സ്റ്റേറ്റ്‌ വൈറോളജി ഇന്‍സ്റ്റിറ്റൂട്ട്‌ ആലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്നു.

■ കേന്ദ്ര നാളികേര ഗവേഷണകേന്ദ്രം കായംകുളത്താണ്‌.

■ നെല്ലു ഗവേഷണ കേന്ദ്രം മങ്കൊമ്പ്‌ (ആലപ്പുഴ) സ്ഥിതിചെയ്യുന്നു.

■ കേന്ദ്ര കയര്‍ഗവേഷണകേന്ദ്രം കലവൂര്‍.

■ എള്ളുകൃഷിക്ക്‌ പ്രശസ്തമായ ജില്ലയിലെ സ്ഥലമാണ്‌ ഓണാട്ടുകര.

■ രാജാരവിവര്‍മ കോളേജ്‌ ഓഫ്‌ ഫൈന്‍ ആര്‍ട്‌സ്‌ മാവേലിക്കരയില്‍ സ്ഥിതിചെയ്യുന്നു.

■ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം, പി.കെ. നാരായണപിള്ള സ്മാരകം എന്നിവ അമ്പലപ്പുഴയിലാണ്‌.

■ കേരള സ്റ്റേറ്റ്‌ ഡ്രഗ്സ്‌ ആന്‍ഡ്‌ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ ആസ്ഥാനം കലവൂര്‍.

■ ഇ.എസ്‌.ഐ. സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി മാവേലിക്കര.

■ കേരള കാര്‍ട്ടൂണ്‍ മ്യൂസിയം - കായംകുളം.

■ കേരളത്തിലെ ആദ്യത്തെ സീഫുഡ്‌ പാര്‍ക്ക്‌ - അരൂര്‍.

■ കേരളത്തിലെ ആദ്യത്തെ സിദ്ധഗ്രാമം -ചന്ദിരൂര്‍.

■ കേരളത്തിലെ ആദ്യ താപ വൈദ്യുതനിലയമാണ്‌ - കായംകുളം.

■ കേരളത്തിലെ ആദ്യ തരിശുരഹിത ഗ്രാമപ്പഞ്ചായത്ത് മണ്ണഞ്ചേരി.

■ ഗ്ലാസ്‌ നിര്‍മാണത്തിനുപയോഗിക്കുന്ന കണ്ണാടിമണലിന്‌ പ്രശസ്തമായ സ്ഥലമാണ്‌ ചേര്‍ത്തല.

■ പുന്നപ്രവയലാര്‍ രക്തസാക്ഷിമണ്ഡപം ആലപ്പുഴയിലെ വലിയചുടുകാട്‌.

■ കാര്‍ത്തികപ്പള്ളി, തൃക്കുന്നപ്പുഴ എന്നിവിടങ്ങൾ മോണോസൈറ്റ്‌ അടങ്ങിയ കരിമണല്‍നിക്ഷേപത്തിന്‌ പ്രശസ്തമാണ്‌.

■ "കണ്‍കണ്ട ദൈവം ' എന്ന്‌ ദലൈലാമ വിശേഷിപ്പിച്ച ബുദ്ധമതവിഗ്രഹമാണ്‌ കരുമാടിക്കുട്ടന്‍.


No comments:

]]>
Powered by Blogger.