Which of the following was designed by British architect Robert Russell?

Which of the following was designed by British architect Robert Russell?
താഴെ തന്നിരിക്കുന്നതിൽ ഏത് നിർമിതയാണ് ബ്രിട്ടീഷ് ആർക്കിടെക്റ്റായ റോബർട്ട് റസ്സൽ രൂപകൽപന ചെയ്തത്?
(എ) രാഷ്‌ട്രപതി ഭവൻ
(ബി) ഇന്ത്യാ ഗേറ്റ്
(സി) തീൻ മൂർത്തി ഭവൻ
(ഡി) ഗേറ്റ് വേ ഓഫ് ഇന്ത്യ


ന്യൂഡൽഹിയിലെ തീൻ മൂർത്തി ഭവൻ രൂപകൽപന ചെയ്തത് ബ്രിട്ടീഷ് ആർക്കിടെക്റ്റായ റോബർട്ട് റസ്സൽ ആണ് . 1930-ലാണ് കെട്ടിടത്തിന്ടെ നിർമാണം പൂർത്തിയായത്. ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിന്ടെ സർവ്വസൈന്യാധിപന്റെ ആസ്ഥാനമായിരുന്നു തീൻ മൂർത്തി ഭവൻ. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവാഹർലാൽ നെഹ്റുവിന്റെ ഔദ്യോഗിക വസതിയായിരുന്നു തീൻ മൂർത്തി ഭവൻ. 1947-ൽ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായത് മുതൽ 1964 മെയ് 27-ന് അന്തരിക്കുന്നതുവരെയും ജവാഹർലാൽ നെഹ്‌റുവിന്ടെ ഔദ്യോഗിക വസതിയായിരുന്നു തീൻ മൂർത്തി ഭവൻ. ഇപ്പോൾ ജവാഹർലാൽ നെഹ്‌റു മെമ്മോറിയൽ മ്യൂസിയവും ലൈബ്രറിയുമാണ് ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്.

No comments:

Powered by Blogger.