LATEST JOBS LISTING


The Sardar Sarovar project was built on which river?

The Sardar Sarovar project was built on which river?
സർദാർ സരോവർ പദ്ധതി ഏതു നദിയിലാണ് നിർമ്മിച്ചിരിക്കുന്നത്?
(എ) കാവേരി
(ബി) നർമ്മദ
(സി) ബ്രഹ്മപുത്ര
(ഡി) ഗോദാവരി


മഹാരാഷ്ട്രയുടെ അതിർത്തിയോട് ചേർന്ന് മധ്യപ്രദേശിലെ അമർകണ്ടക്കിൽ നിന്ന്, പടിഞ്ഞാറോട്ട് ഒഴുകുന്ന നദിയായ നർമദാ നദിയിൽ, 30 വലിയ അണക്കെട്ടുകൾ ഉൾപ്പെടെ 3000 ത്തിലധികം അണക്കെട്ടുകൾ നിർമ്മിക്കാനുള്ള പദ്ധതിയാണിത്. വൈദ്യുതി ഉത്പാദനത്തോടൊപ്പം ജലസേചനവും കുടിവെള്ളവും പ്രദാനം ചെയ്യുന്നതിനായി വിഭാവനം ചെയ്തിട്ടുള്ള ഒരു വിവിധോദ്ദേശ അണക്കെട്ടും കനാൽ സംവിധാനവുമാണ് ഇത്. ലോകത്തിലെ രണ്ടാമത്തെ വലിയ അണക്കെട്ടാണ് ഇത്. അണക്കെട്ടിന്റെ ഉയരം വർദ്ധിച്ചതിനെ തുടർന്ന് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളുടെ താത്പര്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നർമദാ ബച്ചാവോ എന്ന ബാനറിൽ പദ്ധതിക്കെതിരെ സാമൂഹിക പ്രവർത്തക മേധാ പട്ക്കറുടെ നേതൃത്വത്തിൽ സമരം നടന്നിരുന്നു.

No comments:

Powered by Blogger.