LATEST JOBS LISTING


Match the Following : New Economy Policy, NABARD, Planning Commission and NITI Aayog

Match the Following : New Economy Policy, NABARD, Planning Commission and NITI Aayog
ചേരുംപടി ചേർക്കുക
ലിസ്റ്റ് -I ലിസ്റ്റ് -II
1. പുതിയ സാമ്പത്തിക നയം(I) 1950
2. ആസൂത്രണ കമ്മീഷൻ സ്ഥാപിതമായി(II) 1982
3. നബാർഡ് നിലവിൽ വന്നു(III) 2015
4. നീതി ആയോഗ്(IV) 1991
(എ) I, III, IV, II
(ബി) IV, I, II, III
(സി) I, II, III, IV
(ഡി) IV, II, I, III


പുതിയ സാമ്പത്തിക നയം - 1991-ൽ ഒരു പുതിയ സാമ്പത്തിക നയം സ്വീകരിക്കാൻ ഇന്ത്യ നിർബന്ധിതരായി. അതാണ് "ഉദാരവൽക്കരണം, സ്വകാര്യവൽകരണം, ആഗോളവൽകരണം".

പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവിന്റെ കാലത്ത് 1950 മാർച്ച് 15 - നാണ് ആസൂത്രണ കമ്മീഷൻ രൂപീകൃതമായത് . ഇതിന്റെ അദ്ധ്യക്ഷ സ്ഥാനം അലങ്കരിക്കുന്നത് അതതു കാലങ്ങളിലെ പ്രധാനമന്ത്രിമാരാണ്.

നബാർഡ് - 1982 ജൂലൈ 12നു പാർലമെന്റിന്റെ പ്രത്യേക നിയമം വഴി നബാർഡ് സ്ഥാപിതമായി. നബാർഡിന്ടെ ആസ്ഥാനം മുംബൈ ആണ്.

നീതി ആയോഗ് - ഭാരത സർക്കാരിന്റെ ഒരു വിദഗ്‌ധോപദേശക സമിതിയാണ് നീതി ആയോഗ്. ആസൂത്രണ കമ്മീഷന് പകരം 2015 ജനുവരി 1-നാണു ഇത് നിലവിൽ വന്നത്. ദേശീയ, അന്തർദേശീയപ്രാധാന്യമുള്ള സാമ്പത്തിക, നയവിഷയങ്ങളിൽ കേന്ദ്ര, സംസ്ഥാനസർക്കാറുകൾക്ക് സാങ്കേതിക ഉപദേശം നൽകുകയാണ് നീതി ആയോഗിന്റെ ചുമതല.

No comments:

Powered by Blogger.