LATEST JOBS LISTING


Which pass on the Indian subcontinent connects Pakistan and Afghanistan?

Which pass on the Indian subcontinent connects Pakistan and Afghanistan?
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പാകിസ്താനെയും അഫ്ഗാനിസ്ഥാനെയും ബന്ധിപ്പിക്കുന്ന ചുരം ഏത്?
(എ) കാരക്കോറം
(ബി) സോജില
(സി) നാഥുല
(ഡി) ഖൈബർ


പാകിസ്താനെയും അഫ്ഗാനിസ്ഥാനെയും ബന്ധിപ്പിക്കുന്ന ചുരമാണ് ഖൈബർ ചുരം. ഇതിന്ടെ ഉയരം:1,070 മീ , 3,510 അടി. ചരിത്രത്തിലുടനീളം ഖൈബർ ചുരം മദ്ധ്യേഷ്യയും തെക്കേ ഏഷ്യയുമായുള്ള ഒരു പ്രധാന വാണിജ്യ പാതയും ഒരു തന്ത്രപ്രധാന സൈനിക സ്ഥാനവും ആയിരുന്നു. ഹിന്ദുകുഷ് പർവ്വത നിരകളുടെ കിഴക്കേ അറ്റത്തെ ഭാഗമായ സഫേദ് കോഹ് മലകളുടെ വടക്കുകിഴക്കേ ഭാഗത്തുകൂടിയാണ് ഖൈബർ ചുരം മുറിച്ചുകടക്കുന്നത്. ഖൈബർ ചുരത്തിലെ ഏറ്റവും ഉയർന്ന ഭാഗം പാകിസ്താന് 5 കിലോമീറ്റർ ഉള്ളിൽ ലണ്ടി കോട്ടാൽ എന്ന സ്ഥലത്താണ്. മുഗൾ സാമ്രാജ്യത്തിലെ അക്ബർ ചക്രവർത്തിയുടെ കാലത്താണ് ഖൈബർ ചുരം വാഹനഗതാഗതയോഗ്യമാക്കിയത്.

No comments:

Powered by Blogger.