LATEST JOBS LISTING
LATEST JOBS LISTING
Central Government Jobs
Kerala Government Jobs
Latest Defense Jobs
Latest Bank Jobs
Latest Jobs Abroad
Latest Private Jobs
ഏത് യുദ്ധത്തിന്ടെ ഫലമായാണ് ചൈനീസ് പ്രവിശ്യയായ ഹോങ്കോങ് ബ്രിട്ടന്ടെ നിയന്ത്രണത്തിലായത്? |
---|
(എ) ശതവത്സര യുദ്ധം |
(ബി) വാട്ടർ ലൂ യുദ്ധം |
(സി) കറുപ്പ് യുദ്ധം |
(ഡി) കർണാട്ടിക് യുദ്ധം |
ആദ്യ കറുപ്പ് യുദ്ധത്തിൽ (First Opium War) പരാജയപ്പെട്ട ചൈന 1842 ൽ പ്രമുഖ തുറമുഖ പട്ടണമായ ഹോങ്കോങ് ബ്രിട്ടനു കൈമാറാൻ നിർബന്ധിതരായി. 1898 ജൂലൈ ഒന്നിന് ഹോങ്കോങ്ങും സമീപത്തെ 235 ദ്വീപുകളും 99 വർഷത്തെ പാട്ടത്തിനു ബ്രിട്ടനു കൈമാറേണ്ടി വന്നു. നഷ്‌ടപരിഹാരമായി 2.1 കോടി പവനും നൽകി. ചൈന കറുപ്പ് ഇറക്കുമതി നിരോധിച്ചതിനെത്തുടർന്നു ബ്രിട്ടനും ചൈനയും തമ്മിൽ 1839 മുതൽ 1842 വരെ നടന്ന യുദ്ധമാണു ഒന്നാം കറുപ്പു യുദ്ധം. കറുപ്പ് പുകയിലയുമായി ചേർത്തു വലിക്കുന്ന ദുശ്ശീലം വ്യാപകമായതോടെയാണ് 1729ൽ ചൈന കറുപ്പുകച്ചവടം നിരോധിച്ചത്. 1800ൽ അതിന്റെ ഇറക്കുമതിയും നിർത്തലാക്കി. എന്നാൽ, നിരോധനത്തിനു ശേഷവും ബ്രിട്ടീഷ് - അമേരിക്കൻ കപ്പലുകളിൽ വൻതോതിൽ കറുപ്പ് ചൈനയിലേക്ക് ഇറക്കുമതി ചെയ്‌തു. ബ്രിട്ടീഷ് കറുപ്പുശേഖരം ചൈന പിടിച്ചെടുത്തതോടെ ബ്രിട്ടൻ ചൈനയെ ആക്രമിച്ചു. യുദ്ധത്തിൽ ചൈന വൻപരാജയം ഏറ്റുവാങ്ങി.
|
Copyright ©
Santhosh Nair
All Right Reseved
No comments: