ദേശീയ ജൈവവൈവിധ്യ അതോറിറ്റിയുടെ ആസ്ഥാനം എവിടെയാണ്? |
---|
(എ) കൊൽക്കത്ത |
(ബി) ചെന്നൈ |
(സി) ദെഹ്റാഡൂൺ |
(ഡി) ന്യൂഡൽഹി |
ഇന്ത്യൻ പാർലമെന്റ് 2002-ൽ പാസാക്കിയ ജൈവ വൈവിധ്യ നിയമ പ്രകാരം 2003-ൽ രൂപം കൊണ്ടതാണ് ദേശീയ ജൈവ വൈവിധ്യ അതോറിറ്റി ചെന്നൈയാണ് ആസ്ഥാനം. കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലാണ് പ്രവർത്തനം. കേന്ദ്രത്തിൽ ദേശീയ ജൈവവൈവിധ്യ അതോറിറ്റിയും, സംസ്ഥാനങ്ങളിൽ ജൈവവൈവിധ്യ ബോർഡുകളും, പ്രാദേശിക തലത്തിൽ ജൈവവൈവിധ്യ നിർവ്വഹണ കമ്മറ്റികളും പ്രവർത്തിച്ചു വരുന്നു. വിദേശ കമ്പനികൾക്കും, വിദേശ ഇന്ത്യാക്കാർക്കും ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ നടത്താൻ അനുവാദം നൽകൽ, ഗവേഷണ വിവരങ്ങൾ വിദേശികൾക്കും, സ്ഥാപനങ്ങൾക്കും കൈമാറുന്നത് നിയന്ത്രിക്കൽ, ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശത്തിന് അപേക്ഷിക്കാനുള്ള അനുവാദം നൽകൽ എന്നിങ്ങനെ ദേശീയ ജൈവവൈവിധ്യ അതോറിറ്റിക്ക് വിപുലമായ അധികാരങ്ങളാണുള്ളത്.
|
Copyright ©
Santhosh Nair
All Right Reseved