ഇന്ത്യയിലെ ഏത് മണ്ണിന്ടെ രണ്ടുതരം തിരിവുകളാണ് ഖാദർ, ഭംഗർ എന്നീ പേരുകളിൽ അറിയപ്പെടുന്നത്?
(എ)കരിമണ്ണ്
(ബി) ചെമ്മണ്ണ്
(സി) ചെങ്കൽ മണ്ണ്
(ഡി) എക്കൽ മണ്ണ്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനമാണ് എക്കൽ മണ്ണ്. ഇതിന്ടെ രണ്ടു തരം തിരിവുകളാണ് ഖാദർ, ഭംഗർ എന്നിവ. ഫലഭൂയിഷ്ഠമായ നദീതീര മണ്ണായ ഇവ കൃഷിക്ക് വളരെ അനുയോജ്യമാണ്. നദീതീരങ്ങളിൽ അവസാദങ്ങൾ നിക്ഷേപിക്കപ്പെട്ട് പുതിയതായി രൂപപ്പെടുന്ന എക്കൽ മണ്ണാണ് ഖാദർ മണ്ണ് എന്നറിയപ്പെടുന്നത്. പഴക്കം ചെന്ന എക്കൽ മണ്ണാണ് ഭംഗർ മണ്ണ്.
No comments: