Advertisement

Which International treaty aims at conservation and sustainable use of wetlands?

Which international treaty aims at conservation and sustainable use of wetlands
തണ്ണീർത്തടങ്ങളുടെ സംരക്ഷണവും സുസ്ഥിര ഉപയോഗവും ലക്ഷ്യമിടുന്ന അന്താരാഷ്ട്ര ഉടമ്പടി ഏതാണ്?
(എ) ക്യോട്ടോ ഉടമ്പടി
(ബി) മോൺഡ്രിയൽ ഉടമ്പടി
(സി) റംസാർ കൺവെൻഷൻ
(ഡി) റിയോ ഉച്ചകോടി


ചതുപ്പു നിലങ്ങളുടെയും തണ്ണീർത്തടങ്ങളുടെയും സംരക്ഷണവും സുസ്ഥിര ഉപയോഗവും ലക്ഷ്യമിടുന്ന അന്താരാഷ്ട്ര ഉടമ്പടിയാണ് റംസാർ ഉടമ്പടി. 1971-ൽ ഇറാനിലെ റംസാർ എന്ന സ്ഥലത്ത് ചേർന്ന സമ്മേളനത്തിന്റെ ഫലമായി രൂപവത്കരിച്ച ഉടമ്പടിയായതിനാലാണ് ഇത് റംസാർ ഉടമ്പടി എന്നറിയപ്പെടുന്നത്. ഇന്ത്യയിൽ നിന്ന് ചിൽക്കാ തടാകം, സാംഭാർ തടാകം അടക്കം 26 പ്രദേശങ്ങളെ തണ്ണീർത്തട സംരക്ഷിത പ്രദേശങ്ങളായി റംസാർ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഷ്ടമുടി കായലും, വേമ്പനാട്ട് കായൽ, മേഖലയുമാണ് കേരളത്തിൽ നിന്ന് റംസാർ ലിസ്റ്റിൽ ഉൾപ്പെട്ട പ്രദേശങ്ങൾ.