'തകരുന്ന ബാങ്കിൽ മാറാൻ നൽകിയ കാലഹരണപ്പെട്ട ചെക്ക്' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്?
(എ) സൈമൺ കമ്മീഷൻ
(ബി) വട്ടമേശ സമ്മേളനങ്ങൾ
(സി) ക്രിപ്സ് മിഷൻ
(ഡി) ക്യാബിനറ്റ് മിഷൻ
രണ്ടാം ലോക മഹായുദ്ധത്തിൽ ഇന്ത്യയുടെ സഹകരണം ലഭ്യമാക്കുക, ഇന്ത്യയിൽ ഭരണപരിഷ്കാരങ്ങൾ നിർദേശിക്കുക തുടങ്ങിയ ലക്ഷ്യത്തോടുകൂടി 1942 മാർച്ചിലാണ് ക്രിപ്സ് മിഷൻ ഇന്ത്യയിലെത്തിയത്. വിൻസ്റ്റൺ ചർച്ചിലാണ് അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി. യുദ്ധകാര്യ കാബിനറ്റിലെ അംഗമായിരുന്ന സർ സ്റ്റാഫോഡ് ക്രിപ്സ് ആയിരുന്നു ദൗത്യ സംഘം ചെയർമാൻ. മുഖ്യ രാഷ്ട്രീയ കക്ഷികളായിരുന്ന കോൺഗ്രസ്സും മുസ്ലിംലീഗും ക്രിപ്സ് മിഷന്റെ നിർദേശങ്ങൾ അംഗീകരിച്ചില്ല. ദൗത്യം പരാജയപ്പെട്ട സി ക്രിപ്സ് മിഷൻ 1942 ഏപ്രിൽ 12-ന് മടങ്ങിപ്പോയി. ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം ആരംഭിക്കുന്നതിനുള്ള മുഖ്യ കാരണം ക്രിപ്സ് മിഷന്റെ പരാജയമാണ്.
No comments: