ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെടുന്ന ഡൽഹി സുൽത്താനേറ്റിലെ രാജാവ് ആരാണ്?
തുഗ്ലക്ക് രാജവംശത്തിലെ ഗിയാസ്-ഉദ്-ദീൻ തുഗ്ലക്കിന്റെ മൂത്ത മകനായിരുന്ന മുഹമ്മദ് ബിൻ തുഗ്ലക്കിനെ യാണ് "ബുദ്ധിമാനായ വിഡ്ഢി" എന്നറിയപ്പെടുന്നത്. ഗിയാസുദ്ദീൻ തുഗ്ലക്കിന്റെ മരണശേഷം, മുഹമ്മദ് ബിൻ തുഗ്ലക്ക് സിംഹാസനം ഏറ്റെടുത്തു, 1325 മുതൽ 1351 വരെ അദ്ദേഹം ഡൽഹിയിലെ സുൽത്താനായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്തെ യാഥാർത്ഥ്യബോധമില്ലാത്ത തീരുമാനങ്ങൾ കാരണം അദ്ദേഹം ബുദ്ധിമാനായ വിഡ്ഢി രാജാവ് എന്ന് അറിയപ്പെ ട്ടത്. ചരിത്രകാരന്മാർ 'ബുദ്ധിമാനായ മണ്ടൻ'എന്നു വിശേഷിപ്പിക്കുന്ന ഇദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളും പ്രതീക്ഷിച്ചതിനു വിപരീതഫലമാണു് ഉണ്ടാക്കിയത്.അധികാരികൾ ദീർഘവീക്ഷണമില്ലാതെ നടപ്പാക്കുന്ന ബുദ്ധിശൂന്യമായ ഭരണപരിഷ്കാരങ്ങളെ വിശേഷിപ്പിക്കാൻ 'തുഗ്ലക്ക്'എന്ന ശൈലിപ്രയോഗം തന്നെ ഉണ്ടായത് ഇദ്ദേഹത്തിന്റെ അപ്രായോഗികങ്ങളായ ഭരണപരിഷ്കാരങ്ങളെ അനുസ്മരിച്ചാണു്.
No comments: