ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നത് എന്നാണ്?
സലിം മൊയ്സുദ്ദീൻ അബ്ദുൽ അലി ഒരു ഇന്ത്യൻ പക്ഷിശാസ്ത്രജ്ഞനും പ്രകൃതിശാസ്ത്രജ്ഞനുമായിരുന്നു. അദ്ദേഹത്തിന്റെ ജന്മദിനം നവംബർ 12 ആണ്. ആ ദിവസമാണ് ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നത്. 'ദി ബേർഡ് മാൻ ഓഫ് ഇന്ത്യ' എന്നും അദ്ദേഹത്തെ അറിയപ്പെട്ടിരുന്നു. ഇന്ത്യയിലുടനീളം ചിട്ടയായ പക്ഷി സർവേ നടത്തിയ ആദ്യ ഇന്ത്യക്കാരനാണ് സലിം അലി.പക്ഷിശാസ്ത്രം ഇന്ത്യയിൽ പ്രചാരത്തിലാക്കി നിരവധി പക്ഷി പുസ്തകങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. 1958 ൽ പത്മഭൂഷണും 1976 ൽ പത്മവിഭൂഷണും ലഭിച്ചു.
No comments: