Where is Greenpeace headquartered?

Where is Greenpeace headquartered?
201.
പ്രശസ്ത പരിസ്ഥിതി സംഘടനയായ ഗ്രീൻപീസിന്ടെ ആസ്ഥാനം എവിടെയാണ്?



നെതർലൻഡ്സിന്ടെ തലസ്ഥാനമായ ആംസ്റ്റർഡാമിലാണ് പ്രശസ്ത പരിസ്ഥിതി സംഘടനയായ ഗ്രീൻപീസിന്ടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. 1979ൽ ഹോളണ്ടിലെ ആംസ്റ്റർഡാം ആസ്ഥാനമായി ഗ്രീൻ‌പീസ് ഇന്റർനാഷണൽ( ജി. പി. ഐ) രൂപീകരിച്ചു. ഡേവിഡ് മക് ടഗ്ഗാർട്ട് ആയിരുന്നു ആദ്യ ഡയറക്ടർ. ആഗോള സംഘടനയായതോടെ ഗ്രീൻപീസിന്റെ ലക്ഷ്യങ്ങളും വിപുലമായി. ഇന്ന് 40 രാജ്യങ്ങളിൽ ഗ്രീൻപീസിന് ഓഫീസുകളുണ്ട്. പ്രകൃതിയെ തെല്ലും വകവയ്ക്കാതെ പണത്തിനു പിന്നാലെ പായുന്ന ലോകത്തിന് ഗ്രീൻപീസ് നൽകുന്ന സന്ദേശം ഇതാണ് "ഭൂമിയിലെ അവസാനത്തെ മരവും വെട്ടിവീഴ്ത്തപ്പെടുമ്പോൾ, അവസാനത്തെ നദിയിലും വിഷം കലർത്തുമ്പോൾ, അവസാനത്തെ മത്സ്യവും പിടഞ്ഞ് ചാവുമ്പോൾ നാം ഒന്നു മനസ്സിലാക്കും; പണം തിന്നാൽ വിശപ്പു മാറില്ല...".
Where is Greenpeace headquartered? Where is Greenpeace headquartered? Reviewed by Santhosh Nair on September 27, 2021 Rating: 5
Powered by Blogger.